Friday, March 25, 2022

NPS - ജീവനക്കാരുടെ വിഹിതം സമയബന്ധിതമായി അടവാക്കുന്നത് സംബന്ധിച്ച്

 പങ്കാളിത്ത പെൻഷൻ പദ്ധതി ബാധകമായ ജീവനക്കാർക്ക് സമയ ബന്ധിതമായി PRAN രജിസ്ട്രേഷൻ പൂർത്തീകരിക്കുന്നത് സംബന്ധിച്ചും, NPS വിഹിതം PRAN അക്കൗണ്ടിൽ അടവാക്കുന്നതും സംബന്ധിച്ചും ധനകാര്യ വകുപ്പ് 03/03/2022 ൽ പുറപ്പെടുവിച്ച 15/2020/ധന നമ്പർ പരിപത്രം ഇവിടെ ക്ലിക്ക് ചെയ്ത് കാണാവുന്നതാണ്.

ടി പരിപത്രത്തിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.

SECRETARY / SENIOR SUPERINTENDENT / PAU SUPERVIOR Seniority List (Drfat) Published

 19/04/2018 മുതൽ 31/12/2021 വരെയുള്ള കാലയളവിലെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, സീനിയർ സൂപ്രണ്ട്, പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ തസ്തികയിലെ കരട് സീനിയോറിറ്റി / ഗ്രഡേഷൻ പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത് ഇവിടെ ക്ലിക്ക് ചെയ്ത് കാണാവുന്നതാണ്.

GENERAL PURPOSE GRANT ട്രഷറി അക്കൗണ്ടിൽ വരവ് വയ്ക്കുന്നത് സംബന്ധിച്ച്

ജനറൽ പർപ്പസ് ഗ്രാൻറ്  ഗഡുക്കൾ ട്രഷറി അക്കൗണ്ടിൽ വരവ് വയ്ക്കുന്നത് സംബന്ധിച്ച് ബഹു.പഞ്ചായത്ത് ഡയറക്ടറുടെ 07/03/2022 ലെ സർക്കുലർ നം.PAN/1191/2022-D5(DP)  കാണുക.


യഥാസമയം കൃത്യമായി തുക വരവ് വയ്ക്കാത്തത് മൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിന് സെക്രട്ടറി, ക്ലർക്ക് / അക്കൗണ്ടൻറ് ഉത്തരവാദികളായിരിക്കുന്നതാണ്.

Wednesday, March 02, 2022

2021/22 വാർഷിക പദ്ധതി ത്വരിതപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ

പതിമൂന്നാം പഞ്ചവൽസര പദ്ധതി - 2021/22 വാർഷിക പദ്ധതി ത്വരിതപ്പെടുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.

വിശദാംശങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത് 
26/02/2022 ലെ സ ഉ(സാധാ)നം.474/2022/LSGD 
ഉത്തരവ് കാണുക.

Thursday, May 20, 2021

വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസ് - തീയതി ദീർഘിപ്പിച്ചു

 കോവിഡ് 19 രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2021-22 സാമ്പത്തിക വർഷത്തെ വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസ് പിഴയില്ലാതെ പുതുക്കുന്നതിനുള്ള കാലാവധി 31/08/21 വരെ ദീർഘിപ്പിച്ച് ഉത്തരവായിട്ടുണ്ട്


19/05/21 ലെ ഉത്തരവ് നം. സ.ഉ(ആര്‍.ടി) 1016/2021/തസ്വഭവ കാണുക

PORPERTY TAX - പിഴ കൂടാതെ ഒടുക്കുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു

 കോവിഡ് 19 രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വസ്തു നികുതി പിഴ കൂടാതെ ഒടുക്കുവാനുള്ള തീയതി 31/08/21 വരെ ദീർഘിപ്പിച്ചു.

19/05/21 ലെ ഉത്തരവ് നം. സ.ഉ(ആര്‍.ടി) 1013/2021/തസ്വഭവ കാണുക

വാടക ഇളവ്

 കോവിഡ് 19 രണ്ടാം തരംഗം വ്യാപകമായ സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതും ലോക്ക് ഡൗൺ കാരണം തുറക്കാൻ കഴിയാതിരിക്കുന്നതുമായ സ്ഥാപനങ്ങളുടെ വാടക ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി ഉത്തരവായി

19/05/21 ലെ ഉത്തരവ് സ.ഉ(ആര്‍.ടി) 1015/2021/തസ്വഭവ കാണുക

TAX Excemption for Ex Servicemen - Date Extended

       വിമുക്ത ഭടന്മാർ, വിമുക്ത ഭടൻറെ ഭാര്യ/വിധവ എന്നിവർക്ക് 2021-22 വർഷത്തെ  വസ്തുനികുതി ഇളവിനുള്ള സാക്ഷ്യപത്രം സമർപ്പിക്കുവാനുള്ള തീയതി 30/06/2021 വരെ ദീർഘിപ്പിച്ചു. വിശദ വിവരങ്ങൾക്ക് 19/05/21 ലെ ഉത്തരവ് കാണുക

സ.ഉ(ആര്‍.ടി) 1014/2021/തസ്വഭവ

Wednesday, May 12, 2021

ഓറഞ്ച് അലെർട്ട് - കൊല്ലം

അറബിക്കടലിൽ മെയ് 14 ഓടുകൂടി ഒരു ന്യൂനമർദ്ദം രൂപപ്പെടാനിയടുള്ള സാഹചര്യത്തിൽ കൊല്ലം ജില്ലയിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആയത് സംബന്ധിച്ച് മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇതു സംബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ബഹു.ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവ് കാണുക . Click here to view. ഉത്തരവ് പ്രകാരമുള്ള മുന്നോരുക്കങ്ങൾ എല്ലാ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും അടിയന്തിരമായി പൂർത്തിയാക്കേണ്ടതാണ്.


Saturday, May 08, 2021

വിവിധ ആവശ്യങ്ങൾക്ക് ഭൂമി ആർജ്ജിക്കുന്നത് സംബന്ധിച്ച്

 വിവിധ ആവശ്യങ്ങൾക്ക് ഭൂമി ആർജ്ജിക്കുന്നതിന് സർക്കാർ അനുമതി തേടുമ്പോൾ പാലിക്കേണ്ട നിബന്ധനകളും നിർദ്ദേശങ്ങളും  അപേക്ഷയും സംബന്ധിച്ച  18/03/21 ലെ സർക്കുലർ കാണുക

ആർ.സി.1/93/2020/തസ്വഭവ