Thursday, February 06, 2020

എൻ.പി.എസ്/കെ.പി.ഇ.പി.എഫ് വിഹിതങ്ങൾ യഥാസമയം അടവാക്കി ഓൺലൈനായി സമർപ്പിക്കുന്നത് സംബന്ധിച്ച്

ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും കിഴിവ് ചെയ്യുന്ന എൻ.പി.എസ്, കെ.പി.ഇ.പി.എഫ് അതത് മാസം 5ാം തീയതിക്കകം ഒടുക്കുവരുത്തേണ്ടതും, തുക ഒടുക്കു വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കേണ്ടതുമാണെന്ന് നിർദ്ദേശിച്ചിട്ടുള്ളതാണ്. അഞ്ചാം തീയതിക്കകം പി.എഫ് തുകകൾ ഒടുക്കു വരുത്തിയില്ലെങ്കിൽ പ്രസ്തുത മാസത്തെ പലിശ ബന്ധപ്പെട്ട ജീവനക്കാർക്ക് നഷ്ടപ്പെടുന്നതാണ്. ആയതിനാൽ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതാണ്. നടപ്പുമാസത്തെ എൻ.പി.എസ്/കെ.പി.ഇ.പി.എഫ് ചെല്ലാൻ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ചിട്ടില്ലാത്തവർ ആയത് ഇന്ന തന്നെ സമർപ്പിക്കേണ്ടതും, കെ.പി.ഇ.പി.എഫ് ചെല്ലാൻ/ഷെഡ്യൂൾ പകർപ്പ് ddpkollam.a2@gmail.com എന്ന വിലാസത്തിലേക്ക് ഇമെയിലായി അയക്കേണ്ടതുമാണ്.

No comments:

Post a Comment