Monday, February 01, 2021

KERALA SKILL REGISTRY - വിദഗ്ധരുടെ സേവനം വിരൽത്തുമ്പിൽ....


 
പൊതുജനങ്ങൾക്ക് ദൈനംദിന ഗാർഹിക വ്യാവസായിക ആവശ്യങ്ങൾക്ക് വിദഗ്ധരുടെ സേവനം വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിനായി SKILL REGISTRY എന്ന മൊബൈൽ ആപ്ലിക്കേഷൻ തയ്യാറായിട്ടുണ്ട്.
 

തൊഴിൽ വൈദഗ്ധ്യമുള്ള വ്യക്തികൾക്ക് തങ്ങളുടെ വിവരങ്ങൾ ഈ ആപ്ലിക്കേഷനിൽ രേഖപ്പെടുത്താവുന്നതും, പൊതു ജനങ്ങൾക്ക് ഇത്തരക്കാരുടെ സേവനം മൊബൈൽ ആപ്പിലൂടെ ലഭ്യമാകുന്നതുമാണ്.

തൊഴിൽ വൈദഗ്ധ്യമുള്ളവർക്ക് SKILL REGISTRY ൽ SERVICE PROVIDER ആയും സേവനം ആവശ്യമുള്ളവർക്ക് CUSTOMER ആയും രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷൻ സൗജന്യമാണ്.

ലഭിക്കുന്ന സേവനങ്ങൾ

 ഒന്നിൽ കൂടുതൽ മേഖലകളിൽ പ്രവൃത്തി പരിചയമുള്ളവർ ഒരോ മേഖലയിലെയും സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്യേണ്ടതാണ്.

 സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് വാർഡ് മെമ്പറുടെ സാക്ഷ്യപത്രത്തിൻറെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

വാർഡ് മെമ്പർ നൽകേണ്ട സാക്ഷ്യപത്രം 

 വാർഡ് തലത്തിൽ SERVICE PROVIDERമാർക്കായി രജിസ്ട്രേഷൻ ക്യാംപുകൾ സംഘടിപ്പിക്കപ്പെടുന്നതാണ്.


Click for more details

Circular