Friday, August 07, 2020

ONLINE MEETING

 കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യോഗങ്ങൾ ഓൺലൈൻ ഉൾപ്പെടെയുള്ള മാർഗ്ഗങ്ങളിലൂടെ ചേരുന്നതിന് അനുമതി നൽകി ഉത്തരവായിട്ടുണ്ട്.

ആയത് സംബന്ധിച്ച് പുറപ്പെടുവിച്ച 05/08/2020 ലെ സ.ഉ(സാധാ)നം.1456/2020/ത.സ്വ.ഭ.വ ഉത്തരവിൽ യോഗം ചേരുന്നതിനുള്ള നടപടിക്രമങ്ങൾ വിശദമാക്കിയിട്ടുണ്ട്.

ഉത്തരവ് കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്താൽ മതിയാകുന്നതാണ്.

TAKE A BREAK - GUIDELINES ISSUED

 2020/21 വാർഷിക പദ്ധതിയിൽ പ്രത്യേക പരിഗണന നൽകേണ്ട പന്ത്രണ്ടിന പരിപാടികളുടെ ഭാഗമായ പൊതുടോയ്ലറ്റുകളും ടേക്ക് എ ബ്രേക്ക് വിശ്രമ  കേന്ദ്രങ്ങളും പദ്ധതിയിലുൾപ്പെടുത്തി പൊതു ശുചിമുറികളുടെ നവീകരണവും നിർമ്മാണവും സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ 27/07/2020 ലെ സ.ഉ(സാധാ)നം.1401/2020/ത.സ്വ.ഭ.വ ഉത്തരവ് പ്രകാരം പുറപ്പെടുവിച്ചിട്ടുണ്ട്.

ഉത്തരവ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്താൽ മതിയാകും.