PROVIDENT FUND

അംഗത്വം

സേവനത്തിൽ പ്രവേശിച്ച് ഒരു വർഷത്തിനുള്ളിൽ അംഗത്വം നേടണം. 

ഫാറം എ യിലാണ് അപേക്ഷയും ഒപ്പം നോമിനേഷൻ ഫാറവും 2 സെറ്റ് തയ്യാറാക്കി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഹാർഡ്കോപ്പി സമർപ്പിക്കണം.

അപേക്ഷാ ഫാറത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക

അപേക്ഷ തയ്യാറാക്കുന്നതിന് എക്സൽ ടൂളിൻറെ സഹായം ആവശ്യമെങ്കിൽ ഇവിടെ ക്ലിക്ക്  ചെയ്യുക

പ്രത്യേകം ശ്രദ്ധിക്കേണ്ടത് - നോമിനേഷനിൽ കോളം 6 ൽ നിർബന്ധമായും ഒരു നോമിനിയുടെ പേര് വിവരം ചേർത്തിരിക്കണം (കോളം 1 ലെയും 6 ലെയും നോമിനികൾ ഒരേയാളാകരുത്)

കോളം 1, 6 ലെ നോമിനി മൈനറാണെങ്കിൽ കോളം 7 ൽ മറ്റൊരു നോമിനിയെ കൂടി ഉൾപ്പെടുത്തണം എന്നാൽ അത് കോളം 1 ലെയൊ 6 ലെയോ നോമിനി ആകരുത്

അപേക്ഷകൻ വിവാഹിതൻ/വിവാഹിത ആണെങ്കിൽ ഒന്നാം കോളത്തിലെ പ്രധാന നോമിനിയായി ഭാര്യ/ഭർത്താവ്, മക്കൾ, മരിച്ചുപോയ ആൺമക്കളുടെ ഭാര്യ, മക്കൾ എന്നിവരെ മാത്രമേ ഉൾപ്പെടുത്താൻ പാടുള്ളു (KPEPF Rule 2(d)).


താൽക്കാലിക മുൻകൂർ (Temporary Advance)

സാധാരണ ഗതിയിൽ അക്കൌണ്ടിലുള്ള നെറ്റ് ബാലൻസിൻറെ 75% തുക താല്ക്കാലിക മുൻകൂറായി ലഭിക്കുന്നതാണ്.

അനുവദനീയമായ തുക കണ്ടെത്തുന്നതിന് ഒടുവിൽ ലഭിച്ച ക്രെഡിറ്റ് കാർഡിലെ ബാലൻസിനൊപ്പം ആയതിന് ശേഷം നാളിതുവരെ അക്കൌണ്ടിൽ  അടവാക്കിയ തുക കൂട്ടി ആയതിൽ നിന്നും ക്രെഡിറ്റ് കാർഡ് ലഭിച്ചതിന് ശേഷം പിൻവലിച്ച് തുക (TA/NRA) യും പിൻവലിക്കാൻ അനുവാദമില്ലാത്ത ഡി. എ തുകയും കുറച്ച് കിട്ടുന്ന തുകയാണ് നെറ്റ് ബാലൻസ്.

നിലവിൽ റ്റി എ തിരിച്ചടവില്ലാത്തവർക്ക്  ഈ  നെറ്റ് ബാലൻസിൻറെ 75% തുക താല്ക്കാലിക മുൻകൂറായി ലഭിക്കുന്നതാണ്.

റ്റി എ തിരിച്ചടവാക്കാൻ ബാലൻസുള്ളവർക്ക് നെറ്റ് ബാലൻസിനെ മൂന്ന് കൊണ്ട് ഗുണിച്ച് ആയതിൽ നിന്നും നിലവിൽ തിരിച്ചടവാക്കാൻ അവശേഷിക്കുന്ന റ്റി എ തുക കുറച്ച് ആയതിനെ 4 കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന തുകയാണ് അനുവദനീയമായ പരമാവധി റ്റി എ തുക.

മുൻ ബാലൻസും നിലവിൽ അനുവദിക്കുന്ന തുകയും ചേരുന്ന സംയോജിത തുകയാണ് തിരിച്ചടവാക്കേണ്ടത്.

പാർട്ട് ടൈം കണ്ടിജൻറ് ജീവനക്കാർക്ക് നെറ്റ് ബാലൻസിൻറെ പകുതിയാണ് പരമാവധി ലഭിക്കുന്ന റ്റി എ തുക.

പരമാവധി 36 തുല്യമാസ തവണകളായി ടി തുക തിരിച്ചടവാക്കേണ്ടതാണ്. പ്രതിമാസ തവണ പത്തിൻറെ ഗുണിതമായ പൂർണ്ണസംഖ്യയായിരിക്കണം.

എന്നാൽ പാർട്ട് ടൈം കണ്ടിജൻറ് ജീവനക്കാർക്ക് പരവാവധി 30 തവണകളാണ് അനുവദിക്കുന്നത്.

 റ്റി എ അനുവദിക്കുമ്പോൾ സംയോജിത തുക ഒരിക്കലും  അക്കൌണ്ട് ബാലൻസിൽ നിന്നും അനുവദിക്കുന്ന തുക കുറച്ചാൽ കിട്ടുന്ന തുകയുടെ 300 ശതമാനത്തിൽ അധികരിക്കാൻ പാടില്ല. 

കെ.പി.ഇ.പി.എഫ് Rule 14 പ്രകാരമുള്ള ആവശ്യങ്ങൾക്കേ റ്റി എ അനുവദിക്കുകയുള്ളു.

Rule 14. .   (1)(b) to pay expenses in connection with prolonged  illness of the applicant  or any person  actually dependent on him, or to repay any outstanding  amount on account of a loan expressly taken  for  this purpose 
(c) to pay for the  overseas passages for reasons of health  or education of the subscriber or of any person actually dependent on him, and also  to meet the cost of education of the subscriber  or of any  person actually  dependent on him, outside India, whether for an academic, technical, professional or vocational  course ; or in India for medical, engineering or other technical specialized courses beyond the high school stage, provided that the course of study is for not less then three years.

(d) to pay obligatory expenses on a scale appropriate to the subscriber’s status in connection with marriages, funerals or ceremonies which by the religious or social customs of the applicant it is incumbent on him to perform, or to repay and outstanding amount  on account of a loan expressly taken for this purpose;  Note.- Temporary advance from Provident Fund credits of a subscriber may be granted to meet expenses in  connection with the marriage and other ceremonies   of the subscriber himself;  

(e) to pay for the cost of legal proceedings instituted by the subscriber for vindicating his position in regard to any allegation made against him in respect of any act done or purporting to be done by him in the discharge of his official  duties, the advance in this case being available in addition to any advance admissible for the same purpose from any other Government  source, provided that the advance  under this rule shall not be admissible to a subscriber who institutes legal proceedings in any  Court  of Law either  in respect of any matter unconnected with his official duty or against Government in respect of any condition of service or penalty imposed on him; and

  (f) to pay for the cost  of the subscriber’s defence where he is prosecuted by the Government in any Court of Law or when  the subscriber  engages a legal practitioner to defend himself in an enquiry  in respect of any alleged misconduct on his part.

റ്റി എ അനുവദിച്ചാൽ ആയത് തൊട്ടടുത്ത് ലഭിക്കുന്ന ശമ്പളം മുതൽ തിരിച്ചടവാക്കേണ്ടതാണ്.

ഒരു റ്റി എ അനുവദിച്ച് 6 മാസം കഴിയാതെയും 6 തിരിച്ചടവ് തവണകൾ പൂർത്തിയാക്കാതെയും അടുത്ത റ്റി എ ലഭിക്കില്ല. തുക അനുവദിച്ച മാസം ടി ആറ് മാസത്തിൽ ഉൾപ്പെടില്ല.
ഒരു എൻ.ആർ.എ   അനുവദിച്ച് 4 മാസം കഴിയാതെ റ്റി എ  അനുവദിക്കില്ല,

റ്റി എ ബാലൻസ് തുക എൻ.ആർ.എ ആയി പരിവർത്തനപ്പെടുത്തുമ്പോൾ ആയത് എൻ.ആർ.എ ആയി ആണ് പരിഗണിക്കുന്നത്.



അപേക്ഷ തയ്യാറാക്കുന്നതിന് എക്സൽ ടൂളിൻറെ സഹായം ആവശ്യമെങ്കിൽ ഇവിടെ ക്ലിക്ക്  ചെയ്യുക.
 
അപേക്ഷ സമർപ്പിക്കേണ്ട വിധം

സമർപ്പിക്കേണ്ട രേഖകൾ
1. അപേക്ഷ ഫാറം ബി 
2. ക്രെഡിറ്റ് കാർഡ് 2018-19
3. ക്രെഡിറ്റ് സ്റ്റേറ്റ്മെൻറ് (ABCD)     - 3 പകർപ്പ്
4. അഫിഡവിറ്റ് / ഡിക്ലറേഷൻ
5. സമ്മതപത്രം 
6. ബാങ്ക് അക്കൌണ്ട് വിവരങ്ങൾ (സാക്ഷ്യപ്പെടുത്തിയ പകർപ്പ്)
7. ഒറിജിനൽ പി എഫ് പാസ് ബുക്ക്

അപേക്ഷ തയ്യാറാക്കി സെക്രട്ടറിയുടെ ശുപാർശ കത്ത് സഹിതം ഡിഡിപി ഓഫീസിൽ ഹാർഡ് കോപ്പി സമർപ്പിക്കണം.

ABCD സ്റ്റേറ്റ് മെൻറ് ഒഴികെയുള്ളവ ഒരു പകർപ്പ് സമർപ്പിച്ചാൽ മതിയാകുന്നതാണ്. പി എഫ് പാസ് ബുക്കിൻറെ പകർപ്പ് ആവശ്യമില്ല.
ABCD സ്റ്റേറ്റ്മെൻറ് പിൻവലിക്കാൻ കഴിയാത്ത ഡി എ സ്റ്റേറ്റ് മെൻറ് സഹിതമായിരിക്കണം

നിലവിൽ പിൻവലിക്കാൻ അനുവാദമില്ലാത്ത ഡി എ

GO(P)No.06/2017/FIN dtd 19-01-2017
GO(P)No.55/2017/FIN dtd 26-04-2017
PF ൽ ലയിപ്പിച്ച Eearned Leave Surrender
2019 ശമ്പളപരിഷ്കരണം പ്രകാരമുള്ള ഡി എ കുടിശ്ശിക 


2,25,000 രൂപ വരെയുള്ള റ്റി എ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാണ് അനുദിക്കുന്നത്. ആയതിന് മുകളിലുള്ള തുക അനുവദിക്കുന്നത് ബഹു.പഞ്ചായത്ത് ഡയറക്ടറാണ്. ആയതിലേക്ക് 2 സെറ്റ് അപേക്ഷ സമർപ്പിക്കുകയും വേണം.



തിരിച്ചടവില്ലാത്ത മുൻകൂർ (NRA)

10 വർഷം സേവനം പൂർത്തിയാക്കിയവർക്കാണ് എൻ.ആർ.എ അനുവദിക്കുന്നത്. നെറ്റ് ബാലൻസിൻറെ 75% തുകയാണ് പരമാവധി അനുവദിക്കുന്ന റ്റി എ.

ഒരു എൻ.ആർ.എ അനുവദിച്ച 6 മാസം കഴിയാതെ അടുത്ത എൻ.ആർ.എ അനുവദിക്കില്ല.

 ഒരു റ്റി എ അനുവദിച്ച് 4 മാസം കഴിയാതെ അടുത്ത എൻ.ആർ.എ അനുവദിക്കില്ല.

 റ്റി എ ബാലൻസ് തുക എൻ.ആർ.എ ആയി പരിവർത്തനപ്പെടുത്തുമ്പോൾ ആയത് എൻ.ആർ.എ ആയി ആണ് പരിഗണിക്കുന്നത്.



കെ.പി.ഇ.പി.എഫ് Rule 16 പ്രകാരമുള്ള ആവശ്യങ്ങൾക്കേ എൻ.ആർ.എ അനുവദിക്കുകയുള്ളു.

Rule 16(1) (a) (i) meeting the cost of higher education, including where necessary, the traveling expenses of any child of the subscriber and if he has no child, of any other relative actually dependent on him in the following cases, namely : (a) education outside India for academic , technical, professional or vocational course beyond the high school stage, and (b) for any medical, engineering or other technical or specialized course in India beyond the high school stage, provided that the course of study is for not less than three years ;-

(ii) meeting the expenditure in connection with the marriage of a son or daughter of the subscriber, and if he has no daughter , of any other female relative dependent on him, or repaying any outstanding amount on account of loan expressly taken for this purpose ;

(iii) meeting the expenditure in connection with the illness, including, where necessary, the travelling expenses of the subscriber or any person actually dependent on him, or repaying any outstanding amount on account of loan expressly taken for this purpose ;

(iv) purchasing a house site in the name(s) of the subscriber and/ or his wife or repaying any outstanding amount on account of a loan expressly taken for this purpose from the Government or any other source before the date of application for the withdrawal : Provided that the house to be constructed on the site so purchased is for the actual residence of the subscriber and/or his family :
 (v) building a suitable house on a site owned or acquired by the subscriber and/or his wife or without any assistance from the Provident Fund, or acquiring a house together with the site there of in the name (s) of the sub-scriber and/or his wife, or repaying any outstanding amount on account of a loan expressly taken by the subscriber and/or his wife from the Government or any other source for any of these purposes before the date of application for withdrawal: Provided that the house is for the actual residence of the subscriber and/or his family ; and

(vi) making additions or alterations to, or reconstructing, or completing or repairing a house owned or acquired by the subscriber and/or his wife with or without any assistance form the Provident Fund or repaying any outstanding amount on account of a loan expressly taken by the subscriber and/or his wife from the Government or any other source for any of the said purposes before the date of application for the withdrawal : Provided that the house is for the actual residence of the subscriber and/or his family.

(b) after the completion of twentyfive years of service (including broken periods of service if any) of the subscriber or within three years before the a date of his retirement on superannuation whichever is earlier, from the amount standing to his credit in the fund, for the purpose of purchasing motor car for his own use or repaying any outstanding amount on account of a Government loan expressly taken for this purpose before the date of application for the withdrawal.



അപേക്ഷ തയ്യാറാക്കുന്നതിന് എക്സൽ ടൂളിൻറെ സഹായം ആവശ്യമെങ്കിൽ ഇവിടെ ക്ലിക്ക്  ചെയ്യുക
 
അപേക്ഷ സമർപ്പിക്കേണ്ട വിധം

സമർപ്പിക്കേണ്ട രേഖകൾ
1. അപേക്ഷ ഫാറം ബി 1                     - 1 പകർപ്പ്
2. ക്രെഡിറ്റ് കാർഡ് 2018-19                 - 1 പകർപ്പ്
3. ക്രെഡിറ്റ് സ്റ്റേറ്റ്മെൻറ് (ABCD)      - 1 പകർപ്പ്
4. അഫിഡവിറ്റ് / ഡിക്ലറേഷൻ          - 1 പകർപ്പ്
5. സമ്മതപത്രം                                        - 1 പകർപ്പ്
6. ബാങ്ക് അക്കൌണ്ട് വിവരങ്ങൾ (സാക്ഷ്യപ്പെടുത്തിയ പകർപ്പ്) - 1 പകർപ്പ്
7. ഒറിജിനൽ പി എഫ് പാസ് ബുക്കും ഒരു പകർപ്പും (പകർപ്പിൽ പിൻവലിക്കൽ ഉൾപ്പെടെയുള്ള വിവരങ്ങൾ വായിക്കാനാവുന്ന വിധത്തിലായിരിക്കണം)
8. മുൻപ് എൻ.ആർ.എ എടുത്തിട്ടുണ്ടെങ്കിൽ ആയതിൻറെ വിനിയോഗ സാക്ഷ്യപത്രം - 1 പകർപ്പ്
9. സേവനചരിത്രം                                 - 1 പകർപ്പ്

അപേക്ഷ തയ്യാറാക്കി സെക്രട്ടറിയുടെ ശുപാർശ കത്ത് സഹിതം ഡിഡിപി ഓഫീസിൽ ഹാർഡ് കോപ്പി സമർപ്പിക്കണം.

ABCD സ്റ്റേറ്റ്മെൻറ് പിൻവലിക്കാൻ കഴിയാത്ത ഡി എ സ്റ്റേറ്റ് മെൻറ് സഹിതമായിരിക്കണം

നിലവിൽ പിൻവലിക്കാൻ അനുവാദമില്ലാത്ത ഡി എ

GO(P)No.06/2017/FIN dtd 19-01-2017
GO(P)No.55/2017/FIN dtd 26-04-2017
PF ൽ ലയിപ്പിച്ച Eearned Leave Surrender
2019 ശമ്പളപരിഷ്കരണം പ്രകാരമുള്ള ഡി എ കുടിശ്ശിക 


എൻ.ആർ.എ അനുവദിക്കുന്നത് ബഹു.പഞ്ചായത്ത് ഡയറക്ടറാണ്.

അവശേഷിക്കുന്ന റ്റി എ ബാലൻസ് എൻ.ആർ.എ ആയി പരിവർത്തനപ്പെടുത്തൽ 

പത്ത് വർഷം സേവനം പൂർത്തിയാക്കിയവർക്ക് റ്റി എ ബാലൻസ് തുക എൻ.ആർ.എ ആയി പരിവർത്തനപ്പെടുത്താവുന്നതാണ്.രണ്ട് റ്റി എ തിരിച്ചടവുകൾ പൂർത്തിയായവർക്കാണ് പരിവർത്തനപ്പെടുത്താൻ അർഹതയുള്ളത്.

ആയതിനുള്ള അപേക്ഷാ ഫാറം ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

അപേക്ഷ തയ്യാറാക്കുന്നതിന് എക്സൽ ടൂളിൻറെ സഹായം ആവശ്യമെങ്കിൽ ഇവിടെ ക്ലിക്ക്  ചെയ്യുക

അപേക്ഷ സമർപ്പിക്കേണ്ട വിധം

സമർപ്പിക്കേണ്ട രേഖകൾ
1. അപേക്ഷ ഫാറം (Rule 16(5))           - 1 പകർപ്പ്
2. ക്രെഡിറ്റ് കാർഡ് 2018-19                 - 1 പകർപ്പ്
3. ക്രെഡിറ്റ് സ്റ്റേറ്റ്മെൻറ് (ABCD)      -1 പകർപ്പ്
4. അഫിഡവിറ്റ് / ഡിക്ലറേഷൻ          - 1പകർപ്പ്
5. റ്റി എ ഉത്തരവ്                                  - 1 പകർപ്പ്
6. റ്റി എ യുടെ വിനിയോഗ സാക്ഷ്യപത്രം   - 1 പകർപ്പ്
7. ഒറിജിനൽ പി എഫ് പാസ് ബുക്കും ഒരു പകർപ്പും

8. സേവനചരിത്രം                                 - 1 പകർപ്പ്

അപേക്ഷ തയ്യാറാക്കി സെക്രട്ടറിയുടെ ശുപാർശ കത്ത് സഹിതം ഡിഡിപി ഓഫീസിൽ ഹാർഡ് കോപ്പി സമർപ്പിക്കണം. പരിവർത്തനപ്പെടുത്തി ഉത്തരവ് നൽകുന്നത് ബഹു.പഞ്ചായത്ത് ഡയറക്ടറാണ്. ടി ഉത്തരവ് ലഭിക്കുന്നത് വരെ റ്റി.എ റീഫണ്ട് തുക അടവാക്കിയിരിക്കേണ്ടതാണ്.

അക്കൌണ്ട് തീർപ്പാക്കൽ

അക്കൌണ്ട് തീർപ്പാക്കുന്നതിന് ഫാറം ഇ യിലാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷാ ഫാറത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക. 

അപേക്ഷ തയ്യാറാക്കുന്നതിന് എക്സൽ ടൂളിൻറെ സഹായം ആവശ്യമെങ്കിൽ ഇവിടെ ക്ലിക്ക്  ചെയ്യുക
 

അപേക്ഷ സമർപ്പിക്കേണ്ട വിധം

സമർപ്പിക്കേണ്ട രേഖകൾ
1. അപേക്ഷ ഫാറം ഇ                           - 2 പകർപ്പ്
2. ക്രെഡിറ്റ് കാർഡ് 2018-19                 - 2 പകർപ്പ്
3. ക്രെഡിറ്റ് സ്റ്റേറ്റ്മെൻറ് (ABCD)      - 2 പകർപ്പ്
4.  ഡിക്ലറേഷൻ                                       - 2 പകർപ്പ്
5. ഓപ്ഷൻ                                              - 2 പകർപ്പ്
6. ഫ്രഷ് നോമിനേഷൻ                          - 2 പകർപ്പ്
7. സേവനചരിത്രം                                 - 2 പകർപ്പ്
8. ഡിസ്ക്രിപ്റ്റീവ് റോൾ & ഐഡൻറിഫിക്കേഷൻ പർട്ടിക്കുലാർസ് - 2 പകർപ്പ്
9. ഒറിജിനൽ പി.എഫ് പാസ് ബുക്ക് 
10. ബാങ്ക് അക്കൌണ്ട് വിവരങ്ങൾ (സാക്ഷ്യപ്പെടുത്തിയ പകർപ്പ്)

മരണശേഷം അക്കൌണ്ട് തീർപ്പാക്കാൻ അപേക്ഷിക്കുന്ന സംഗതിയിൽ ചുവടെപ്പറയുന്ന രേഖകൾ അധികമായി ഹാജരാക്കേണ്ടതാണ്.

1. മരണ സർട്ടിഫിക്കറ്റ്                                                         - 2 പകർപ്പ്
2.  അന്വേഷണ റിപ്പോർട്ട്                                                    - 2 പകർപ്പ്
3. അംഗീകൃത നോമിനേഷൻ
4. അനന്തരാവകാശ സർട്ടിഫിക്കറ്റ്                                  - 2 പകർപ്പ്


അപേക്ഷ തയ്യാറാക്കി സെക്രട്ടറിയുടെ ശുപാർശ കത്ത് സഹിതം ഡിഡിപി ഓഫീസിൽ ഹാർഡ് കോപ്പി സമർപ്പിക്കണം. അക്കൌണ്ട് തീർപ്പാക്കി തുക അനുവദിക്കുന്നത്  ബഹു.പഞ്ചായത്ത് ഡയറക്ടറാണ്

_______________________________________

അക്കൌണ്ട് തീർപ്പാക്കി തുക ജി.പി.എഫ് ലേക്ക് ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യൽ

ഫാറം ഇ യിൽ തന്നെയാണ് അപേക്ഷിക്കേണ്ടത്.


അപേക്ഷ സമർപ്പിക്കേണ്ട വിധം

സമർപ്പിക്കേണ്ട രേഖകൾ
1. അപേക്ഷ ഫാറം ഇ                           - 2 പകർപ്പ്
2. ക്രെഡിറ്റ് കാർഡ് 2018-19                 - 2 പകർപ്പ്
3. ക്രെഡിറ്റ് സ്റ്റേറ്റ്മെൻറ് (ABCD)      - 2 പകർപ്പ്
4.  ഡിക്ലറേഷൻ                                       - 2 പകർപ്പ്
5. സേവനചരിത്രം                                 - 2 പകർപ്പ്
6. പഞ്ചായത്ത് വകുപ്പിൽ നിന്നുള്ള വിടുതൽ ഉത്തരവ് - 2 പകർപ്പ്
7. നിലവിലെ വകുപ്പിലെ നിയമന ഉത്തരവ്                        - 2 പകർപ്പ്
8. ജി.പി.എഫ് അംഗത്വം അനുവദിച്ച കത്ത്                         - 2 പകർപ്പ്
9. ഒറിജിനൽ പി.എഫ് പാസ് ബുക്ക് 


അപേക്ഷ തയ്യാറാക്കി സെക്രട്ടറിയുടെ ശുപാർശ കത്ത് സഹിതം ഡിഡിപി ഓഫീസിൽ ഹാർഡ് കോപ്പി സമർപ്പിക്കണം. അക്കൌണ്ട് തീർപ്പാക്കി തുക ട്രാൻസ്ഫർ ക്രെഡിറ്റ്  അനുവദിക്കുന്നത്  ബഹു.പഞ്ചായത്ത് ഡയറക്ടറാണ്

________________________________________________________________________________

ജി.പി.എഫ് സംബന്ധിച്ച അപേക്ഷകൾക്കും മുകളിൽ അതാത് ഇനങ്ങൾക്ക് ആവശ്യമായ രേഖകളാണ് സമർപ്പിക്കേണ്ടത്.  എന്നാൽ പി.എഫ് പാസ്ബുക്കിൻറെ പകർപ്പ് ആവശ്യമില്ലാത്തതാണ്.

____________________________________________________________________________

പഞ്ചായത്ത് വകുപ്പിൽ സേവനത്തിൽ പ്രവേശിക്കുന്ന ജീവനക്കാർ നിർബന്ധമായും കേരള പഞ്ചായത്ത് എംപ്ലോയീസ് പ്രോവിഡൻറ് റൂൾ പ്രകാരം KPEPF ൽ അംഗത്വം നേടിയിരിക്കേണ്ടതുണ്ട്. ആയതിനാൽ GPF ൽ തുടരുന്ന ജീവനക്കാർ അടിയന്തിരമായി KPEPF അംഗത്വത്തിനുള്ള അപേക്ഷ സമർപ്പിക്കേണ്ടതാണ്. 


No comments:

Post a Comment