Friday, March 13, 2020

കൊറോണ (കോവിഡ്-19) വൈറസ് ബാധ - ജില്ലാതലയോഗം

കൊറോണ വൈറസ് ബാധ (കോവിഡ്19) സംബന്ധിച്ച് ബഹു.ഫിഷറീസ്-തുറമുഖ വകുപ്പ് മന്ത്രി ശ്രീമതി.മേഴ്സിക്കുട്ടിയമ്മയുടെ അദ്ധ്യക്ഷതയിൽ അടിയന്തിര അവലോകന യോഗം 14/03/2020 ശനിയാഴ്ച രാവിലെ 10.30 ന് ചേരുന്നു.

മുൻപ് അറിയിച്ചിരുന്നതിൽ നിന്ന് വ്യത്യസ്തമായി ZOOM വീഡിയോ കോണഫറൻസ് വഴിയാണ് യോഗം നടത്തുന്നത്. ആയതിനുള്ള ലിങ്ക് എല്ലാ പഞ്ചായത്തുകളുടെയും ഇമെയിലിലേക്ക് കളക്ടറേറ്റ് ഐ.ടി സെല്ലിൽ അയച്ച് നൽകിയിട്ടുണ്ട്. ലാപ്ടോപ്പ്/ഡെസ്ക്ടോപ്പ്/ആൻഡ്രോയ്ഡ് മൊബൈൽ ഫോൺ എന്നിവ വഴി വീഡിയോ കോൺഫറൻസിൽ പങ്കെടുക്കാവുന്നതാണ്.  JOIN WITH VIDEO എന്ന ഓപ്ഷനാണ് സെലക്ട് ചെയ്യേണ്ടത് അല്ലാത്തപക്ഷം നിങ്ങളുടെ വീഡിയോ കോൺഫറൻസിൽ ലഭ്യമാകില്ല.

ലാപ്ടോപ്പ്/ഡെസ്ക്ടോപ്പ് എന്നിവ ഉപയോഗിച്ച് കോൺഫറന്സിൽ പങ്കെടുക്കുന്നതിന് പ്രവർത്തന ക്ഷമമായി മൈക്ക് , കാമറ എന്നിവ ഉണ്ടായിരിക്കണം. നാളെ നടക്കുന്ന യോഗത്തിന് മുന്നോടിയായി ഒരു ഡെമോ കോൺഫറൻസ് ഇന്ന് വൈകിട്ട് 4 മണിക്ക് നടത്തുന്നതാണ്. എല്ലാ സെക്രട്ടറിമാരും ഇന്ന് വൈകിട്ടുള്ള ഡെമോ മീറ്റിംഗിൽ പങ്കെടുത്ത് ലാപ്ടോപ്പ്/ഡെസ്ക്ടോപ്പ്/ആൻഡ്രോയ്ഡ് മൊബൈൽ ഫോൺ എന്നിവ നാളത്തെ യോഗത്തിന് അനുയോജ്യമാണെന്ന് ഉറപ്പാക്കേണ്ടതാണ്. 

ലിങ്ക് കിട്ടിയിട്ടില്ലാത്തവർ അടിയന്തിരമായി കളക്ടറേറ്റ് ഐ.ടി സെല്ലിൽ ബന്ധപ്പെടേണ്ടതാണ്. സാങ്കേതിക സഹായം ആവശ്യമായി വരുന്ന പക്ഷം ഐ.ടി സെല്ലിൽ നിന്നും ആവശ്യമായ സഹായം ലഭ്യമാക്കുന്നതാണ്. ബന്ധപ്പെടേണ്ട നമ്പർ - 9895751250, 9387763080.


 എല്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരും സെക്രട്ടറിമാരും വീഡിയോ കോൺഫറൻസ് വഴി യഥാസമയം യോഗത്തിൽ പങ്കെടുക്കോണ്ടതാണ്.


1 comment:

  1. അഴീക്കൽ ബീച്ചിൽ മാർച്ച് 31 വരെ പൊതുജനങ്ങളുടെ പ്രവേശനം നിരോധിച്ച്,. പത്തനംതിട്ട ജില്ലയിൽ നിന്നുള്ളവർ ഇവിടെ എത്തുന്നുവെന്നതിൻ്റെ അടിസ്ഥാനത്തിലും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർ നാട്ടിൽ എത്തിയതിൻ്റെയും അടിസ്ഥാനത്തിലും ആണ് തീരുമാനം..

    ReplyDelete