കോവിഡ് 19 - മായി ബന്ധപ്പെട്ട നിലവിലെ സാഹചര്യം പരിഗണിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അടവാക്കേണ്ട വസ്തുനികുതി (വീട്ടുകരം) പിഴ കൂടാതെ 31/03/2021 വരെ ഒടുക്കാവുന്നതാണ്. ഇക്കാര്യം 22/01/2021 ലെ സ.ഉ(സാധാ)നം.183/2021/ത.സ്വ.ഭ.വ പ്രകാരം സർക്കാർ ഉത്തരവായിട്ടുള്ളതാണ്.
Saturday, January 23, 2021
Thursday, January 21, 2021
Panchayat Awards 2019-20 - Guidelines
2019/2020 വർഷത്തെ മികച്ച ത്രിതല പഞ്ചായത്തുകളെ തിരഞ്ഞെടുക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
20/01/2021 ലെ സ.ഉ(സാധാ)നം.150/2021/ത.സ്വ.ഭ.വ ഉത്തരവ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Guidelines - MCF/RRF
പാഴ്വസ്തു സംഭരണ കേന്ദ്രങ്ങളിൽ (എം.സി.എഫ്/ആർ.ആർ.എഫ്) തീപ്പിടുത്ത സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് സ്വീകരിക്കേണ്ട സുരക്ഷ മുൻകരുതലുകളും പ്രസ്തുത കേന്ദ്രങ്ങളിൽ ഏർപ്പെടുത്തേണ്ട സുരക്ഷ സജ്ജീകരണങ്ങളും സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ - ഉത്തരവ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
2021-22 PROJECT - Guidelines
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2021-22 വാർഷിക പദ്ധതി തയ്യാറാക്കി അനുമതി വാങ്ങുന്നതിനുള്ള അധിക മാർഗ്ഗനിർദ്ദേശങ്ങളും സമയക്രമവും സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.
11/01/2021 ലെ സ.ഉ(കൈ)നം.4/2021/ത.സ്വ.ഭ.വ ഉത്തരവ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
RANK LIST - DRIVER
കൊല്ലം ജില്ലയിൽ നിലവിലുള്ള രണ്ട് ഡ്രൈവർ കം ഓഫീസ് അറ്റൻഡൻറ് തസ്തികയിലേക്കുള്ള താല്ക്കാലിക ഒഴിവുകളിലേക്ക് കൊല്ലം ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ ലഭ്യമാക്കിയ ലിസ്റ്റിൽ നിന്ന് 21/01/2021 ൽ നടത്തിയ അഭിമുഖത്തിൻറേയും തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടറുടെ മേൽനോട്ടത്തിൽ നടത്തിയ പ്രായോഗിക പരീക്ഷയുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ യോഗ്യരായ ഉദ്യോഗാർത്ഥികളുടെ റാങ്ക് പട്ടിക.
Friday, January 08, 2021
LAKSHAM VEEDU - ഇരട്ട വീടുകൾ ഒറ്റ വീടാക്കുന്നത് സംബന്ധിച്ച്
06/01/2021 ലെ സ.ഉ(സാധാ)നം.36/2021/ത.സ്വ.ഭ.വ ഉത്തരവ് പ്രകാരം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ലക്ഷം വീട് പദ്ധതിയിൽ നിർമ്മിച്ച ഇരട്ട വീടുകൾ ഒറ്റ വീടാക്കുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് ഉത്തരവ് കാണാവുന്നതാണ്.
SOCIAL SECURITY PENSION
* പ്രതിമാസം 4000 രൂപ വരെ ഇ.പി.എഫ് പെൻഷൻ ലഭിക്കുന്നവർക്ക് അർഹതാ മാനദണ്ഡങ്ങൾക്ക് വിധേയമായി സാമൂഹ്യ സുരക്ഷാ പെൻഷൻ/ക്ഷേമനിധി ബോർഡ് പെൻഷൻ പുതുക്കിയ നിരക്കിൽ ലഭിക്കാൻ അർഹതയുണ്ടായിരിക്കും. 4000 രൂപയ്ക്ക് മുകളിൽ ഇ.പി.എഫ് പെൻഷൻ ലഭിക്കുന്നവർക്ക് സുരക്ഷാ പെൻഷൻ/ക്ഷേമനിധി ബോർഡ് പെൻഷൻ 600 രൂപ നിരക്കിൽ ലഭിക്കുന്നതിന് മാത്രമേ അർഹതയുണ്ടായിരിക്കുകയുള്ളു.
* പ്രതിമാസം 4000 രൂപ വരെ എക്സ് ഗ്രേഷ്യ പെൻഷൻ/ എൻ പി എസ് പെൻഷൻ എന്നിവ ലഭിക്കുന്നവർക്ക് അർഹതാ മാനദണ്ഡങ്ങൾക്ക് വിധേയമായി ഏതെങ്കിലും ഒരു സാമൂഹ്യ സുരക്ഷാ പെൻഷൻ/ക്ഷേമനിധി ബോർഡ് പെൻഷൻ 600 രൂപ നിരക്കിൽ ലഭിക്കാൻ അർഹതയുണ്ടായിരിക്കും.
PULSE POLIO IMMUNISATION...
2021 ജനുവരി 17 ന് നടക്കുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിനായി ഗ്രാമപഞ്ചായത്തുകളുടെ തനത് ഫണ്ടിൽ നിന്നും 10000 രൂപ കമ്മിറ്റി തീരുമാനത്തിന് വിധേയമായി മെഡിക്കൽ ഓഫീസർക്ക് അനുവദിച്ച് നൽകുന്നതിന് ഉത്തരവായിട്ടുണ്ട്.
Monday, January 04, 2021
ബഹു. മുഖ്യമന്ത്രിയുടെ ONLINE MEETING...
2020 ലെ പൊതു തിരഞ്ഞെടുപ്പിനെ തുടർന്ന് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി ബഹു.മുഖ്യമന്ത്രി 06/01/2021 ന് രാവിലെ 11:30 ന് ഓൺലൈനായി അഭിമുഖീകരിച്ച് സംസാരിക്കുന്നു. ആയതിലേക്ക് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് എല്ലാ ജനപ്രതിനിധികൾക്കും പങ്കെടുക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ നടത്തേണ്ടതാണ്.
സർക്കാർ ഉത്തരവ് നം.സ.ഉ(സാധാ)നം.11/2021/ത.സ്വ.ഭ.വ തീയതി 01/01/2021