Friday, July 03, 2020

PF Application Soft copy Submission - Instrutions

 കെ.പി.ഇ.പി.എഫ്, ജിപി.എഫ് സംബന്ധമായ വിവിധ അപേക്ഷകൾ സമർപ്പിക്കുന്നത് സംബന്ധിച്ച് ഈ കാര്യാലയത്തിൽ നിന്ന് പല തവണ നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളതാണ്.  ഈ ബ്ലോഗിൽ തന്നെ KPEPF എന്ന ലിങ്കിൽ കെ.പി.ഇ.പി.എഫ് അപേക്ഷകൾ തയ്യാറാക്കി സമർപ്പിക്കുന്നത് സംബന്ധിച്ച് വിശദമായി പ്രതിപാദിച്ചിട്ടുമുണ്ട്. എന്നിരുന്നാലും നിലവിൽ ഈ കാര്യാലയത്തിൽ സമർപ്പിക്കപ്പെടുന്ന കെ.പി.ഇ.പി.എഫ് അംഗത്വം, കെപി.ഇ.പി.എഫ്/ജി.പി.എഫ് താല്ക്കാലിക മുൻകൂർ, തിരിച്ചടവില്ലാത്ത മുൻകൂർ, റ്റി എ ബാലൻസ് എൻ.ആർ.എ ആയി പരിവർത്തനപ്പെടുത്തൽ, അക്കൗണ്ട് തീർപ്പാക്കൽ എന്നീ ആവശ്യങ്ങൾക്കായി സമർപ്പിക്കപ്പെടുന്ന അപേക്ഷകളിൽ നിരവധി അപാകതകൾ ഉണ്ടാകുന്നു, ആയത് മൂലം അപേക്ഷ നിരസിക്കേണ്ടി വരുന്ന സാഹചര്യം നിലവിലുണ്ട് . കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ പാലിക്കേണ്ട നിലവിലെ സാഹചര്യത്തിൽ അപാകത മൂലം ഒരേ അപേക്ഷകൾ പലതവണ കൈകാര്യം ചെയ്യേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കേണ്ടതുമുണ്ട്. 


 ആയതിനാൽ ഇന്നേ തീയതി മുതൽ ഗ്രാമപഞ്ചായത്തുകളിൽ തയ്യാറാക്കപ്പെടുന്ന ടി അപേക്ഷകളുടെ സോഫ്റ്റ് കോപ്പി  ddpkollam.a2@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ച് നൽകേണ്ടതും, തുടർന്ന് ഈ കാര്യാലയത്തിൽ നിന്നുമുള്ള നിർദ്ദേശ പ്രകാരം മാത്രം ഹാർഡ് കോപ്പി ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതുമാണ്. യാതൊരു കാരണവശാലും ഈ കാര്യാലയത്തിലെ മറ്റുള്ള ഇമെയിൽ വിലാസങ്ങളിലേക്ക് അപേക്ഷകൾ അയക്കുവാൻ പാടില്ലാത്തതാണ്. ആമുഖ കത്ത് സഹിതം അപേക്ഷകൾ നിർബന്ധമായും പി.ഡി.എഫ് ഫോർമാറ്റിൽ ഒറ്റ ഫയലായി സമർപ്പിക്കേണ്ടതാണ്. നിശ്ചിത സ്ഥാനങ്ങളിൽ അപേക്ഷകരും സെക്രട്ടറിയും ഒപ്പ് വച്ചിരിക്കേണ്ടതും സീൽ പതിച്ചിരിക്കേണ്ടതുമാണ്. സ്കാൻ ചെയ്ത് സമർപ്പിക്കുന്ന അപേക്ഷ വ്യക്തവും വായിക്കാനാവുന്നതുമായിരിക്കേണ്ടതാണ്. ചുവടെപ്പറയും പ്രകാരമാണ് അപേക്ഷകളുടെ സോഫ്റ്റ് കോപ്പി സമർപ്പിക്കേണ്ടത്.


കെ.പി.ഇ.പി.എഫ് അംഗത്വം -  സെക്രട്ടറിയുടെ ശുപാർശ കത്ത്, ഫാറം എ, നോമിനേഷൻ എന്നിവ ഒരു പകർപ്പ് സ്കാൻ ചെയ്ത് ഒറ്റ പി ഡി എഫ് ഫയലായി സമർപ്പിക്കേണ്ടതാണ്.
 
താല്ക്കാലിക മുൻകൂർ ( KPEPF/ GPF )  - സെക്രട്ടറിയുടെ ശുപാർശ കത്ത്, ഫാറം ബി/ഫാറം ഡി  (KPEPF ന് ഫാറം B യും GPF ന് ഫാറം D യും), ലാസ്റ്റ് ക്രെഡിറ്റ് കാർഡ്, ക്രെഡിറ്റ് സ്റ്റേറ്റ്മെൻറ് (ABCD) പിൻവലിക്കാൻ കഴിയാത്ത ഡി.എ സ്റ്റേറ്റ്മെൻറ് സഹിതം, അഫിഡവിറ്റ്/ഡിക്ലറേഷൻ, സമ്മതപത്രം, പി.എഫ് പാസ് ബുക്കിൻറെ അവസാന 4 പേജുകളുടെ പകർപ്പ്,  ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ പി.ഡി.എഫ് ഫോർമാറ്റിൽ ഒറ്റ ഫയലായി സമർപ്പിക്കണം. ശുപാർശ കത്തിൽ നാളിതുവരെയുള്ള കെ.പി.ഇ.പി.എഫ് ചെല്ലാൻ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ചിട്ടുണ്ടെന്നുള്ള സാക്ഷ്യപ്പെടുത്തൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.

 തിരിച്ചടവില്ലാത്ത മുൻകൂർ ( KPEPF / GPF ) - സെക്രട്ടറിയുടെ ശുപാർശ കത്ത്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ , ഫാറം ബി 1/ഫാറം ജി  (KPEPF ന് ഫാറം B1 ഉം GPF ന് ഫാറം G യും), ലാസ്റ്റ് ക്രെഡിറ്റ് കാർഡ്, ക്രെഡിറ്റ് സ്റ്റേറ്റ്മെൻറ് (ABCD) പിൻവലിക്കാൻ കഴിയാത്ത ഡി.എ സ്റ്റേറ്റ്മെൻറ് സഹിതം, അഫിഡവിറ്റ്/ഡിക്ലറേഷൻ, സമ്മതപത്രം, സേവന ചരിത്രം, മുൻപ് എൻ.ആർ.എ ലഭ്യമായിട്ടുണ്ടെങ്കിൽ ആയതിൻറെ വിനിയോഗ സാക്ഷ്യപത്രം, പി.എഫ് പാസ് ബുക്കിൻറെ എല്ലാ പേജുകളുടെയും പകർപ്പ് (GPF അക്കൗണ്ടുള്ളവർ പാസ് ബുക്കിൻറെ അവസാന 4 പേജ് സമർപ്പിക്കണം)  എന്നിവയുടെ ഒരു പകർപ്പ് വീതം പി.ഡി.എഫ് ഫോർമാറ്റിൽ ഒറ്റ ഫയലായി സമർപ്പിക്കണം. ശുപാർശ കത്തിൽ നാളിതുവരെയുള്ള കെ.പി.ഇ.പി.എഫ് ചെല്ലാൻ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ചിട്ടുണ്ടെന്നുള്ള സാക്ഷ്യപ്പെടുത്തൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. നിർബന്ധമായും ഇതേ ക്രമത്തിൽ തന്നെ രേഖകൾ സ്കാൻ ചെയ്തയക്കേണ്ടതാണ്.

റ്റി.എ ബാലൻസ് എൻ.ആർ.എ ആയി പരിവർത്തനപ്പെടുത്തുന്നത് ( KPEPF / GPF ) - സെക്രട്ടറിയുടെ ശുപാർശ കത്ത്, അപേക്ഷാ ഫാറം, ലാസ്റ്റ് ക്രെഡിറ്റ് കാർഡ്, ക്രെഡിറ്റ് സ്റ്റേറ്റ്മെൻറ് (ABCD), അഫിഡവിറ്റ്/ഡിക്ലറേഷൻ, സേവന ചരിത്രം, റ്റി എ ഉത്തരവ്, റ്റി എ യുടെ  വിനിയോഗ സാക്ഷ്യപത്രം, പി.എഫ് പാസ് ബുക്കിൻറെ എല്ലാ പേജുകളുടെയും പകർപ്പ് (GPF അക്കൗണ്ടുള്ളവർ പാസ് ബുക്കിൻറെ അപസാന 4 പേജ് സമർപ്പിച്ചാൽ മതി) എന്നിവയുടെ ഒരു പകർപ്പ് വീതം പി.ഡി.എഫ് ഫോർമാറ്റിൽ ഒറ്റ ഫയലായി സമർപ്പിക്കണം. ശുപാർശ കത്തിൽ നാളിതുവരെയുള്ള കെ.പി.ഇ.പി.എഫ് ചെല്ലാൻ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ചിട്ടുണ്ടെന്നുള്ള സാക്ഷ്യപ്പെടുത്തൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. നിർബന്ധമായും ഇതേ ക്രമത്തിൽ തന്നെ രേഖകൾ സ്കാൻ ചെയ്തയക്കേണ്ടതാണ്.
  
അക്കൗണ്ട് തീർപ്പാക്കൽ (GPF / KPEPF ) - സെക്രട്ടറിയുടെ ശുപാർശ കത്ത്, അപേക്ഷാ ഫാറം, ബാങ്ക് അക്കൌണ്ട് വിവരങ്ങൾ, ലാസ്റ്റ് ക്രെഡിറ്റ് കാർഡ്, ക്രെഡിറ്റ് സ്റ്റേറ്റ്മെൻറ് (ABCD), അഫിഡവിറ്റ്/ഡിക്ലറേഷൻ, സേവന ചരിത്രം, ഡിസ്ക്രിപ്റ്റീവ് റോൾ & ഐഡൻറിഫിക്കേഷൻ പർട്ടിക്കുലാർസ്, ഓപ്ഷൻ ഫോം, പുതിയ നോമിനേഷൻ, (മരണപ്പെട്ടവരുടെ കേസിൽ സാധുവായ നോമിനേഷൻ, മരണ സർട്ടിഫിക്കറ്റ്, സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് എന്നിവ കൂടി സമർപ്പിക്കണം, ഡിസ്ക്രിപ്റ്റീവ് റോൾ ഐഡൻറിഫിക്കേഷൻ പർട്ടിക്കുലാർസ്, ഓപ്ഷൻ ഫോം, പുതിയ നോമിനേഷൻ എന്നിവ ആവശ്യമില്ല ) പി.എഫ് പാസ് ബുക്ക് മുഴുവൻ പേജുകളുടെയും കോപ്പി, എന്നിവയുടെ ഒരു പകർപ്പ് വീതം പി.ഡി.എഫ് ഫോർമാറ്റിൽ ഒറ്റ ഫയലായി സമർപ്പിക്കണം. (മറ്റ് വകുപ്പിൽ നിയമനം നേടി പോയവരുടെ KPEPF തീർപ്പാക്കി GPF ലേക്ക് തുക ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യുന്നതിന് സെക്രട്ടറിയുടെ ശുപാർശ കത്ത്, അപേക്ഷാ ഫാറം, ലാസ്റ്റ് ക്രെഡിറ്റ് കാർഡ്, ക്രെഡിറ്റ് സ്റ്റേറ്റ്മെൻറ് (ABCD), അഫിഡവിറ്റ്/ഡിക്ലറേഷൻ, സേവന ചരിത്രം, വിടുതൽ ഉത്തരവ്, പുതിയ വകുപ്പിലെ നിയമന ഉത്തരവ്, GPF അംഗത്വം അനുവദിച്ചുകൊണ്ടുള്ള AG യുടെ കത്ത് എന്നിവയാണ് ഹാജരാക്കേണ്ടത്) ശുപാർശ കത്തിൽ നാളിതുവരെയുള്ള കെ.പി.ഇ.പി.എഫ് ചെല്ലാൻ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ചിട്ടുണ്ടെന്നുള്ള സാക്ഷ്യപ്പെടുത്തൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. നിർബന്ധമായും ഇതേ ക്രമത്തിൽ തന്നെ രേഖകൾ സ്കാൻ ചെയ്തയക്കേണ്ടതാണ്.

No comments:

Post a Comment