Tuesday, June 21, 2022

സേവന ജാലകം 2022



വിവരണാതീതമായ ആശങ്കകളുടെ കാലത്തെ 
നിശ്ചയദാർഢ്യത്തോടെ നേരിട്ട് ജീവിതത്തിൽ 
സൗന്ദര്യവും, മഹത്വവും കൂടുതൽ പ്രകാശിതമാക്കുന്ന 
സമകാലിക ഘട്ടത്തിൽ
"ജാലകം 2019" ൻറെയും 
"നവജാലക"ത്തിൻറെയും 
തുടർച്ചയായി പുതിയൊരു വാതായനമായി 
"സേവനജാലകം - 2022" 
സാഭിമാനം അവതരിപ്പിക്കുകയാണ്.

പ്രാദേശിക സർക്കാരുകൾ എന്ന അപരാഭിധാനത്തിൽ 
അറിയപ്പെടുന്ന ജനകേന്ദ്രങ്ങളാണ് 
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. 
അവിടെ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ 
സമഗ്രവും സങ്കീർണ്ണവും ജീവിതഗന്ധിയും ആണെന്ന് 
യാഥാർത്ഥ്യബോധത്തോടെ തൊട്ടറിഞ്ഞതിൻറെ പരിണിതഫലമാണ് 
"നവജാലക"ത്തിന് കൈവന്ന വലിയ സ്വീകാര്യതയും 
അഭിനന്ദനങ്ങളും പ്രതികരണങ്ങളും. 
ആയതിൻറെ പിൻബലമാണ്
" സേവന ജാലകം 2022 " 
പ്രസിദ്ധീകരിക്കുന്നതിനുണ്ടായ പ്രചോദനം.



ജോസഫ് സെബാസ്റ്റ്യൻ
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ
കൊല്ലം.



സേവന ജാലകം പ്രകാശനം കൊല്ലം ജില്ലാ പഞ്ചായത്ത്
സെക്രട്ടറി ശ്രീ.ബിനുൻ വാഹിദ് നിർവ്വഹിക്കുന്നു.



Tuesday, June 07, 2022

തദ്ദേശ സ്വയംഭരണ വകുപ്പ് - വിദ്യാഭ്യാസ അലവൻസ് - സ്പഷ്ടീകരണം

ജിവനക്കാരുടെ ഭിന്നശേഷിയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസ അലവൻസ് അനുവദിക്കുന്നത് സംബന്ധിച്ച സ്പഷ്ടീകരണം 21/03/2022 ലെ ഇപിഎ3/195/2021/തസ്വഭവ കത്ത് പ്രകാരം നൽകിയിട്ടുണ്ട്.


"25/11/1998 ലെ സ.ഉ(പി)നം.3000/98/ധന (ഏഴാം ശമ്പളപരിഷ്കരണ ഉത്തരവ്) പ്രകാരമാണ് മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ സ്കൂൾ തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള വിദ്യാഭ്യാസ ചെലവിനായിട്ട് സർക്കാർ ജീവനക്കാരായ രക്ഷിതാക്കൾക്ക് വിദ്യാഭ്യാസ അലവൻസ് അനുവദിച്ച് വരുന്നത്. 

  അംഗീകൃത മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ്, കുട്ടി ഏതു തീയതി മുതൽ ഏത് ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്നു എന്ന് സ്കൂൾ മേലധികാരി സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്, രക്ഷകർത്താവിൻറെ ഡിക്ലറേഷൻ (രണ്ട് പേരും സർക്കാർ സർവ്വീസിലാണെങ്കിൽ ഒരാൾ മാത്രമേ ക്ലെയിം ചെയ്യുന്നുള്ളു എന്ന സാക്ഷ്യപത്രം) എന്നിവയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യസ അലവൻസ് അനുവദിക്കുന്നത്. 

    വാർഷിക അവധി അനുവദിച്ചിട്ടുള്ള മാസങ്ങളിലും ഈ അലവൻസിന് അർഹതയുണ്ടെന്നും ടി ബത്ത ജീവനക്കാരൻറെ കൺട്രോളിംഗ് ഓഫീസർ/ ലീവ് സാങ്ഷൻ ചെയ്യുന്ന ഓഫീസർക്ക് അനുവദിച്ച് നൽകാവുന്നതാണ്.

       കൂടാതെ മെഡിക്കൽ സർട്ടിഫിക്കറ്റിൻറെ തീയതി, കുട്ടി സ്കൂളിൽ പ്രവേശിച്ച തീയതി, അല്ലെങ്കിൽ രക്ഷകർത്താവ് സർവ്വീസിൽ പ്രവേശിച്ച തീയതി, ഏതാണോ അവസാനം വരുന്നത് ആ തീയതി മുതൽ കാലാകാലങ്ങളിലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം വിദ്യാഭ്യാസ അലവൻസ് അനുവദിക്കാവുന്നതാണ്. 

നിലവിൽ വിദ്യാഭ്യാസ അലവൻസ് 1000 രൂപയാണ്".