Wednesday, February 26, 2020

പഞ്ചായത്ത് ദിനാഘോഷം 2020 - ആദരവ്

* കൊല്ലം ജില്ലയിലെ മികച്ച ഒന്നാമത്തെ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട പൂതക്കുളം ഗ്രാമ പഞ്ചായത്ത്, മികച്ച രണ്ടാമത്തെ പഞ്ചായത്തായ നെടുമ്പന ഗ്രാമപഞ്ചായത്ത് എന്നിവർ വയനാട് വൈത്തിരിയിൽ വച്ച് നടന്ന പഞ്ചായത്ത് ദിനാഘോഷത്തിൽ അവാർഡുകൾ ഏറ്റുവാങ്ങി.

***************************

* 2019-20 സാമ്പത്തിക വർഷത്തിൽ കൊല്ലം ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും 100% നികുതി പിരിവ് എന്ന അക്ഷീണ പ്രയത്നത്തിലാണ്.

        സാമ്പത്തിക വർഷം അവസാനിക്കാൻ 45 ദിവത്തോളം അവശേഷിക്കേ കുളക്കട, തെക്കുംഭാഗം, തഴവ എന്നീ 3 ഗ്രാമപഞ്ചായത്തുകൾസമയ പരിധിക്ക് മുമ്പായി തന്നെ 100% നികുതി പിരിവ് കൈവരിച്ച് അഭിമാനാർഹമായ നേട്ടം ജില്ലയ്ക്ക് നേടിത്തന്നിട്ടുണ്ട്.

              ഫെബ്രുവരി 15 ന് കൊല്ലം ജില്ലയിലെ കുളക്കട, തെക്കുഭാഗം, തഴവ എന്നീ ഗ്രാമപഞ്ചായത്തുകൾ 100%  നികുതി പിരിവ് കൈവരിച്ച് ഫെബ്രുവരി 19 ന് വയനാട്ടിൽ വച്ച് നടന്ന പഞ്ചായത്ത് ദിനാഘോഷ വേദിയിൽ ആദരവ് ഏറ്റുവാങ്ങിയത് ജില്ലക്കാകമാനം അഭിമാനമാണ്.

         ഈ മൂന്ന് പഞ്ചായത്തുകളിലെയും മുഴുവൻ ജീവനക്കാരെയും ഭരണസമിതി അംഗങ്ങളേയും അഭിനന്ദിക്കുന്നതോടൊപ്പം 2020 മാർച്ച് 31 ന് മുൻപ്  ജില്ലയിലെ എല്ലാ പഞ്ചായത്തുകൾക്കും 100% നികുതി പിരിവ് എന്ന നേട്ടത്തിൽ എത്താൻ  കഴിയട്ടെ എന്ന് ആശംസിക്കുന്നു.

************************

* 2018-19 സാമ്പത്തിക വർഷം ഒരു കോടിയിലധികം തുക നികുതി സമാഹരിച്ച കുലശേഖരപുരം ഗ്രാമപഞ്ചായത്ത്  ഫെബ്രുവരി 19 ന് വയനാട്ടിൽ വച്ച് നടന്ന പഞ്ചായത്ത് ദിനാഘോഷ വേദിയിൽ ആദരവ് ഏറ്റുവാങ്ങിയത് ജില്ലക്കാകമാനം അഭിമാനമാണ്.

***********************

* 25 വർഷത്തിലധികമായി വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ജനപ്രതിനിധികളായിരുന്ന, നിലവിൽ തലവൂർ ഗ്രാമപഞ്ചായത്തിലെ മെമ്പറായ ശ്രീ.ജി.രാധാമോഹൻ, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ മെമ്പറായ ശ്രീ.വൈ.അബ്ദുൽ സമദ് എന്നിവരെ ഫെബ്രുവരി 19 ന് വയനാട്ടിൽ വച്ച് നടന്ന പഞ്ചായത്ത് ദിനാഘോഷ വേദിയിൽ ആദരിച്ചു.

****************************

* പഞ്ചായത്ത് ദിനാഘോഷം 2020 ൻറെ ഭാഗമായി നടത്തിയ സംസ്ഥാന തല കവിതാരചന മത്സരത്തിൽ തേവലക്കര ഗ്രാമപഞ്ചായത്തിലെ അക്കൌണ്ടൻറ് ശ്രീ.ബിജു എസ് ആനന്ദ് രണ്ടാം സ്ഥാനം നേടി.  വയനാട്ടിൽ വച്ച് നടന്ന പഞ്ചായത്ത് ദിനാഘോഷ വേദിയിൽ അദ്ദേഹം അവാർഡ് ഏറ്റുവാങ്ങി. 

***************************

2 comments:

  1. ഈ നേട്ടത്തിനായി യത്നിച്ച എല്ലാ സഹപ്രവര്‍ത്തകരേയും അഭിനന്ദിക്കുന്നു...

    ReplyDelete