തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അടവാക്കേണ്ട വസ്തുനികുതി (വീട്ടുകരം) പിഴ കൂടാതെ 31/03/2023 വരെ ഒടുക്കാവുന്നതാണ്. ഇക്കാര്യം 06.01.2023 ലെ സ.ഉ(സാധാ)നം.42/2023/ത.സ്വ.ഭ.വ പ്രകാരം സർക്കാർ ഉത്തരവായിട്ടുള്ളതാണ്.
ജിവനക്കാരുടെ ഭിന്നശേഷിയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസ അലവൻസ് അനുവദിക്കുന്നത് സംബന്ധിച്ച സ്പഷ്ടീകരണം 21/03/2022 ലെ ഇപിഎ3/195/2021/തസ്വഭവ കത്ത് പ്രകാരം നൽകിയിട്ടുണ്ട്.
"25/11/1998 ലെ സ.ഉ(പി)നം.3000/98/ധന (ഏഴാം ശമ്പളപരിഷ്കരണ ഉത്തരവ്) പ്രകാരമാണ് മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ സ്കൂൾ തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള വിദ്യാഭ്യാസ ചെലവിനായിട്ട് സർക്കാർ ജീവനക്കാരായ രക്ഷിതാക്കൾക്ക് വിദ്യാഭ്യാസ അലവൻസ് അനുവദിച്ച് വരുന്നത്.
അംഗീകൃത മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ്, കുട്ടി ഏതു തീയതി മുതൽ ഏത് ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്നു എന്ന് സ്കൂൾ മേലധികാരി സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്, രക്ഷകർത്താവിൻറെ ഡിക്ലറേഷൻ (രണ്ട് പേരും സർക്കാർ സർവ്വീസിലാണെങ്കിൽ ഒരാൾ മാത്രമേ ക്ലെയിം ചെയ്യുന്നുള്ളു എന്ന സാക്ഷ്യപത്രം) എന്നിവയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യസ അലവൻസ് അനുവദിക്കുന്നത്.
വാർഷിക അവധി അനുവദിച്ചിട്ടുള്ള മാസങ്ങളിലും ഈ അലവൻസിന് അർഹതയുണ്ടെന്നും ടി ബത്ത ജീവനക്കാരൻറെ കൺട്രോളിംഗ് ഓഫീസർ/ ലീവ് സാങ്ഷൻ ചെയ്യുന്ന ഓഫീസർക്ക് അനുവദിച്ച് നൽകാവുന്നതാണ്.
കൂടാതെ മെഡിക്കൽ സർട്ടിഫിക്കറ്റിൻറെ തീയതി, കുട്ടി സ്കൂളിൽ പ്രവേശിച്ച തീയതി, അല്ലെങ്കിൽ രക്ഷകർത്താവ് സർവ്വീസിൽ പ്രവേശിച്ച തീയതി, ഏതാണോ അവസാനം വരുന്നത് ആ തീയതി മുതൽ കാലാകാലങ്ങളിലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം വിദ്യാഭ്യാസ അലവൻസ് അനുവദിക്കാവുന്നതാണ്.
നിലവിൽ വിദ്യാഭ്യാസ അലവൻസ് 1000 രൂപയാണ്".
പങ്കാളിത്ത പെൻഷൻ പദ്ധതി ബാധകമായ ജീവനക്കാർക്ക് സമയ ബന്ധിതമായി PRAN രജിസ്ട്രേഷൻ പൂർത്തീകരിക്കുന്നത് സംബന്ധിച്ചും, NPS വിഹിതം PRAN അക്കൗണ്ടിൽ അടവാക്കുന്നതും സംബന്ധിച്ചും ധനകാര്യ വകുപ്പ് 03/03/2022 ൽ പുറപ്പെടുവിച്ച 15/2020/ധന നമ്പർ പരിപത്രം ഇവിടെ ക്ലിക്ക് ചെയ്ത് കാണാവുന്നതാണ്.
ടി പരിപത്രത്തിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
19/04/2018 മുതൽ 31/12/2021 വരെയുള്ള കാലയളവിലെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, സീനിയർ സൂപ്രണ്ട്, പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ തസ്തികയിലെ കരട് സീനിയോറിറ്റി / ഗ്രഡേഷൻ പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത് ഇവിടെ ക്ലിക്ക് ചെയ്ത് കാണാവുന്നതാണ്.
ജനറൽ പർപ്പസ് ഗ്രാൻറ് ഗഡുക്കൾ ട്രഷറി അക്കൗണ്ടിൽ വരവ് വയ്ക്കുന്നത് സംബന്ധിച്ച് ബഹു.പഞ്ചായത്ത് ഡയറക്ടറുടെ 07/03/2022 ലെ സർക്കുലർ നം.PAN/1191/2022-D5(DP) കാണുക.
യഥാസമയം കൃത്യമായി തുക വരവ് വയ്ക്കാത്തത് മൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിന് സെക്രട്ടറി, ക്ലർക്ക് / അക്കൗണ്ടൻറ് ഉത്തരവാദികളായിരിക്കുന്നതാണ്.
പതിമൂന്നാം പഞ്ചവൽസര പദ്ധതി - 2021/22 വാർഷിക പദ്ധതി ത്വരിതപ്പെടുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.
കോവിഡ് 19 രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2021-22 സാമ്പത്തിക വർഷത്തെ വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസ് പിഴയില്ലാതെ പുതുക്കുന്നതിനുള്ള കാലാവധി 31/08/21 വരെ ദീർഘിപ്പിച്ച് ഉത്തരവായിട്ടുണ്ട്
19/05/21 ലെ ഉത്തരവ് നം. സ.ഉ(ആര്‍.ടി) 1016/2021/തസ്വഭവ കാണുക
കോവിഡ് 19 രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വസ്തു നികുതി പിഴ കൂടാതെ ഒടുക്കുവാനുള്ള തീയതി 31/08/21 വരെ ദീർഘിപ്പിച്ചു.
19/05/21 ലെ ഉത്തരവ് നം. സ.ഉ(ആര്‍.ടി) 1013/2021/തസ്വഭവ കാണുക
കോവിഡ് 19 രണ്ടാം തരംഗം വ്യാപകമായ സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതും ലോക്ക് ഡൗൺ കാരണം തുറക്കാൻ കഴിയാതിരിക്കുന്നതുമായ സ്ഥാപനങ്ങളുടെ വാടക ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി ഉത്തരവായി
19/05/21 ലെ ഉത്തരവ് സ.ഉ(ആര്‍.ടി) 1015/2021/തസ്വഭവ കാണുക