തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അടവാക്കേണ്ട വസ്തുനികുതി (വീട്ടുകരം) പിഴ കൂടാതെ 31/03/2023 വരെ ഒടുക്കാവുന്നതാണ്. ഇക്കാര്യം 06.01.2023 ലെ സ.ഉ(സാധാ)നം.42/2023/ത.സ്വ.ഭ.വ പ്രകാരം സർക്കാർ ഉത്തരവായിട്ടുള്ളതാണ്.
ജിവനക്കാരുടെ ഭിന്നശേഷിയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസ അലവൻസ് അനുവദിക്കുന്നത് സംബന്ധിച്ച സ്പഷ്ടീകരണം 21/03/2022 ലെ ഇപിഎ3/195/2021/തസ്വഭവ കത്ത് പ്രകാരം നൽകിയിട്ടുണ്ട്.
"25/11/1998 ലെ സ.ഉ(പി)നം.3000/98/ധന (ഏഴാം ശമ്പളപരിഷ്കരണ ഉത്തരവ്) പ്രകാരമാണ് മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ സ്കൂൾ തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള വിദ്യാഭ്യാസ ചെലവിനായിട്ട് സർക്കാർ ജീവനക്കാരായ രക്ഷിതാക്കൾക്ക് വിദ്യാഭ്യാസ അലവൻസ് അനുവദിച്ച് വരുന്നത്.
അംഗീകൃത മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ്, കുട്ടി ഏതു തീയതി മുതൽ ഏത് ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്നു എന്ന് സ്കൂൾ മേലധികാരി സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്, രക്ഷകർത്താവിൻറെ ഡിക്ലറേഷൻ (രണ്ട് പേരും സർക്കാർ സർവ്വീസിലാണെങ്കിൽ ഒരാൾ മാത്രമേ ക്ലെയിം ചെയ്യുന്നുള്ളു എന്ന സാക്ഷ്യപത്രം) എന്നിവയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യസ അലവൻസ് അനുവദിക്കുന്നത്.
വാർഷിക അവധി അനുവദിച്ചിട്ടുള്ള മാസങ്ങളിലും ഈ അലവൻസിന് അർഹതയുണ്ടെന്നും ടി ബത്ത ജീവനക്കാരൻറെ കൺട്രോളിംഗ് ഓഫീസർ/ ലീവ് സാങ്ഷൻ ചെയ്യുന്ന ഓഫീസർക്ക് അനുവദിച്ച് നൽകാവുന്നതാണ്.
കൂടാതെ മെഡിക്കൽ സർട്ടിഫിക്കറ്റിൻറെ തീയതി, കുട്ടി സ്കൂളിൽ പ്രവേശിച്ച തീയതി, അല്ലെങ്കിൽ രക്ഷകർത്താവ് സർവ്വീസിൽ പ്രവേശിച്ച തീയതി, ഏതാണോ അവസാനം വരുന്നത് ആ തീയതി മുതൽ കാലാകാലങ്ങളിലെ ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം വിദ്യാഭ്യാസ അലവൻസ് അനുവദിക്കാവുന്നതാണ്.
നിലവിൽ വിദ്യാഭ്യാസ അലവൻസ് 1000 രൂപയാണ്".
പങ്കാളിത്ത പെൻഷൻ പദ്ധതി ബാധകമായ ജീവനക്കാർക്ക് സമയ ബന്ധിതമായി PRAN രജിസ്ട്രേഷൻ പൂർത്തീകരിക്കുന്നത് സംബന്ധിച്ചും, NPS വിഹിതം PRAN അക്കൗണ്ടിൽ അടവാക്കുന്നതും സംബന്ധിച്ചും ധനകാര്യ വകുപ്പ് 03/03/2022 ൽ പുറപ്പെടുവിച്ച 15/2020/ധന നമ്പർ പരിപത്രം ഇവിടെ ക്ലിക്ക് ചെയ്ത് കാണാവുന്നതാണ്.
ടി പരിപത്രത്തിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
19/04/2018 മുതൽ 31/12/2021 വരെയുള്ള കാലയളവിലെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, സീനിയർ സൂപ്രണ്ട്, പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ തസ്തികയിലെ കരട് സീനിയോറിറ്റി / ഗ്രഡേഷൻ പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത് ഇവിടെ ക്ലിക്ക് ചെയ്ത് കാണാവുന്നതാണ്.
ജനറൽ പർപ്പസ് ഗ്രാൻറ് ഗഡുക്കൾ ട്രഷറി അക്കൗണ്ടിൽ വരവ് വയ്ക്കുന്നത് സംബന്ധിച്ച് ബഹു.പഞ്ചായത്ത് ഡയറക്ടറുടെ 07/03/2022 ലെ സർക്കുലർ നം.PAN/1191/2022-D5(DP) കാണുക.
യഥാസമയം കൃത്യമായി തുക വരവ് വയ്ക്കാത്തത് മൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിന് സെക്രട്ടറി, ക്ലർക്ക് / അക്കൗണ്ടൻറ് ഉത്തരവാദികളായിരിക്കുന്നതാണ്.
പതിമൂന്നാം പഞ്ചവൽസര പദ്ധതി - 2021/22 വാർഷിക പദ്ധതി ത്വരിതപ്പെടുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.
കോവിഡ് 19 രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2021-22 സാമ്പത്തിക വർഷത്തെ വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസ് പിഴയില്ലാതെ പുതുക്കുന്നതിനുള്ള കാലാവധി 31/08/21 വരെ ദീർഘിപ്പിച്ച് ഉത്തരവായിട്ടുണ്ട്
19/05/21 ലെ ഉത്തരവ് നം. സ.ഉ(ആര്‍.ടി) 1016/2021/തസ്വഭവ കാണുക
കോവിഡ് 19 രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വസ്തു നികുതി പിഴ കൂടാതെ ഒടുക്കുവാനുള്ള തീയതി 31/08/21 വരെ ദീർഘിപ്പിച്ചു.
19/05/21 ലെ ഉത്തരവ് നം. സ.ഉ(ആര്‍.ടി) 1013/2021/തസ്വഭവ കാണുക
കോവിഡ് 19 രണ്ടാം തരംഗം വ്യാപകമായ സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതും ലോക്ക് ഡൗൺ കാരണം തുറക്കാൻ കഴിയാതിരിക്കുന്നതുമായ സ്ഥാപനങ്ങളുടെ വാടക ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി ഉത്തരവായി
19/05/21 ലെ ഉത്തരവ് സ.ഉ(ആര്‍.ടി) 1015/2021/തസ്വഭവ കാണുക
വിമുക്ത ഭടന്മാർ, വിമുക്ത ഭടൻറെ ഭാര്യ/വിധവ എന്നിവർക്ക് 2021-22 വർഷത്തെ വസ്തുനികുതി ഇളവിനുള്ള സാക്ഷ്യപത്രം സമർപ്പിക്കുവാനുള്ള തീയതി 30/06/2021 വരെ ദീർഘിപ്പിച്ചു. വിശദ വിവരങ്ങൾക്ക് 19/05/21 ലെ ഉത്തരവ് കാണുക
അറബിക്കടലിൽ മെയ് 14 ഓടുകൂടി ഒരു ന്യൂനമർദ്ദം രൂപപ്പെടാനിയടുള്ള സാഹചര്യത്തിൽ കൊല്ലം ജില്ലയിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആയത് സംബന്ധിച്ച് മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇതു സംബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ബഹു.ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവ് കാണുക . Click here to view. ഉത്തരവ് പ്രകാരമുള്ള മുന്നോരുക്കങ്ങൾ എല്ലാ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും അടിയന്തിരമായി പൂർത്തിയാക്കേണ്ടതാണ്.
വിവിധ ആവശ്യങ്ങൾക്ക് ഭൂമി ആർജ്ജിക്കുന്നതിന് സർക്കാർ അനുമതി തേടുമ്പോൾ പാലിക്കേണ്ട നിബന്ധനകളും നിർദ്ദേശങ്ങളും അപേക്ഷയും സംബന്ധിച്ച 18/03/21 ലെ സർക്കുലർ കാണുക
കെട്ടിട നിർമ്മാണാനുമതി/ഒക്കുപൻസി അനുവദിക്കുന്നതിന് പൊതുനിർദ്ദേശങ്ങൾ ഉൾപ്പെടുത്തി 12/02/21 ൽ തദ്ദേശ സ്വയംഭരണ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സെക്രട്ടറിമാരുടെയും മറ്റു ബന്ധപ്പെട്ട ഉദ്യോഗുസ്ഥരുടെയും ചുമതലകള്‍ സംബന്ധിച്ച 16/04/21 ലെ ഉത്തരവ്
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസര്‍മാരുടെ ഉത്തരവാദിത്തങ്ങള്‍ സ്പഷ്ടീകരണ 05/05/21 ലെ ഉത്തരവ്
കേരള സംസ്ഥാന സാക്ഷരതാമിഷൻ-തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നതിന് അനുമതി നൽകിയ 26/2/21 ലെ ഉത്തരവ് - .ഉ(ആര്‍.ടി) 626/2021/തസ്വഭവ
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2021-2022 വാർഷിക പദ്ധതി അംഗീകാര നടപടികൾ പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി ദീർഘിപ്പിച്ച 07/05/21 ലെ ഉത്തരവ്
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2021-22 വാർഷിക പദ്ധതി-അംഗീകാര നടപടികൾ പൂർത്തിയാക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും സമയക്രമവും നിശ്ചയിച്ചുകൊണ്ടുള്ള 28/4/21 ലെ ഉത്തരവ്
2021-22 വാർഷിക പദ്ധതി-കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടിയന്തര പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയ 26/04/21 ലെ ഉത്തരവ്
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്-ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് നിർദ്ദേശം നൽകുന്നത് സംബന്ധിച്ച 21/04/21 ലെ സർക്കുലർ
വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനത്തിൽ പദ്ധതി നടപ്പിലാക്കുന്നതിന് സർക്കാർ ഉത്തരവ് അനിവാര്യമാക്കുന്നത്-20/04/21 ലെ സ്പഷ്ടീകരണം കാണുക
10.02.2021 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-കൃഷിപ്രോജക്റ്റുകൾക്കാവശ്യമായ സാധനങ്ങൾ നേരിട്ട് വാങ്ങുന്നതിന് പ്രത്യേക അനുമതി നൽകിയ 26/02/21 ലെ ഉത്തരവ്
2020-21 വാർഷിക പദ്ധതി-സ്പിൽ ഓവർ പ്രോജക്റ്റുകൾക്ക് ക്യാരി ഓവർ വിഹിതം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നിശ്ചയിച്ച 26/02/21 ലെ ഉത്തരവ്
തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2021-22 വാർഷിക പദ്ധതി -മാർഗ്ഗനിർദ്ദേശങ്ങൾ-അംഗീകരിച്ച 25/02/21 ലെ ഉത്തരവ്
പതിമൂന്നാം പഞ്ചവത്സരപദ്ധതി 2021-22 ലെ വാർഷിക പദ്ധതിക്ക് ജില്ലാആസൂത്രണ സമിതി സമയബന്ധിതമായി അംഗീകാരം നൽകുന്നത് സംബന്ധിച്ച 16/02/21 ലെ സർക്കുലർ
തദ്ദേശ ഭരണസ്ഥാപനങ്ങളുടെ 2020-21 വാർഷിക പദ്ധതി രൂപീകരണം-കണ്ടെയിൻ്റ് മെൻ്റ് സോൺ/ഹോട്ട്സ്പോട്ടുകളിൽ ഗ്രാമ/വാർഡ് സഭകൾ ചേരുന്നത്സം ബന്ധിച്ച 15/2/21 ലെ സർക്കുലർ
ബി.എസ്.എഫ്, സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി- താമസിക്കുന്ന ഭവനങ്ങളെ വസ്തുനികുതി അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കി ഉത്തരവായി
നിബന്ധനകൾ
1) 2021-22 മുതൽ പ്രാബല്യം
2) 2000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുണ്ടെങ്കിൽ ആയതിന് ആനുപാതികമായി നികുതി അടയ്ക്കണം
3) വിമുക്ത ഭടൻ നികുതിയിളവിന് അപേക്ഷയും സത്യവാങ്മൂലവും സമർപ്പിക്കണം.
4) എല്ലാ വർഷവും മാർച്ച് 31 ന് മുൻപായി സത്യവാങ്മൂലം സമർപ്പിക്കണം
വിശദവിവരങ്ങൾക്ക് ഉത്തരവ് കാണുക
അസം റൈഫിൾസ്-വിരമിച്ച ഭടൻമാർ/വിരമിച്ചവരുടെ ഭാര്യമാർ/വിധവകൾ-യഥാർത്ഥ താമസത്തിനായി ഉപയോഗിക്കുന്ന ഭവനങ്ങൾക്ക് വസ്തു നികുതി (കെട്ടിട നികുതി) ഒഴിവാക്കിയ 25/02/21 ലെ ഉത്തരവ്
നിലാവ് പദ്ധതി -ഉദ്ഘാടനം-തുക ചെലവഴിക്കാൻ യഥേഷ്ടാനുമതി നൽകിയ ഉത്തരവ്
ഐ.എ.വൈ പദ്ധതി-വീടും സ്ഥലവും വിൽക്കുന്നതിന് അനുമതി നൽകിയ 16/02/21 ലെ ഉത്തരവ്