COVID REPORT

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം - കൊല്ലം


ലോക്ഡൌൺ കാലയളവിൽ ഒരു ദിവസം പോലും ലോക്ക് ആകാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡിഡിപി ഓഫീസിലെ വാർ റൂം





കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിതാന്ത ജാഗ്രതയോടെ പഞ്ചായത്ത് വകുപ്പ്

     കോവിഡ്-19 വൈറസ് ബാധയുടെ പ്രാഥമിക ഘട്ടം മുതല്‍ സര്‍ക്കാര്‍ -  ജില്ലാ ഭരണകൂടങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ഗ്രാമ പഞ്ചായത്തുകള്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചു വരുന്നു.  മഹാമാരിയുടെ സാമൂഹ്യ വ്യാപന വെല്ലുവിളി നേരിടുന്നതിനുള്ള ജനകീയ കൂട്ടായ്മയും നേതൃത്വവും നിതാന്ത ജാഗ്രതയും ഉറപ്പുവരുത്തി ജില്ലയിലെ 68 ഗ്രാമപഞ്ചായത്തുകളും പൂര്‍ണ്ണ നിഷ്കര്‍ഷയോടെ ഗ്രാമീണ ജനതയോടൊപ്പം ചേര്‍ന്ന് സജീവമായി നില്‍ക്കുന്നു.  

ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍

     പൊതുജനങ്ങളില്‍ ഭീതി പരത്താതെ അതീവ ശ്രദ്ധയോടെ ആരോഗ്യ മേഖല പുറപ്പെടുവിച്ച എല്ലാ നിര്‍ദ്ദേശങ്ങളും പൊതുജനങ്ങളില്‍ എത്തിക്കുന്ന കാര്യങ്ങളില്‍ ഗ്രാമപഞ്ചായത്തുകള്‍ മുന്നിട്ടുപ്രവര്‍ത്തിച്ചു. മൈക്ക് അനൗണ്‍സ്മെന്‍റുകളും ബോധവല്‍ക്കരണ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രചരണ രീതികളും പൊതുജന ശ്രദ്ധ നേടുക മാത്രമല്ല ഗ്രാമീണ മേഖലയില്‍ സാമൂഹ്യ അകലം പാലിക്കല്‍ പൊതു ബോധമാക്കി മാറ്റി,  ക്യാമ്പയില്‍  വിജയത്തില്‍ എത്തിക്കുകയും ചെയ്തു.

ബ്രേക്ക് ദ ചെയ്ന്‍ ക്യാമ്പയിന്‍

     വൈറസ് വ്യാപനത്തെ ഫലപ്രദമായി ചെറുത്ത വ്യത്യസ്ഥമായ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ സമൂഹത്തിന്‍റെ എല്ലാ മെഖലയിലും വ്യാപിപ്പിക്കാന്‍ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വ മികവ് സഹായകമായി.  ഗ്രാമപഞ്ചായത്തുകളിലും പൊതുസ്ഥലങ്ങളിലും സോപ്പ് /ഹാന്‍റ് വാഷ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സംവിധാനം വ്യാപകമാക്കി പ്രവര്‍ത്തനത്തിന്‍റെ ഉദ്ദേശലക്ഷ്യം ഗ്രാമപഞ്ചായത്തുകള്‍ പ്രാവര്‍ത്തികമാക്കി. 

പൊതുശുചിത്വം ഉറപ്പാക്കല്‍ 

     മാലിന്യ സംസ്ക്കരണവും പൊതുയിടങ്ങളുടെ ശുചിത്വവും പരിപാലിക്കുന്നതില്‍  ഗ്രാമപഞ്ചായത്തുകള്‍ കോവിഡ് പ്രതിരോധ കാലത്ത് കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തിപോരുന്നു.


ഹോം ഐസൊലേഷനും വാര്‍ഡ് തല നിരീക്ഷണ സമിതിയും

ډ ജില്ലയിലെ 68 ഗ്രാമപഞ്ചായത്തുകളിലും പഞ്ചായത്ത് തല നിരീക്ഷണ സമിതി പ്രവര്‍ത്തിച്ചു വരുന്നു.
ډ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ 1234 വാര്‍ഡുകളിലും വാര്‍ഡ് തല നിരീക്ഷണ സമിതി രൂപീകരിക്കുകയും, നിരീക്ഷണ സമിതി അംഗങ്ങളുടെ വിവരവും ഫോണ്‍ നമ്പരും ജില്ലാ തലത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. 
ډ ഐസൊലേഷനില്‍ കഴിയുന്നവരുടെ കൃത്യമായ മോണിറ്ററിംഗ്
ډ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ജീവിത സഹായം ഉറപ്പുവരുത്തല്‍.
ډ കൗണ്‍സിലിംഗ് ലഭ്യമാക്കല്‍.
ډ സാമൂഹിക പിന്തുണ നല്‍കല്‍.
ډ വിദേശത്ത് നിന്നും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരുടെ കൃത്യമായ വിവരങ്ങള്‍ ആരോഗ്യ വകുപ്പിന് കൈമാറല്‍.
ډ പ്രതിദിന സന്ദര്‍ശനം നടത്തി വാര്‍ഡ് തല നിരീക്ഷി സമിതി ഹോം ഐസൊലേഷനില്‍ ഉള്ളവരുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ  എല്ലാ ദിവസവും അപ്ഡേറ്റ് ചെയ്യുന്നു.  ഇത്  വിവരങ്ങളുടെ കൃത്യത ഉറപ്പു വരുത്തുന്നു.
ډ ഹോം ഐസൊലേഷന്‍ ആരോഗ്യ വകുപ്പ്  ലക്ഷ്യമിട്ട രീതിയില്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള സമഗ്ര സംവിധാനമായി വാര്‍ഡ് തല നീരീക്ഷണ സമിതികള്‍ മാറി.

കൊറോണ കെയര്‍ സെന്‍ററുകള്‍

     കൊറോണ കെയര്‍ സെന്‍റ്റുകള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള ജില്ലാ ഭരണ കൂടത്തിന്‍റെയും ആരോഗ്യ സംവിധാനത്തിന്‍റെയും പ്രവര്‍ത്തനങ്ങളുടെ പ്രധാന കണ്ണിയായി ഗ്രാമപഞ്ചായത്തുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.  കൊറോണ കെയര്‍ സെന്‍ററിനായി, പ്രവര്‍ത്തിക്കാതെ കിടന്ന ഹോസ്പിറ്റലുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി ശുചീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കി.  സ്കൂള്‍ , കോളേജ്, ഹോസ്റ്റലുകളും ലോഡ്ജ്ജുകളും മറ്റ് സ്ഥാപനങ്ങളും കണ്ടെത്തി സജീകരണങ്ങള്‍ ഉറപ്പു വരുത്തി കൊറോണ കെയര്‍ സെന്‍ററുകളായി പരിവര്‍ത്തനം ചെയ്യുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ ഫണ്ടും സന്നദ്ധ സേവനവും കണ്ടെത്തി പ്രവര്‍ത്തിച്ചു. കോവിഡ് കെയര്‍ ഹോം അന്തേവാസികള്‍ക്ക് ആവശ്യമായ ഷീറ്റുകളും കിടക്കകളും വസ്ത്രങ്ങളും നല്‍കുന്നതില്‍ മാത്രമല്ല വീഴ്ച്ച കൂടാതെ ഭക്ഷണവും, ലഘുഭക്ഷണവും എത്തിക്കുന്നതില്‍ ഗ്രാമപഞ്ചായത്തുകള്‍ അതീവ ജാഗ്രതയോടെ ഏറ്റവും ശക്തമായ പിന്തുണാസംവിധാനമായി പ്രവര്‍ത്തിച്ചു വരുന്നു. നിലവില്‍ 99 കെയര്‍ സെന്‍ററുകള്‍ ഗ്രാമപഞ്ചായത്തുകള്‍ കണ്ടെത്തിയിട്ടുണ്ട്.  2740 റൂമുകളും 4423 കിടക്കകളും ഇവിടെ ലഭ്യമാണ്.  നിലവില്‍ 9 കെയര്‍ സെന്‍ററുകളിലായി 165 പേര്‍ നിരീക്ഷണത്തില്‍ തുടര്‍ന്നു വരുന്നുണ്ട്.   


കമ്മ്യൂണിറ്റി കിച്ചണുകള്‍

     ലോക്ക് ഡൗണ്‍ കാലയളവില്‍ ഒരാള്‍പോലും വിശന്ന് കഴിയരുത് എന്ന ബഹു.മുഖ്യമന്ത്രിയുടെ ആഹ്വാനം അക്ഷരംപ്രതി ഏറ്റെടുത്ത് ഗ്രാമപഞ്ചായത്തുകള്‍ പ്രാവര്‍ത്തികമാക്കി.  ജില്ലയില്‍ 84 കമ്മ്യൂണിറ്റി കിച്ചണുകള്‍ 68 ഗ്രാമപഞ്ചായത്തുകളിലായി സജ്ജീകരിച്ച് പ്രതിദിനം 11000 പേര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കി ഗ്രാമപഞ്ചായത്തുകള്‍ മുന്നില്‍ നിന്നും പ്രവര്‍ത്തിക്കുന്നു.  പാചകം മുതല്‍ അര്‍ഹരുടെ കൈയില്‍ ഭക്ഷണം എത്തുന്നതുവരെയുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും സന്നദ്ധ പ്രവര്‍ത്തനത്തിലൂടെയാണ് നടത്തപ്പെടുന്നത്. സംഭാവനകള്‍ സമാഹരിക്കുന്നതിലും കമ്മ്യൂണിറ്റി കിച്ചണിലൂടെ ഫലപ്രദമായി വിനിയോഗിക്കുന്നതിലും ഗ്രാമപഞ്ചായത്ത് സംവിധാനം സമാനതകള്‍ ഇല്ലാത്ത  സംവിധാനമായി മാറുന്നു.  3,98,041 ഭക്ഷണ പൊതികള്‍ നാളിതുവരെ  ഗ്രാമപഞ്ചായത്തുകള്‍ വിതരണം നടത്തിയിട്ടുണ്ട്.

അതിഥി തൊഴിലാളികള്‍

 അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ തുടക്കം മുതല്‍ തന്നെ ഫലപ്രദമായ ഇടപെടലുകള്‍ സാധ്യമാക്കുന്നതില്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ വിജയിച്ചു.  ആഹാര സാധനങ്ങള്‍ എത്തിച്ചും വിവരങ്ങള്‍ ആരാഞ്ഞും അവരില്‍ സുരക്ഷിത ബോധം ഉണ്ടാക്കുന്നതില്‍ ഗ്രാമപഞ്ചായത്തുകള്‍ വിജയിച്ചു.  കൊല്ലം ജില്ലയിലെ മുഴുവന്‍ അതിഥി തൊഴിലാളികളുടെയും വിവരങ്ങള്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.  ഇത് അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട ഭാവികാല പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍കൂട്ടാകുന്നതാണ്. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ 1389 അതിഥി തൊഴിലാളി ക്യാമ്പുകളിലും  ഗ്രാമപഞ്ചായത്തുകളുടെ  ശ്രദ്ധയില്‍ ഉണ്ട്.  ടി ക്യാമ്പുകളിലായി 13493 അതിഥി തൊഴിലാളികള്‍ ഉണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആഹാര സാധനങ്ങളും കിറ്റും വിതരണം ചെയ്യുന്നതില്‍ മറ്റു വകുപ്പുകളോട് യോജിച്ച് ഗ്രാമപഞ്ചായത്തുകള്‍ പ്രവര്‍ത്തിച്ചുവരികയാണ്


ആംബുലന്‍സുകള്‍ വിട്ടു നല്‍കിയും ഡോക്ടര്‍മാരെ അധികമായി നിയോഗിച്ചും മരുന്നുകള്‍ ലഭ്യമാക്കിയും ആരോഗ്യ മേഖലയോടൊപ്പം 

10 ഡോക്ടര്‍മാരെ പ്രാഥമിക ആരോഗ്യ മേഖലയില്‍ അധികമായി നിയോഗിച്ചും പ്രാഥമിക ആരോഗ്യ കേന്ദ്രം ആവശ്യപ്പെടുന്ന മരുന്നുകള്‍ ലഭ്യമാക്കിയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്  പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് തന്നെ താമസവും യാത്രാ സൗകര്യവും ഒരുക്കിയും ഗ്രാമപഞ്ചായത്തുകള്‍ ആരോഗ്യ മേഖലയോടൊപ്പം കൈകോര്‍ത്തു നില്‍ക്കുന്നു. ഗ്രാമപഞ്ചായത്തുകളുടെ നിയന്ത്രണത്തിലുള്ള 13 ആംമ്പുലന്‍സുകള്‍ ജില്ലാ ആരോഗ്യ വകുപ്പിന് ലഭ്യമാക്കിയും ഗ്രാമപഞ്ചായത്തുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. 

കെയര്‍ ഹോം അന്തേവാസികള്‍

ജില്ലയിലെ കെയര്‍ ഹോം അന്തേവാസികളുടെ ജീവിതത്തെ ലോക്ക് ഡൗണ്‍ ബാധിക്കാതിരിക്കാന്‍ ആഹാര സാധനങ്ങള്‍ ലഭ്യമാക്കിയും, മരുന്നുകള്‍ ലഭ്യമാക്കിയും ആവശ്യക്കാര്‍ക്ക് പാചകം ചെയ്ത ആഹാരം കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ലഭ്യമാക്കിയും, ഗ്രാമ ഭരണ സംവിധാനം പ്രത്യേക ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നു.

അങ്കണവാടി ഭക്ഷണ വിതരണം

അടഞ്ഞു കിടക്കുന്ന അങ്കണവാടികളിലെ കുട്ടികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുക എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കൃത്യമായി ഗ്രാമപഞ്ചായത്തുകള്‍ മോണിറ്റര്‍ ചെയ്ത് വരുന്നു.  


അവശ്യ സാധനങ്ങളുടെ വിതരണം സുഗമമാക്കല്‍ 

          59 ഗ്രാമപഞ്ചായത്തുകള്‍ ഫോണ്‍ മുഖാന്തിരം ബന്ധപ്പെട്ടാല്‍ അവശ്യ സാധനങ്ങള്‍ വീട്ടില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ വഴി എത്തിക്കുന്ന സ്ഥാപനങ്ങളുടെ ഫോണ്‍ നമ്പര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.  

മുഴുവന്‍ സമയ പ്രവര്‍ത്തനം ഉറപ്പാക്കി ഗ്രാമപഞ്ചായത്ത് ഭരണ സംവിധാനം

ډ ഗ്രാമപഞ്ചായത്ത് തലത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചും വിവിധ കമ്മറ്റികളുടെ മേല്‍നോട്ടം വഹിച്ചും ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷന്‍മാര്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നു.
ډ വിവിധ കമ്മറ്റികളുടെ നേതൃത്വം ഏറ്റെടുത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി അദ്ധ്യക്ഷന്‍മാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടാകുന്നു.
ډ വാര്‍ഡ് തല രോഗ പ്രതിരോധ ചുമതലകള്‍ ഏകോപിച്ചുകൊണ്ട് വാര്‍ഡ് അംഗങ്ങള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നു.
ډ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി നടപ്പാക്കുന്നതിലും ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിലും വിശ്രമമില്ലാതെ അവധികളില്ലാതെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ അതാത് ഗ്രാമപഞ്ചായത്തുകളില്‍ വീടും സുരക്ഷയും മറന്ന് ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നു.
ډ അവിശ്യ സര്‍വ്വീസായ ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ നിദ്ദേശം പാലിച്ചുകൊണ്ട് തുടരുന്നതിലും പ്രതിരോധം പ്രവര്‍ത്തിപദത്തില്‍ എത്തിക്കുന്നതിലും ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ജീവനക്കാരും, കരാര്‍ ജീവനക്കാരും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നു.


രോഗ പ്രതിരോധം വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യല്‍ 

  ഗവണ്‍മെന്‍റും ജില്ലാ ഭരണ നേതൃത്വവും ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങള്‍ കൃത്യമായി ശേഖരിച്ച് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി പ്രതിദിനം ഓണ്‍ലൈനായി ഗ്രാമപഞ്ചായത്തുകള്‍ നല്‍കി വരുന്നു. ആയത് ജില്ലാ തലത്തില്‍ ക്രോഡീകരിച്ച് അതാത് ഇടങ്ങളിലേക്ക് ലഭ്യമാക്കുന്നു. രോഗ പ്രതിരോധ നയം രൂപീകരിക്കുന്നതിലും പ്രതിദിന അവലോകനം ഫലവത്താക്കുന്നതിലും ടി വിവര ശേഖരണവും വിനിമയവും അനിവാര്യ ഘടകമായി മാറിയിട്ടുണ്ട്.

കോവിഡ് സെല്‍

  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ കോവിഡ് സെല്‍ രൂപീകരിച്ച് ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനത്തിന് എല്ലാ വിധ പിന്തുണയും നല്‍കി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ പൂര്‍ണ്ണ സജ്ജമായി പ്രവര്‍ത്തിക്കുന്നു.  മുഴുവന്‍ സമയ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തി പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ.ബിനുന്‍ വാഹിദ് വ്യക്തിഗത ശ്രദ്ധയോടെ പ്രവര്‍ത്തിക്കുന്നു.  ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനം മോണിറ്റര്‍ ചെയ്യുന്നതിലും വിവര വിനിമയം കൃത്യമായി നടത്തുന്നതിലും ഗ്രാമപഞ്ചായത്തുകളെയും ജില്ലാ ഓഫീസിനെയും ഫലവത്തായി ബന്ധിപ്പിക്കുന്ന ജീവനാഡിയായി പെര്‍ഫോര്‍മന്‍സ് ആഡിറ്റ് സംവിധാനം പ്രവര്‍ത്തിച്ചു വരുന്നു.





ഗ്രാമപഞ്ചായത്തുകളുടെ പ്രവർത്തനങ്ങൾ

മയ്യനാട് ഗ്രാമപഞ്ചായത്ത്

അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യധാന്യ വിതരണം ബഹു.എം.എൽ.എ ശ്രീ.എം.നൌഷാദ് നിർവഹിക്കുന്നു.






ജനകീയ അടുക്കള വഴിയുള്ള ഭക്ഷണവിതരണം - ഭക്ഷണപ്പൊതി വോളൻറിയേഴ്സിന് ബഹു.എം.എൽ.എ ശ്രീ.എം.നൌഷാദ് കൈമാറുന്നു.




അതിഥി തൊഴിലാളികൾക്കുള്ള രണ്ടാം ഘട്ട ഭക്ഷ്യധാന്യ വിതരണം ⏩








ഓച്ചിറ ഗ്രാമപഞ്ചായത്ത്

ഗ്രാമപഞ്ചായത്തിൻറെ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം നേരിട്ട് വിലയിരുത്തുന്ന ബഹു.എം.എൽ.എ ശ്രീ.ആർ.രാമചന്ദ്രൻ

കുടുംബശ്രീ
നിർമ്മിച്ച മാസ്ക്
പഞ്ചായത്ത് സെക്രട്ടറി ഏറ്റുവാങ്ങുന്നു.⏩





തൊടിയൂർ ഗ്രാമപഞ്ചായത്ത്

അതിഥി തൊഴിലാളികൾക്കുള്ള                                                                         കുടുംബശ്രീ യൂണിറ്റുകൾ
ഭക്ഷ്യധാന്യവിതരണം                                                                                                           നിർമ്മിച്ച മാസ്കുകൾ
ബഹു.എം.എൽ.എ                                                                                         ആരോഗ്യവകുപ്പിന് കൈമാറുന്നു
ശ്രീ.ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.












⏪തൊടിയൂർ ഗ്രാമ പഞ്ചായത്തും ഫുഡ് & സേഫ്റ്റി വകുപ്പും ചേർന്ന്9.5 kg പഴകിയ മത്സ്യം വെളുത്ത മണൽ kallelibhagam മാർക്കറ്റുകളിൽ നിന്നും പിടിച്ചെടുത്തു⏬














പെരിനാട് ഗ്രാമപഞ്ചായത്ത്

അതിഥി തൊഴിലാളി ക്യാംപുകളിൽ ഭക്ഷ്യധാന്യ വിതരണം നടത്തുന്നു.













ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത്

⏪സാമ്യൂഹ്യ അടുക്കളയിലേക്കാവശ്യമായ വിഭവങ്ങളുമായി കുട്ടികളെത്തിയപ്പോൾ








ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്


സാമൂഹ്യ അടുക്കളയിലേക്ക് വിഭവ സമാഹരണം. 




















കൊറ്റങ്കര ഗ്രാമപഞ്ചായത്ത്

കോവിഡ് കെയർ സെൻററായി പ്രവർത്തിക്കുന്ന ടി.കെ.എം എൻജിനിയറിംഗ് കോളേജ്, ഇൻറർനാഷണൽ ഹോസ്റ്റൽ കെട്ടിടം.⏬


കിളികൊല്ലൂർ പോലീസ് സ്റ്റേഷൻിലേക്കാവശ്യമായ ഗ്ലൌസ്, മാസ്ക്, സാനിറ്റൈസർ എന്നിവ നൽകുന്നു.⏬














കുണ്ടറ പോലീസ് സ്റ്റേഷനിലേക്കാവശ്യമായ 
ഗ്ലൌസ്, മാസ്ക്, സാനിറ്റൈസർ എന്നിവ സ്റ്റേഷൻ ഹൌസ് ഓഫീസർ ശ്രീ.ജയകൃഷ്ണന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.പി വിനിതകുമാരി കൈമാറുന്നു.⏩







കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്

പോലീസ്, ആരോഗ്യ വകുപ്പുമായി ചേർന്ന് ലോക്ഡൌൺ  ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്ന കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് ടീം⏩








അതിഥി തൊഴിലാളികൾക്ക് ഭക്ഷണം എത്തിച്ചു നൽകുന്നു.⏬
പാലിയേറ്റീവ്
രോഗികൾക്ക്
വീട്ടിൽ മരുന്നെത്തിച്ച്
 നൽകുന്നു. ⏩










വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്ത്

സാമൂഹ്യ അടുക്കളയിലേക്കാവശ്യമായ വിഭവങ്ങൾ സമാഹരിക്കുന്നു.



























ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത്

സാമൂഹ്യ അടുക്കള വഴി വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതികൾ വോളൻറിയർമാർക്ക് കൈമാറുന്നു.




അലയമൺ ഗ്രാമപഞ്ചായത്ത്

പൊതുസ്ഥലങ്ങൾ ഫയർഫോഴ്സിൻറെ സഹായത്തോടെ അണുവിമുക്തമാക്കുന്നു.⏩ 





⏪⏫ബഹു.MP ശ്രീ.എൻ.കെ പ്രേമചന്ദ്രൻ
            സാമൂഹ്യ അടുക്കള സന്ദർശിക്കുന്നു.












ഇടമുളക്കൽ ഗ്രാമപഞ്ചായത്ത്

⏪ഗ്രാമപഞ്ചായത്ത് ഓഫീസും പരിസരവും ഫയർഫോഴ്സിൻറെ സഹായത്തോടെ അണുവിമുക്തമാക്കുന്നു. 


അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യധാന്യ വിതരണം ⏩















ചിതറ ഗ്രാമപഞ്ചായത്ത്

 കമ്മ്യൂണിറ്റി കിച്ചൺ ⏬











⏪മാസ്ക് കൈമാറുന്നു.














വിളക്കുടി ഗ്രാമപഞ്ചായത്ത്

സാമൂഹ്യ അടുക്കള വിഭവ സമാഹരണം⏬                            അതിഥി തൊഴിലാളി ക്യാംപുകളിലെ
                                                                                                                      ബോധവൽക്കരണ പ്രവർത്തനങ്ങൾ⏬








മാസ്ക്, സാനിറ്റൈസർ എന്നിവ കൈപ്പറ്റുന്നു.











കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത്


കൊറോണ കെയർ സെൻററായി സജ്ജീകരിക്കുന്ന ചോഴിയക്കോട് അരിപ്പ എം.ആർ.എസ് ലെ സൌകര്യങ്ങൾ വിലയിരുത്തുന്നു. ⏭



കമ്മയൂണിറ്റി കിച്ചൺ ⏬









കമ്മ്യൂണിറ്റി കിച്ചൺ - വിഭവസമാഹരണം⏬




കുളത്തൂപ്പുഴ  ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചൺ - വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇട്ടിവ ഗ്രാമപഞ്ചായത്ത്


അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യധാന്യവിതരണം⏩







ഹോം ക്വോറൻറൈനിലുള്ളവർക്ക് വിതരണം ചെയ്യാനുള്ള മരുന്നുകൾ പ്രസിഡൻറ് ഏറ്റുവാങ്ങുന്നു. ⏬











ഭർത്താവിൻറെ രണ്ടാം ചരമവാർഷികത്തിനായി കരുതി വച്ച 5000 രൂപ സാമൂഹ്യ അടുക്കളയുടെ പ്രവർത്തനത്തിനായി ആശാ വർക്കറായ ശ്രീമതി.കെ.ശ്രീദേവി സംഭാവന നൽകുന്നു⏬









കുണ്ടറ ഗ്രാമപഞ്ചായത്ത്

കമ്മ്യൂണിറ്റി കിച്ചണിൽ വിതരണത്തിനായി ഭക്ഷണപ്പൊതികൾ തയ്യാറാക്കുന്നു.⏬






























പത്തനാപുരം ഗ്രാമപഞ്ചായത്ത്

അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യധാന്യ വിതരണം⏬




അതിഥി തൊഴിലാളി ക്യാംപുകളിലെ ബോധവൽക്കരണ പ്രവർത്തനങ്ങൾ ⏩⏬



തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത്


ബഹു.ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീമതി.ജെ.മേഴ്സിക്കുട്ടിയമ്മ  തൃക്കോവിൽവട്ടം കമ്മ്യൂണിറ്റി കിച്ചനിൽ സന്ദർശിച്ചു ഭക്ഷണം വിളമ്പുന്നു.



















വെട്ടിക്കവല ഗ്രാമപഞ്ചായത്ത്

ബഹു.എം.പി ശ്രീ കൊടിക്കുന്നിൽ സുരേഷ് കമ്മ്യൂണിറ്റി കിച്ചണിൽ













ചിറക്കര ഗ്രാമപഞ്ചായത്ത്









⏪സാമൂഹ്യ അടുക്കള - വിഭവശേഖരണം




കൊറോണ രോഗപ്രതിരോധപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പോലീസ്, ഫയർ ഉദ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായുള്ള ചർച്ച⏬















⏪അതിഥി തൊഴിലാളികൾക്ക് ഭക്ഷണ വിതരണം






പഞ്ചായത്തും ഘടക സ്ഥാപനങ്ങളും അണുവിമുക്തമാക്കൽ പ്രവർത്തനങ്ങളുടെ തുടക്കം ⏩











⏪ബഹു.എം.എൽ.എ യുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും ഭക്ഷണപൊതികൾ തയ്യാറാക്കുന്നു.









No comments:

Post a Comment