Thursday, May 20, 2021

വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസ് - തീയതി ദീർഘിപ്പിച്ചു

 കോവിഡ് 19 രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2021-22 സാമ്പത്തിക വർഷത്തെ വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസ് പിഴയില്ലാതെ പുതുക്കുന്നതിനുള്ള കാലാവധി 31/08/21 വരെ ദീർഘിപ്പിച്ച് ഉത്തരവായിട്ടുണ്ട്


19/05/21 ലെ ഉത്തരവ് നം. സ.ഉ(ആര്‍.ടി) 1016/2021/തസ്വഭവ കാണുക

PORPERTY TAX - പിഴ കൂടാതെ ഒടുക്കുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു

 കോവിഡ് 19 രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വസ്തു നികുതി പിഴ കൂടാതെ ഒടുക്കുവാനുള്ള തീയതി 31/08/21 വരെ ദീർഘിപ്പിച്ചു.

19/05/21 ലെ ഉത്തരവ് നം. സ.ഉ(ആര്‍.ടി) 1013/2021/തസ്വഭവ കാണുക

വാടക ഇളവ്

 കോവിഡ് 19 രണ്ടാം തരംഗം വ്യാപകമായ സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതും ലോക്ക് ഡൗൺ കാരണം തുറക്കാൻ കഴിയാതിരിക്കുന്നതുമായ സ്ഥാപനങ്ങളുടെ വാടക ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി ഉത്തരവായി

19/05/21 ലെ ഉത്തരവ് സ.ഉ(ആര്‍.ടി) 1015/2021/തസ്വഭവ കാണുക

TAX Excemption for Ex Servicemen - Date Extended

       വിമുക്ത ഭടന്മാർ, വിമുക്ത ഭടൻറെ ഭാര്യ/വിധവ എന്നിവർക്ക് 2021-22 വർഷത്തെ  വസ്തുനികുതി ഇളവിനുള്ള സാക്ഷ്യപത്രം സമർപ്പിക്കുവാനുള്ള തീയതി 30/06/2021 വരെ ദീർഘിപ്പിച്ചു. വിശദ വിവരങ്ങൾക്ക് 19/05/21 ലെ ഉത്തരവ് കാണുക

സ.ഉ(ആര്‍.ടി) 1014/2021/തസ്വഭവ

Wednesday, May 12, 2021

ഓറഞ്ച് അലെർട്ട് - കൊല്ലം

അറബിക്കടലിൽ മെയ് 14 ഓടുകൂടി ഒരു ന്യൂനമർദ്ദം രൂപപ്പെടാനിയടുള്ള സാഹചര്യത്തിൽ കൊല്ലം ജില്ലയിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആയത് സംബന്ധിച്ച് മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇതു സംബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ബഹു.ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവ് കാണുക . Click here to view. ഉത്തരവ് പ്രകാരമുള്ള മുന്നോരുക്കങ്ങൾ എല്ലാ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും അടിയന്തിരമായി പൂർത്തിയാക്കേണ്ടതാണ്.


Saturday, May 08, 2021

വിവിധ ആവശ്യങ്ങൾക്ക് ഭൂമി ആർജ്ജിക്കുന്നത് സംബന്ധിച്ച്

 വിവിധ ആവശ്യങ്ങൾക്ക് ഭൂമി ആർജ്ജിക്കുന്നതിന് സർക്കാർ അനുമതി തേടുമ്പോൾ പാലിക്കേണ്ട നിബന്ധനകളും നിർദ്ദേശങ്ങളും  അപേക്ഷയും സംബന്ധിച്ച  18/03/21 ലെ സർക്കുലർ കാണുക

ആർ.സി.1/93/2020/തസ്വഭവ

കെട്ടിട നിർമ്മാണാനുമതി/ഒക്കുപൻസി അനുവദിക്കുന്നതിനുള്ള പൊതുനിർദ്ദേശങ്ങൾ

 കെട്ടിട നിർമ്മാണാനുമതി/ഒക്കുപൻസി അനുവദിക്കുന്നതിന് പൊതുനിർദ്ദേശങ്ങൾ ഉൾപ്പെടുത്തി 12/02/21 ൽ തദ്ദേശ സ്വയംഭരണ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു.

ആർ .എ1/77/2021/തസ്വഭവ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങൾ , ചുമതലകൾ

 മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സെക്രട്ടറിമാരുടെയും മറ്റു ബന്ധപ്പെട്ട ഉദ്യോഗുസ്ഥരുടെയും ചുമതലകള്‍ സംബന്ധിച്ച 16/04/21 ലെ ഉത്തരവ്

 സ.ഉ(ആര്‍.ടി) 880/2021/LSGD

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസര്‍മാരുടെ ഉത്തരവാദിത്തങ്ങള്‍ സ്പഷ്ടീകരണ 05/05/21 ലെ ഉത്തരവ്

സ.ഉ(ആര്‍.ടി) 949/2021/LSGD

കേരള സംസ്ഥാന സാക്ഷരതാമിഷൻ-തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നതിന് അനുമതി

 കേരള സംസ്ഥാന സാക്ഷരതാമിഷൻ-തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നതിന് അനുമതി നൽകിയ 26/2/21 ലെ  ഉത്തരവ് - .ഉ(ആര്‍.ടി) 626/2021/തസ്വഭവ

വാർഷിക പദ്ധതി - 2021/22

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2021-2022 വാർഷിക പദ്ധതി അംഗീകാര നടപടികൾ പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി ദീർഘിപ്പിച്ച 07/05/21 ലെ ഉത്തരവ്

സ.ഉ(ആര്‍.ടി) 973/2021/തസ്വഭവ

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2021-22 വാർഷിക പദ്ധതി-അംഗീകാര നടപടികൾ പൂർത്തിയാക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും സമയക്രമവും നിശ്ചയിച്ചുകൊണ്ടുള്ള 28/4/21 ലെ ഉത്തരവ്

സ.ഉ(ആര്‍.ടി) 925/2021/തസ്വഭവ


2021-22 വാർഷിക പദ്ധതി-കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടിയന്തര പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയ 26/04/21 ലെ ഉത്തരവ്

സ.ഉ(ആര്‍.ടി) 911/2021/തസ്വഭവ

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്-ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് നിർദ്ദേശം നൽകുന്നത് സംബന്ധിച്ച 21/04/21 ലെ സർക്കുലർ

 എ1/401/2019/തസ്വഭവ

വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനത്തിൽ പദ്ധതി നടപ്പിലാക്കുന്നതിന് സർക്കാർ ഉത്തരവ് അനിവാര്യമാക്കുന്നത്-20/04/21 ലെ സ്പഷ്ടീകരണം കാണുക

ഡിഎ1/599/2018/തസ്വഭവ


10.02.2021 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-കൃഷിപ്രോജക്റ്റുകൾക്കാവശ്യമായ സാധനങ്ങൾ നേരിട്ട് വാങ്ങുന്നതിന് പ്രത്യേക അനുമതി നൽകിയ 26/02/21 ലെ ഉത്തരവ് 

 സ.ഉ(ആര്‍.ടി) 616/2021/തസ്വഭവ  

2020-21 വാർഷിക പദ്ധതി-സ്പിൽ ഓവർ പ്രോജക്റ്റുകൾക്ക് ക്യാരി ഓവർ വിഹിതം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നിശ്ചയിച്ച 26/02/21 ലെ ഉത്തരവ് 

 സ.ഉ(ആര്‍.ടി) 622/2021/തസ്വഭവ

തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2021-22 വാർഷിക പദ്ധതി -മാർഗ്ഗനിർദ്ദേശങ്ങൾ-അംഗീകരിച്ച 25/02/21 ലെ ഉത്തരവ് 

 സ.ഉ(ആര്‍.ടി) 591/2021/തസ്വഭവ

പതിമൂന്നാം പഞ്ചവത്സരപദ്ധതി 2021-22 ലെ വാർഷിക പദ്ധതിക്ക് ജില്ലാആസൂത്രണ സമിതി സമയബന്ധിതമായി അംഗീകാരം നൽകുന്നത് സംബന്ധിച്ച 16/02/21 ലെ സർക്കുലർ

ഡി എ1/61/2021/തസ്വഭവ

തദ്ദേശ ഭരണസ്ഥാപനങ്ങളുടെ 2020-21 വാർഷിക പദ്ധതി രൂപീകരണം-കണ്ടെയിൻ്റ് മെൻ്റ് സോൺ/ഹോട്ട്സ്പോട്ടുകളിൽ ഗ്രാമ/വാർഡ് സഭകൾ ചേരുന്നത്സം ബന്ധിച്ച 15/2/21 ലെ സർക്കുലർ

ഡിഎ1/1/2021/തസ്വഭവ


തദ്ദേശഭരണ സ്ഥാപന തലത്തിലെ ആസൂത്രണ സമിതികളും വിഷയമേഖലാ വർക്കിംഗ് ഗ്രൂപ്പുകളും പുനസംഘടിപ്പിക്കുന്നത് സംബന്ധിച്ച 09/02/21 ലെ സർക്കുലർ

ഡി എ1/46/2021/തസ്വഭവ

ബി.എസ്.എഫ്, സി.ആർ.പി.എഫ്,സി.ഐ.എസ്.എഫ്,ഐ.ടി.ബി.പി,എസ്.എസ്.ബി-താമസിക്കുന്ന ഭവനങ്ങളെ വസ്തുനികുതി അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കി

 ബി.എസ്.എഫ്, സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി- താമസിക്കുന്ന ഭവനങ്ങളെ വസ്തുനികുതി അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കി ഉത്തരവായി

നിബന്ധനകൾ

1) 2021-22 മുതൽ പ്രാബല്യം

2) 2000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുണ്ടെങ്കിൽ ആയതിന് ആനുപാതികമായി നികുതി അടയ്ക്കണം

3) വിമുക്ത ഭടൻ നികുതിയിളവിന് അപേക്ഷയും സത്യവാങ്മൂലവും സമർപ്പിക്കണം.

4) എല്ലാ വർഷവും മാർച്ച് 31 ന് മുൻപായി സത്യവാങ്മൂലം സമർപ്പിക്കണം


വിശദവിവരങ്ങൾക്ക് ഉത്തരവ് കാണുക

സ.ഉ(എം.എസ്) 60/2021/തസ്വഭവ


അസം റൈഫിൾസ്-വിരമിച്ച ഭടൻമാർ/വിരമിച്ചവരുടെ ഭാര്യമാർ/വിധവകൾ-യഥാർത്ഥ താമസത്തിനായി ഉപയോഗിക്കുന്ന ഭവനങ്ങൾക്ക് വസ്തു നികുതി (കെട്ടിട നികുതി) ഒഴിവാക്കിയ 25/02/21 ലെ ഉത്തരവ് 

സ.ഉ(എം.എസ്) 69/2021/തസ്വഭവ

നിലാവ് പദ്ധതി -ഉദ്ഘാടനം-തുക ചെലവഴിക്കാൻ യഥേഷ്ടാനുമതി

 നിലാവ് പദ്ധതി -ഉദ്ഘാടനം-തുക ചെലവഴിക്കാൻ യഥേഷ്ടാനുമതി നൽകിയ ഉത്തരവ്

സ.ഉ(ആര്‍.ടി) 496/2021/തസ്വഭവ

ഐ.എ.വൈ പദ്ധതി-വീടും സ്ഥലവും വിൽക്കുന്നതിന് അനുമതി

 ഐ.എ.വൈ പദ്ധതി-വീടും സ്ഥലവും വിൽക്കുന്നതിന് അനുമതി നൽകിയ 16/02/21  ലെ ഉത്തരവ്

സ.ഉ(ആര്‍.ടി) 451/2021/തസ്വഭവ

കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം

 കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം-തുക ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി നൽകിയ ഉത്തരവ് . 


സ.ഉ(ആര്‍.ടി) 446/2021/തസ്വഭവ

ലൈഫ് മിഷൻ-ഭവന നിർമ്മാണം

ലൈഫ്മിഷൻ-ജനറൽ വിഭാഗത്തിൽ നിന്നും തുക നൽകുന്നതിനുള്ള അനുമതി നൽകിയ 26/2/21 ലെ ഉത്തരവ് - സ.ഉ(ആര്‍.ടി) 603/2021/തസ്വഭവ

ലൈഫ് ഭവനപദ്ധതി-ആശ്രയ കുടുംബങ്ങൾക്ക് വീട് നിർമ്മാണത്തിന് ധനസഹായത്തിന് അനുമതി നൽകിയ 26/02/21 ലെ ഉത്തരവ് - സ.ഉ(ആര്‍.ടി) 634/2021/തസ്വഭവ

ലൈഫ് സമ്പൂർണ്ണ ഭവനപദ്ധതി-ഗുണഭോക്തൃ സംഗമം- തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് തീയതി 23/02/21

സ.ഉ(ആര്‍.ടി) 551/2021/തസ്വഭവ

ലൈഫ് സമ്പൂർണ്ണ ഭവനപദ്ധതി-ലൈഫ് മിഷൻ- വീടുകൾക്ക് ഇൻഷ്വറൻസ് പോളിസി-സർട്ടിഫിക്കറ്റ് വിതരണം-ഗുണഭോക്തൃസംഗമം-മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച 21/02/21 ലെ സർക്കുലർ - DB1/80/2021-LSGD

കേരളസർക്കാർ നടപ്പിലാക്കി വരുന്ന സമ്പൂർണ്ണ ഭവനപദ്ധതിയായ ലൈഫ് പദ്ധതിയിലെ വീടുകൾക്ക് ഭവന ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പുവരുത്തുന്നതിന് അനുമതി നൽകിയ ഉത്തരവ് .ഉ(എം.എസ്) 54/2021/തസ്വഭവ

ലൈഫ് മിഷൻ പദ്ധതിപ്രകാരം നിർമ്മിക്കുന്ന വീടുകൾക്ക് അപേക്ഷ ലഭിക്കുന്ന ദിവസം തന്നെ പെർമിറ്റ് അനുവദിക്കുന്നത് സംബന്ധിച്ച 12/02/21 ലെ സർക്കുലർ - ആർ .എ1/337/2020/തസ്വഭവ

ലൈഫ് ലിസ്റ്റിൽ ഉൾപ്പെടാതെ തന്നെ വീട് നിർമ്മിച്ചു നൽകാൻ അനുമതി നൽകിയ ഉത്തരവ്. സ.ഉ(ആര്‍.ടി) 409/2021/തസ്വഭവ


ലൈഫ് മിഷൻ-ഭവന നിർമ്മാണ അപേക്ഷ വ്യവസ്ഥ -ഭേദഗതി ഉത്തരവ്. സ.ഉ(ആര്‍.ടി) 419/2021/തസ്വഭവ





കുടുംബശ്രീ-മുഖേന നടപ്പിലാക്കുന്ന ജനകീയ ഹോട്ടൽ മാർഗ്ഗരേഖ

 കുടുംബശ്രീ-മുഖേന നടപ്പിലാക്കുന്ന ജനകീയ ഹോട്ടൽ മാർഗ്ഗരേഖ പരിഷ്കരിച്ച ഉത്തരവ് തീയതി 12/02/21

സ.ഉ(ആര്‍.ടി) 400/2021/തസ്വഭവ

കുടുംബശ്രീ-ജനകീയഹോട്ടൽ-തുടർനിർദ്ദേശങ്ങൾ സംബന്ധിച്ച ഉത്തരവ് തീയതി 22/02/2021

സ.ഉ(ആര്‍.ടി) 522/2021/തസ്വഭവ