ഓൺലൈൻ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തൂ...

ഇന്ന് സർക്കാരിൻറെ നിരവധി സേവനങ്ങൾ ഓൺലൈനായി ലഭ്യമാണ്. മറ്റാരുടെയും സഹായമില്ലാതെ ആർക്കും സർവ്വീസ് ചാർജ്ജ് കൊടുക്കാതെ സ്വന്തം വീട്ടിലിരുന്ന് ഈ സേവനങ്ങൾ ലഭ്യമാക്കാം. വിവിധ ഓൺലൈൻ സേവനങ്ങളെ നിങ്ങൾക്കായി പരിചയപ്പെടുത്തുകയാണിവിടെ

പഞ്ചായത്ത് വകുപ്പ്

1. വസ്തുനികുതി (വീട്ടുകരം)

പഞ്ചായത്ത് ഓഫീസിൽ പോയി ക്യൂ നിൽക്കാതെ വീട്ടുകരം അടക്കാവുന്നതാണ്. കരമടക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ക്ലിക്ക് ചെയ്ത് Select Local Body ൽ നിന്നും ജില്ല, Local body type (ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റ്/കോർപ്പറേഷൻ) എന്നിവ തിരഞ്ഞെടുത്ത് Search button അമർത്തുമ്പോൾ തദ്ദേശസ്ഥാപനങ്ങളുടെ ലിസ്റ്റ് ലഭിക്കും. ലിസ്റ്റിൽ നിന്നും നിങ്ങളുടെ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ തിരഞ്ഞെടുക്കുക. Ward Year ൽ നിന്നും പുതിയ വർഷം തിരഞ്ഞെടുത്ത്, മുൻവർഷത്തെ നികുതി രസീതിൽ രേഖപ്പെടുത്തിയ കെട്ടിട നമ്പരും, സബ് നമ്പർ ഉണ്ടെങ്കിൽ ആയതും രേഖപ്പെടുത്തുക.അപ്പോൾ നികുതി വിവരങ്ങൾ ലഭ്യമാകും, തുടർന്ന് നിങ്ങൾക്ക് ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/നെറ്റ് ബാങ്കിംഗ് തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ വീട്ടുകരം അടക്കുവാനും രസീത് ഡൌൺലോഡ് ചെയ്യുവാനും സാധിക്കും.


2. ജനന സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ് / വിവാഹ സർട്ടിഫിക്കറ്റ്

പഞ്ചായത്ത് ഓഫീസിൽ പോകാതെ തന്നെ ഈ സർട്ടിഫിക്കറ്റുകളെല്ലാം നിങ്ങൾക്ക് ലഭ്യമാകുന്നതാണ്. നിയമ പ്രാബല്യമുള്ള, ഡിജിറ്റൽ സൈൻ ചെയ്ത് ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ നിങ്ങൾക്ക് സൌജന്യമായി ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. 
സർട്ടിഫിക്കറ്റുകൾ ഡൌൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന വിൻഡോയിൽ  ജില്ല, ലോക്കൽ ബോഡി ടൈപ്പ്, ലോക്കൽ ബോഡി എന്നിവ തിരഞ്ഞെടുത്ത്  SUBMIT ബട്ടൺ അമർത്തുക. (ശ്രദ്ധിക്കുക ജനനം, മരണം, വിവാഹം എന്നിവ രജിസ്റ്റർ ചെയ്യുന്നത് അവ യഥാർത്ഥത്തിൽ സംഭവിച്ച തദ്ദേശ സ്ഥാപനത്തിലായിരിക്കും, ആയതിനാൽ ടി തദ്ദേശ സ്ഥാപനം തിരഞ്ഞെടുക്കുക


തുടർന്ന് ലഭിക്കുന്ന വിൻഡോയിൽ നിന്നും നിങ്ങൾക്കാവശ്യമായ സർട്ടിഫിക്കററ്  (ജനനം/മരണം/വിവാഹം) തിരഞ്ഞെടുക്കുക

തുടർന്ന് Mandatory ആയി ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങൾ രേഖപ്പെടുത്തി സെർച്ച് ചെയ്താൽ സർട്ടിഫിക്കറ്റ് കാണുവാനും പ്രിൻറ് ചെയ്യുവാനും സാധിക്കും.

വെള്ള പേപ്പറിൽ പ്രിൻറ് ചെയ്തെടുത്ത് ഈ സർട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്. ഒപ്പിൻറെയോ സീലിൻറെയോ ആവശ്യമില്ല.


3. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്

പഞ്ചായത്ത് ഓഫീസിൽ പോകാതെ തന്നെ ഈ സർട്ടിഫിക്കറ്റ് ഓൺലൈനായി ലഭിക്കുന്നതാണ്. സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

തുടർന്ന് ലഭിക്കുന്ന വിൻഡോയിൽ നിന്നും ജില്ല തിരഞ്ഞെടുത്ത്, ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ എന്നിവയിൽ ബാധകമായത് ക്ലിക്ക് ചെയ്ത്  സെർച്ച് ചെയ്യുമ്പോൾ തദ്ദേശ സ്ഥാപനങ്ങളുടെ ലിസ്റ്റ് കിട്ടും. ആയതിൽ നിന്നും നിങ്ങളുടെ പഞ്ചായത്ത് സെലക്ട് ചെയ്യുക.


അടുത്ത വിൻഡോയിൽ നിന്നും OWNERSHIP CERTFICATE സെലക്ട് ചെയ്യുക.
തുടർന്ന് നികുതി നിർണ്ണയ വർഷം, വാർഡ് നം, കെട്ടിട നമ്പർ എന്നിവ രേഖപ്പെടുത്തി സെർച്ച് ബട്ടൺ അമർത്തുമ്പോൾ കെട്ടിടത്തിൻറെ വിവരങ്ങൾ ലഭ്യമാകും. കെട്ടിട ഉടമയുടെ പേരിൽ അമർത്തുമ്പോൾ സർട്ടിഫിക്കറ്റ് എന്താവശ്യത്തിനാണെന്ന് തിരഞ്ഞെടുക്കാനുള്ള വിൻഡോ ലഭിക്കും, ആവശ്യം തിരഞ്ഞെടുത്ത് സബ്മിറ്റ് ചെയ്യുമ്പോൾ സർട്ടിഫിക്കറ്റ് ലഭ്യമാകും.



4.പെൻഷൻ വിവരങ്ങൾ അറിയുന്നതിന്

പഞ്ചായത്ത് ഓഫീസിൽ പോകാതെ പെൻഷൻ  വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. ആയതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തി പെൻഷൻ സ്റ്റാറ്റസ് അറിയാവുന്നതാണ്.






5.പഞ്ചായത്ത് കമ്മിറ്റി തീരുമാനങ്ങൾ അറിയുന്നതിന്

പഞ്ചായത്ത് ഭരണ സമിതി തീരുമാനങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

വൈദ്യുതി ബിൽ

കെ.എസ്.ഇ.ബി ഓഫീസിൽ പോയി ക്യൂ നിൽക്കാതെ നിങ്ങൾക്ക് വൈദ്യുതി ബിൽ അടക്കാനാകും. ഒരു ATM കാർഡോ, നെറ്റ് ബാങ്കിംഗ് സൌകര്യമോ ഉണ്ടെങ്കിൽ ഓൺലൈനായി പണമടക്കുവാനും ബിൽ ഡൌൺലോഡ് ചെയ്യുവാനും ആവശ്യമെങ്കിൽ പ്രിൻറെടുക്കുവാനും സാധിക്കും. വൈദ്യുതി ബിൽ ഓൺലൈനായി അടക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. 

വില്ലേജ് ഓഫീസ്/താലൂക്ക് ഓഫീസ്

വില്ലേജ് ഓഫീസുകൾ വഴിയും താലൂക്ക് ഓഫീസുകൾ വഴിയും ലഭ്യമാകുന്ന വിവിധ സേവനങ്ങൾക്ക്  നിങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതും, ATM കാർഡ്/ ക്രെഡിറ്റ് കാർഡ്/നെറ്റ് ബാങ്കിംഗ് സൌകര്യം ഉപയോഗിച്ച് ആവശ്യമായ ഫീസ് അടച്ച് സർട്ടിഫിക്കറ്റുകൾ ഡൌൺലോഡ് ചെയ്യാവുന്നതുമാണ്. അപേക്ഷ സമർപ്പിക്കുന്നതിന് നിശ്ചിത വിവരങ്ങൾ നൽകി ഒരു അക്കൌണ്ട് CREATE ചെയ്താൽ മതിയാകും. അക്കൌണ്ട് ക്രിയേറ്റ് ചെയ്യുന്നതിനും അപേക്ഷകൾ സമർപ്പിക്കുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക.

റേഷൻ കാർഡ്

റേഷൻ കാർഡ് സംബന്ധിച്ച വിവിധ അപേക്ഷകൾ നിങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. ആയതിനായി റേഷൻ കാർഡ് നമ്പരും ആധാർ നമ്പരും രേഖപ്പെടുത്തി ഒരു അക്കൌണ്ട് CREATE ചെയ്യാവുന്നതും, തുടർന്ന് ആ ലോഗിനുകൾ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതുമാണ്. ലോഗിൻ CREATE ചെയ്യുന്നതിനും അപേക്ഷകൾ സമർപ്പിക്കുന്നതിനും, അപേക്ഷയുടെ തൽസ്ഥിതി അറിയുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക.


എൽ.ഐ.സി പ്രിമിയം

നിങ്ങളുടെ എൽ.ഐ.സി പ്രിമീയം തുക ATM കാർഡ്/ ക്രെഡിറ്റ് കാർഡ്/നെറ്റ് ബാങ്കിംഗ് സൌകര്യം ഉപയോഗിച്ച് പ്രീമിയം തുക അടക്കാവുന്നതാണ്. എൽ.ഐ.സി പോളിസി തുക അടവാക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

നിങ്ങൾക്ക് എൽ.ഐ.സി പോളിസികൾ സ്വന്തമായി ഒരു ലോഗിൻ ക്രിയേറ്റ് ചെയ്തും അടവാക്കുന്നതിന് സാധിക്കും. അത്തരത്തിൽ അടവാക്കുമ്പോൾ ഒരു യൂസർ നെയിമും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുവാനും എപ്പോൾ വേണമെങ്കലും രസീതുകളും സ്റ്റേറ്റ്മെൻറുകളും ഡൌൺലോഡ് ചെയ്യുന്നതിനും സാധിക്കും. ലോഗിൻ CREATE ചെയ്യുവാനും ലോഗിൻ ചെയ്യുവാനും ഇവിടെ ക്ലിക്ക് ചെയ്യുക.

ബാദ്ധ്യത സർട്ടിഫിക്കറ്റ്

സബ് രജിസ്ട്രാർ ഓഫീസ് വഴി ലഭിക്കുന്ന ബാദ്ധ്യ സർട്ടിഫിക്കറ്റുകൾക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.


2 comments:

  1. വളരെ നല്ല പേജ്..... എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന ഒരു പേജ്..... അഭിനന്ദനങ്ങള്‍ ഈ പേജ് ഉള്‍പ്പെടുത്തിയതിന്

    ReplyDelete
  2. very useful page

    ReplyDelete