Saturday, October 31, 2020

CARE 2 - നിരോധിത പ്ലാസ്റ്റിക് പരിശോധന

പരിസ്ഥിതിയുടെ പുതുചൈതന്യം ആര്‍ജിക്കല്‍  സംയുക്ത നടപടിയുമായി കൊല്ലം ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍


  • നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളുടെ പരിശോധന കൊല്ലം ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും  Operation CARE രണ്ടാം ഘട്ടം എന്ന പേരില്‍ 30.10.2020 തീയതിയില്‍ ഒരേ സമയം നടന്നു. 
  • കൊല്ലം ജില്ലയിലെ 68 ഗ്രാമപഞ്ചായത്തുകളില്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ 117 ടീമുകള്‍ രൂപീകരിച്ച് പരിശോധന നടത്തി.
  • 4892 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.
  • രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് 2 മണിവരെ പരിശോധന തുടര്‍ന്നു.
  • 7.4 ക്വിന്‍റല്‍ നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.
  • 638 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
     കൊല്ലം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദ്ദേശാനുസരണം ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ 30.10.2020 വെള്ളിയാഴ്ച്ച രാവിലെ 9 മണിമുതലാണ് പരിശോധന ആരംഭിച്ചത്.  കോവിഡ് -19 മഹാമാരിയെ തുടര്‍ന്ന് പരിശോധനകളില്‍ ഉണ്ടായ കുറവുകാരണം  നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നു എന്ന പരാതി ഉയര്‍ന്നത് പ്രകാരമാണ് പരിശോധന ആസൂത്രണം ചെയ്തത്.   117 ടീമുകളാണ് പരിശോധനയില്‍ പങ്കെടുത്തത്. 
  
      Operation CARE ന്‍റെ ഭാഗമായി 10.03.2020 തീയതിയില്‍ നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തിട്ടുള്ളതും, ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുള്ളതുമാണെങ്കിലും പല സ്ഥലങ്ങളിലും രണ്ടാം ഘട്ട പരിശോധനാ വേളയിലും നിരോധിക്കപ്പെട്ട ഇനം പ്ലാസ്റ്റിക്കുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി.  ഇപ്രകാരം കണ്ടെത്തിയ നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ മുഴുവന്‍ ഗ്രാമപഞ്ചായത്തുകള്‍ പരിശോധനയുടെ ഭാഗമായി കണ്ടുകെട്ടുകയുണ്ടായി.   7.4 ക്വിന്‍റല്‍ നിരോധിത പ്ലാസ്റ്റിക്കുകളാണ് പരിശോധനയിലൂടെ പിടിച്ചെടുത്തത്.  
    
 കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന കാലഘട്ടമായതിനാല്‍ കുറ്റക്കാര്‍ക്ക് പിഴ ചുമത്തുകയുണ്ടായില്ല.  നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം പൂര്‍ണ്ണമായി അവസാനിക്കുന്നതുവരെ പരിശോധനകള്‍ തുടരുമെന്നും, തുടര്‍ന്നുള്ള പരിശോധനകളിലും നിരോധിത പ്ലാസ്റ്റിക്കുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ ഉയര്‍ന്ന പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള  നടപടികള്‍ സ്വീകരിക്കുമെന്നും, എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കും അറിയിപ്പ് നല്‍കി.  പരിസ്ഥിതിയുടെ പുതുചൈതന്യം വീണ്ടെടുക്കുന്നതിനുള്ള സംയുക്ത നടപടിയോട് എല്ലാവരും പൂര്‍ണ്ണമായും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

പരിശോധന സംബന്ധിച്ച ചിത്രങ്ങൾ കാണുന്നതിന് Click here
പത്രവാർത്തയ്ക്ക്   Click here


No comments:

Post a Comment