Showing posts with label PROPERTY TAX. Show all posts
Showing posts with label PROPERTY TAX. Show all posts

Saturday, January 23, 2021

വസ്തുനികുതി പിഴയില്ലാതെ 31/03/2021 വരെ അടവാക്കാവുന്നതാണ്

 കോവിഡ് 19 - മായി ബന്ധപ്പെട്ട നിലവിലെ സാഹചര്യം പരിഗണിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അടവാക്കേണ്ട വസ്തുനികുതി (വീട്ടുകരം) പിഴ കൂടാതെ 31/03/2021 വരെ ഒടുക്കാവുന്നതാണ്. ഇക്കാര്യം 22/01/2021 ലെ സ.ഉ(സാധാ)നം.183/2021/ത.സ്വ.ഭ.വ പ്രകാരം സർക്കാർ ഉത്തരവായിട്ടുള്ളതാണ്.


 

Saturday, May 16, 2020

PROPERTY TAX # LICENSE # ETC.. അടവാക്കുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു.

കോവിർ് 19 പശ്ചാത്തലത്തിൽ വസ്തു നികുതി പിഴ കൂടാതെ അടവാക്കുന്നതിനും, വ്യാപാര ലൈസൻസ് ഉൾപ്പെടെയുള്ള വിവിധ ലൈസൻസുകൾ പുതുക്കുന്നതിനും,  വിനോദ നികുതി അടക്കുന്നതിനുമുള്ള അവസാന തീയതി 04/05/2020 ലെ GO(Rt)No.820/2020/LSGD നം. ഉത്തരവ് പ്രകാരം  31/05/2020 വരെ ദീർഘിപ്പിച്ചു.

PROPERTY TAX - 2011 - ചട്ടം 24 ൽ വ്യക്തത വരുത്തി നിർദ്ദേശം പുറപ്പെടുവിച്ചു.

*  കെട്ടിടനിർമ്മാണം പൂർത്തിയായതായി ഉടമ റിപ്പോർട്ട് ചെയ്ത് കഴിഞ്ഞാൽ 15 ദിവസത്തിനകം ഉദ്യോഗസ്ഥർ പരിശോധന നടത്തേണ്ടതും, എന്തെങ്കിലും അപാകതയുണ്ടെങ്കിൽ ആയത് സെക്രട്ടറി 15 ദിവസത്തിനകം കെട്ടിട ഉടമയെ രേഖാമൂലം അറിയിക്കേണ്ടതുമാണ്.

*  കെട്ടിടനിർമ്മാണ ചട്ടങ്ങൾ അനുശാസിക്കുന്ന പ്രകാരം നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥൻ അപ്രകാരം സാക്ഷ്യപ്പെടുത്തി 15 ദിവസത്തിനകം ഒക്യുപെൻസി നൽകേണ്ടതാണ്. ഒക്യുപെൻസി നൽകുന്ന തീയതി മുതൽ വസ്തു നികുതി ഈടാക്കുന്നതിന് നടപടികൾ സ്വീകരിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്  03/05/2020 ലെ സർക്കുലർ നം.ആർ.സി2/100/2020/ത.സ്വ.ഭ.വ കാണുക.