പുതിയതായി സാമൂഹ്യസുരക്ഷാ പെൻഷന് അപേക്ഷിക്കുന്ന വ്യക്തിക്ക് പ്രായം തെളിയിക്കുന്നതിനുള്ള രേഖയായി റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, സ്കൂൾ സർട്ടിഫിക്കറ്റ് എന്നിവ ഉപയോഗിക്കാവുന്നതാണ്. ടി രേഖകളുടെ അഭാവത്തിൽ മാത്രം അപേക്ഷകൻറെ വയസ് തെളിയിക്കുന്നതിന് മറ്റ് രേഖകളൊന്നുമില്ലയെന്ന സ്വയം സാക്ഷ്യപത്രത്തിൻറെ അടിസ്ഥാനത്തിൽ ഡോക്ടറുടെ സർട്ടിഫിക്കറ്റ് പെൻഷൻ അനുവദിക്കുന്നതിന് പ്രായം തെളിയിക്കുന്ന രേഖയായി ഉപയോഗിക്കാവുന്നതാണ്.
No comments:
Post a Comment