Saturday, May 16, 2020

PREMONSOON CLEANING # DROUGHT # DRINKING WATERSUPPLY

മഴക്കാല പൂർവ്വ ശുചീകരണം, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, വരൾച്ചയും കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ 01/05/2020 ലെ ഡിസി.1/191/2020/ത.സ്വ.ഭ.വ സർക്കുലർ പ്രകാരം പുറപ്പെടുവിച്ചു.

ടി സർക്കുലർ ഇവിടെ ക്ലിക്ക് ചെയ്ത് കാണാവുന്നതാണ്.

ടി വിഷയവുമായി ബന്ധപ്പെട്ട മറ്റ് സർക്കുലറുകൾ


  1.  05/02/2020 ലെ 46/ഡിസി1/2020/ത.സ്വ.ഭ.വ - ആരോഗ്യസുരക്ഷക്ക് 
     മാലിന്യമുക്ത പരിസരം മാർഗ്ഗനിർദ്ദേശങ്ങൾ - Click here to view
  2.  26/03/2020 ലെ ഡിസി1/71/2020/ത.സ്വ.ഭ.വ - കോവിഡ് 19 പടർന്ന് പിടിക്കാതിരിക്കുവാനുള്ള പ്രതിരോധ നടപടികൾ, പരിസരശുചിത്വ പ്രവർത്തനങ്ങൾ സംബന്ധിച്ച് - Click here to view
  3. 20/04/2020 ലെ ഡിസി1/188/2020/ത.സ്വ.ഭ.വ  -ബയോമെഡിക്കൽ മാലിന്യവും ഖരമാലിന്യവും ശേഖരിച്ച് സംഭരിക്കുന്നത് - Click here to view
  4. 20/04/2020 ലെ ഡിസി1/188/2020/ത.സ്വ.ഭ.വ  (2) - കോവിഡ് 19 - ശുചീകരണ പ്രവർത്തനങ്ങളും അണുവിമുക്തമാക്കൽ നടപടികളും - മാർഗ്ഗനിർദ്ദേശങ്ങൾ - Click here to view
  5. 02/05/2019 ലെ 100/ഡി.സി1/2019/ത.സ്വ.ഭ.വ - ആരോഗ്യ സുരക്ഷക്ക് മാലിന്യ മുക്ത പരിസരം മാർഗ്ഗനിർദ്ദേശങ്ങൾ - Click here to view

PROPERTY TAX # LICENSE # ETC.. അടവാക്കുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു.

കോവിർ് 19 പശ്ചാത്തലത്തിൽ വസ്തു നികുതി പിഴ കൂടാതെ അടവാക്കുന്നതിനും, വ്യാപാര ലൈസൻസ് ഉൾപ്പെടെയുള്ള വിവിധ ലൈസൻസുകൾ പുതുക്കുന്നതിനും,  വിനോദ നികുതി അടക്കുന്നതിനുമുള്ള അവസാന തീയതി 04/05/2020 ലെ GO(Rt)No.820/2020/LSGD നം. ഉത്തരവ് പ്രകാരം  31/05/2020 വരെ ദീർഘിപ്പിച്ചു.

BUILDING PERMIT # കാലാവധി ദീർഘിപ്പിച്ചു.

കേരള പഞ്ചായത്ത്/മുനിസിപ്പാലിറ്റി ചട്ടങ്ങൾ പ്രകാരം അനുമതി നൽകിയിട്ടുള്ളതും 10/03/2020 ന് ശേഷം കാലാവധി അവസാനച്ചതുമായ എല്ലാ നിർമ്മാണ അനുമതികളുടെയും കാലാവധി 31/12/2020 ന് മാത്രമേ അവസാനിക്കുകയുള്ളു.

ടി വിഷയം സംബന്ധിച്ച 07/05/2020 ലെ ആർ.എ 1/168/2020-ത.സ്വ.ഭ.വ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

PROPERTY TAX - 2011 - ചട്ടം 24 ൽ വ്യക്തത വരുത്തി നിർദ്ദേശം പുറപ്പെടുവിച്ചു.

*  കെട്ടിടനിർമ്മാണം പൂർത്തിയായതായി ഉടമ റിപ്പോർട്ട് ചെയ്ത് കഴിഞ്ഞാൽ 15 ദിവസത്തിനകം ഉദ്യോഗസ്ഥർ പരിശോധന നടത്തേണ്ടതും, എന്തെങ്കിലും അപാകതയുണ്ടെങ്കിൽ ആയത് സെക്രട്ടറി 15 ദിവസത്തിനകം കെട്ടിട ഉടമയെ രേഖാമൂലം അറിയിക്കേണ്ടതുമാണ്.

*  കെട്ടിടനിർമ്മാണ ചട്ടങ്ങൾ അനുശാസിക്കുന്ന പ്രകാരം നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥൻ അപ്രകാരം സാക്ഷ്യപ്പെടുത്തി 15 ദിവസത്തിനകം ഒക്യുപെൻസി നൽകേണ്ടതാണ്. ഒക്യുപെൻസി നൽകുന്ന തീയതി മുതൽ വസ്തു നികുതി ഈടാക്കുന്നതിന് നടപടികൾ സ്വീകരിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്  03/05/2020 ലെ സർക്കുലർ നം.ആർ.സി2/100/2020/ത.സ്വ.ഭ.വ കാണുക.

WIDOW PENSION

ഭർത്താവ് ഉപേക്ഷിച്ച് 7 വർഷം കഴിഞ്ഞിട്ടുള്ളതും , പുനർവിവാഹിതരല്ലാത്തതുമായ 50 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് മറ്റ് പൊതു മാനദണ്ഡങ്ങൾ പ്രകാരം അർഹതയുള്ള പക്ഷം മേൽ വിവരങ്ങൾ ഉൾക്കൊള്ളിച്ച് വില്ലേജ് ഓഫീസർ നൽകുന്ന സാക്ഷ്യപത്രത്തിൻറെ അടിസ്ഥാനത്തിൽ  വിധവ പെൻഷൻ അനുവദിക്കാവുന്നതാണ്.

ആയത് സംബന്ധിച്ച 31/03/2020 ലെ സർക്കുലർ നം.17/2020/ധന കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക