Friday, July 03, 2020

PIN NILAVU

പിൻനിലാവ്

    ജില്ലയിലെ പഞ്ചായത്ത് ജീവനക്കാരുമായുള്ള ഡിഡിപി ഓഫീസിൻറെ നിരന്തര ബന്ധം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഒരു ബ്ലോഗ് 2020 ഫെബ്രുവരി 6 ന് നമ്മൾ ലോഞ്ച് ചെയ്തത്. ജില്ലയിലെ മാത്രമല്ല കേരളത്തിലെമ്പാടുമുള്ള പഞ്ചായത്ത് ജീവനക്കാരും പൊതുജനങ്ങളും നമ്മുടെ ബ്ലോഗിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു. കേവലം അഞ്ച് മാസം കൊണ്ട് ഒന്നര ലക്ഷത്തിലേറെ പേരാണ് ഈ ബ്ലോഗ് സന്ദർശിച്ചത്.
       
      ജില്ലയിലെ പഞ്ചായത്ത് വകുപ്പിലെ ജീവനക്കാരിൽ പ്രതിഭാധനരായ ഒട്ടേറെ കലാകാരന്മാരുണ്ട്. പലരും ജോലിത്തിരക്ക് മൂലവും, ഒരു വേദി ലഭിക്കാത്തത് മൂലവും ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്. എന്നാൽ പഞ്ചായത്ത് ദിനാഘോഷം പോലുള്ള വേദികളിൽ ആദരിക്കപ്പെടുന്ന തരത്തിലുള്ള പ്രവർത്തനം കാഴ്ചവച്ചവരും നമുക്കിടയിലുണ്ട്. ജോലിത്തിരക്ക് മൂലവും അല്ലാതെയുമുള്ള മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് ഒരു പരിധിവരെ ഇത്തരം കലാപ്രവർത്തനങ്ങൾ സഹായകമാകുന്നതാണ്.  ജില്ലയിൽ പഞ്ചായത്ത് വകുപ്പിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കിടയിൽ കലാപരമായ കഴിവുകളുള്ളവരെ കണ്ടെത്തുന്നതിനായി ഒരു ഗൂഗിൾ ഫോറം ,ഷെയർ ചെയ്ത് തരികകയും നമുക്കിടയിലെ നിരവധി കലാകാരന്മാരും കലാകാരികളും വിവരങ്ങൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിവരം സമർപ്പിക്കാത്തവർക്ക് ഇനിയും ആയതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഇത്തരത്തിൽ കണ്ടെത്തുന്ന കലാകാരന്മാർക്ക് അവരുടെ സർഗ്ഗശേഷി പ്രകടമാക്കുവാനും മറ്റുള്ളവരിലേക്ക് അത് എത്തിക്കാനും ഒരു വേദി കൂടി ഒരുക്കുകയാണ്. പിൻനിലാവ് എന്ന പേരിൽ കൊല്ലം ഡിഡിപിയുടെ ബ്ലോഗിൽ ഇന്നുമുതൽ മറ്റൊരു ജാലകം കൂടി തുറക്കുന്നു. ഇവിടെ നിങ്ങളുടെ കഥകളും കവിതകളും , ലേഖനങ്ങളും, നിരൂപണങ്ങളും,  നിങ്ങൾ വരച്ച ചിത്രങ്ങളും, യുട്യൂബിലോ മറ്റോ നിങ്ങൾ നടത്തിയ കലാപ്രകടനത്തിൻറെ വീഡിയോകളോ പ്രസിദ്ധീകരിക്കാൻ അവസരമുണ്ടായിരിക്കുന്നതാണ്. നിലവിലുള്ള ബ്ലോഗിൽ ലഭ്യമാക്കിയിരിക്കുന്ന പിൻനിലാവ് എന്ന ലിങ്കിലൂടെ ഈ പുതിയ ജാലകത്തിലേക്ക് പ്രവേശിക്കാവുന്നതാണ്. പ്രസിദ്ധീകരണത്തിനുള്ള നിബന്ധനകൾ പിന്നാലെ അറിയിക്കുന്നതാണ്. ഈ ഒരു വേദി സമ്പുഷ്ടമാക്കുവാൻ  എല്ലാ സഹപ്രവർത്തകരെയും സ്വാഗതം ചെയ്യുന്നു.

ബിനുൻ വാഹിദ്
ഡിഡിപി, കൊല്ലം


#PINNILAVU

1 comment:

  1. Sir, Heartfelt thanks to you and your team for initiating such a marvellous idea in this hard times...

    ReplyDelete