Friday, March 06, 2020

പ്ലാസ്റ്റിക് നിരോധനം, പി.വി.ഫ്ലക്സ് നിരോധനം കാര്യക്ഷമമാക്കല്‍ - നിര്‍ദ്ദേശങ്ങള്‍


സി4þ2344/18

ക്രമ നം
നിരോധന ഇനം
നിരോധന വിവരം
സ്വീകരിക്കേണ്ട നടപടികള്‍
1
പ്ലാസ്റ്റിക്
ഒറ്റത്തവണ ഉപഭോഗമുളള പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണ്ണമായി നിരോധിച്ചു. വ്യക്തികളോ, കമ്പനികളോ, വ്യവസായങ്ങളോ, സ്ഥാപനമോ ഇത്തരം വസ്തുക്കള്‍ നിര്‍മ്മിക്കുകയോ കൊണ്ടുപോവുകയോ, സൂക്ഷിക്കുകയോ, വില്‍പ്പന നടത്തുകയോ ചെയ്യാന്‍ പാടില്ല.
പ്രാബല്യം : 01.01.2020
ഉത്തരവ് : GO(MS)No.6/2019/Envt. Dt:27.11.2019
·      പരിശോധനാ ടീം
·      പരിശോധനകള്‍
·      പിടിച്ചെടുത്ത നിരോധിത ഉല്‍പന്നങ്ങളുടെ വിവരം അളവു സഹിതം രേഖപ്പെടുത്തണം.
·      പിഴ ചുമത്തപ്പെടുന്നവരുടെ കൃത്യമായ വിവരം രേഖപ്പെടുത്തി സൂക്ഷിക്കുക
2
ക്യാരിബാഗുകള്‍    
ക്യാരിബാഗുകള്‍ക്ക് പൂര്‍ണ്ണ നിരോധനം
പ്ലാസ്റ്റിക് കോട്ടിംഗ് ഇല്ലാത്ത തുണി പേപ്പര്‍ ബാഗുകള്‍ മാത്രം ഉപയോഗിക്കാവുന്നതാണ്.
·      പരിശോധന
·      തുടര്‍പരിശോധനകള്‍
·      പിഴ ഈടാക്കല്‍
3.
നിരോധനം ബാധകമാകുന്ന ഒറ്റത്തവണ പ്ലാസ്റ്റിക് വസ്തുകള്‍
1.   പ്ലാസ്റ്റിക് ക്യാരിബാഗ് (കനം നോക്കാതെ)
2.  പ്ലാസ്റ്റിക് ഷീറ്റ്സ് (ടേബിളില്‍ വിരിക്കാന്‍ ആയി ഉപയോഗിക്കുന്ന)
3.  തെര്‍മോക്കോള്‍, സ്റ്റൈറോഫോം എന്നിവ ഉപയോഗിച്ചുണ്ടാകുന്ന പ്ലേറ്റുകള്‍, കപ്പുകള്‍, അലങ്കാരവസ്തുക്കള്‍ (7/2019)
4.  ഒറ്റത്തവണ ഉപഭോഗമുളള പ്ലാസ്റ്റിക് കപ്പുകള്‍, കപ്പുകളില്‍ ടംബറുകളും ഉള്‍പ്പെടും, പ്ലേറ്റുകള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, സ്ട്രോകള്‍, ഡിഷുകള്‍, സ്റ്റിറര്‍
5.  പ്ലാസ്റ്റിക് കോട്ടിംഗ് ഉളള പേപ്പര്‍ കപ്പുകള്‍, പ്ലാസ്റ്റിക് കോട്ടിംഗ് ഉളള പേപ്പര്‍ പ്ലേറ്റുകള്‍, പ്ലാസ്റ്റിക് കോട്ടിംഗ് ഉളള പേപ്പര്‍ ബൗള്‍, പ്ലാസ്റ്റിക് കോട്ടിംഗ് ഉളള പേപ്പര്‍ ബാഗുകള്‍
6.  നോണ്‍ വൂവണ്‍ ബാഗുകള്‍, പ്ലാസ്റ്റിക് ഫ്ളാഗുകള്‍, പ്ലാസ്റ്റിക് ബണ്ടിംഗ്
7.  പ്ലാസ്റ്റിക് വാട്ടര്‍ പൗച്ചസ്, ബ്രാന്‍ഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകള്‍
8.  പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകള്‍ (Extended producer Responsibility EPR ബാധകമാണ്) PET/PETE കുടിവെളള ബോട്ടിലുകള്‍ (500 മി.ലീ. കപ്പാസിറ്റിക് താഴെ) നിരോധനം കുടിവെളള ബോട്ടിലുകള്‍ക്ക് മാത്രം - 500 മി.ലീ.-ന് മുകളില്‍ വരുന്ന കുടിവെളള PET ബോട്ടിലുകളും എല്ലാ അളവിലുമുളള ബ്രാന്‍ഡഡ് ജ്യൂസ് ബോട്ടിലുകള്‍ക്കും ഇ.പി.ആര്‍. ബാധകം
9.  ഗാര്‍ബേജ് ബാഗ് (പ്ലാസ്റ്റിക്)
10. പിവിസി ഫ്ളക്സ് മെറ്റീരിയല്‍സ്
11. പ്ലാസ്റ്റിക് പാക്കറ്റ്സ്
         i.            ഉത്തരവുകള്‍ : .(കൈ)6/2019/പരി തീയതി:27.11.2019
        ii.            സ.ഉ(കൈ)നം.7/2019/പരി തീയതി: 17.12.2019
ബോധവല്‍ക്കരണ നടപടികള്‍
4
ഒറ്റത്തവണ ഉപയോഗമുളള പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുളള ഇനങ്ങള്‍
1.    പ്ലാസ്റ്റിക് വ്യവസായത്തില്‍ എക്പോര്‍ട്ട് ചെയ്യുന്നതിനായി നിര്‍മ്മിച്ചിട്ടുളള പ്ലാസ്റ്റിക് വസ്തുകള്‍
2.    ആരോഗ്യ പരിപാല രംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ / ഉപകരണങ്ങള്‍
3.    കമ്പോസ്റ്റബിള്‍ പ്ലാസ്റ്റിക്കില്‍ നിന്നും നിര്‍മ്മിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍
(ഖണ്ഡിക 10 കാണുക), Plastic Waste  (Management and handling) Rule 2016-ല്‍ നിഷ്കര്‍ഷിച്ചിരിക്കുന്നതുപോലെ ڇകമ്പോസ്റ്റബിള്‍ പ്ലാസ്റ്റിക്' ഗണത്തില്‍പ്പെടുന്ന Indian Standard IS On ISO 17088-2008 ലേബല്‍ പതിപ്പിച്ചതാകണം)
4.    മുന്‍കൂട്ടി അളന്നുവച്ചിരിക്കുന്ന ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, പഞ്ചസാര, ധാന്യപ്പൊടികള്‍, മുറിച്ചുവച്ചിരിക്കുന്ന മത്സ്യമാംസാദികള്‍ എന്നിവ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാക്കറ്റുകള്‍ Branded വസ്തുക്കള്‍ (Extended Producers Responsibility (EPR) Plan പാലിക്കണം.
പരിശോധനാ ടീം ശ്രദ്ധിക്കുക
5
പ്ലാസ്റ്റിക് അല്ലെങ്കില്‍ പ്ലാസ്റ്റിക് കോട്ടിംഗുളള പേപ്പര്‍  ഇല, പ്ലേറ്റുകള്‍
നിരോധനം ബാധകമാണ്.
·        കൃത്യമായ പരിശോധന
·        കല്യാണമണ്ഡപങ്ങള്‍, ചടങ്ങുകള്‍, അറിയിപ്പ്
·        ബോധവല്‍ക്കരണം.
6
Plastic Sapling Bag
(തൈ വളര്‍ത്തുന്ന പ്ലാസ്റ്റിക്)
പ്ലാസ്റ്റിക് ഇതര മെറ്റീരിയല്‍സ് (Non plastic materials പകരം ഉപയോഗിക്കാം)
പരിശോധനകള്‍
7
Grow Bags
Compostable materials പകരം ഉപയോഗിക്കാം
പരിശോധനകള്‍
8
Garbage bags
Compostable materials കൊണ്ടു നിര്‍മ്മിക്കുന്ന Garbage bags മാത്രമേ Biomedical waste ശേഖരിക്കുന്നതിനും വേര്‍തിരിക്കുന്നതിനും (Segregate) ഉപയോഗിക്കാന്‍ പാടുളളൂ.
പരിശോധനകള്‍
9
വ്യാജ കമ്പോസ്റ്റബിള്‍ ഉല്‍പന്നങ്ങള്‍ Fake Compostable Product
·       ക്യാരിബാഗുകളുടെ കാര്യത്തില്‍ പേപ്പര്‍, തുണി ബാഗുകള്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ.
·       പ്ലാസ്റ്റിക് കോട്ടിംഗ് ഉളള പേപ്പര്‍ തുണി ക്യാരിബാഗുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നതല്ല.
·       കമ്പോസ്റ്റിഗ് മെറ്റീരിയല്‍സ് ഉപയോഗിക്കുന്നതിന് അനുവദിച്ചിട്ടുളള പ്രോഡക്ട്സ് മാത്രമേ അവ ഉപയോഗിച്ച് നിര്‍മ്മിക്കാവൂ.Biodegradability അല്ലെങ്കില്‍ authensity  ഇവയുടെ കാര്യത്തില്‍ ഉറപ്പുവരുത്തുന്നതിന് NIIST, IIST and KSPCB ലാബുകളില്‍ പരിശോധനക്കു ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഉത്തരവ് 4/2020/Envt തീയതി:16.02.2020

പരിശോധനാ ടീം ശ്രദ്ധിക്കുക
10
കമ്പോസ്റ്റബിള്‍ പ്രോഡക്ട് ഉറപ്പാക്കേണ്ട സംഗതികള്‍
മാര്‍ക്കറ്റ് ചെയ്യുന്ന ഏജന്‍സിയുടെ പേര്, മെറ്റീരിയല്‍ സ്പെസിഫിക്കേഷന്‍, മാനുഫാക്ച്ചറിംഗ് തീയതി, ബാച്ച് നമ്പര്‍, കെപിസിബി അംഗീകാരം സംബന്ധിച്ച വിവരം, ലൈസന്‍സ് നമ്പര്‍,വാലിഡിറ്റി തുടങ്ങിയവ QR Code ഫോര്‍മാറ്റില്‍ ഉല്‍പന്നത്തില്‍ രേഖപ്പെടുത്തിയിരിക്കണം
ഇംഗ്ലീഷിലും മലയാളത്തിലും This is purely compostable product’’ എന്ന് രേഖപ്പെടുത്തണം

11
നിരോധനം ലംഘിച്ചാല്‍
·    നിയമലംഘനം നടത്തുന്ന നിര്‍മ്മാതാക്കള്‍, മൊത്ത വിതരണക്കാര്‍, ചെറുകിട വില്‍പ്പനക്കാര്‍, കടക്കാര്‍, വില്‍ക്കുന്നവര്‍, ഇവര്‍ക്കെതിരെ പിഴ ചുമത്താം.
·    പിഴ തുക 10,000/-(പതിനായിരം) രൂപ (ആദ്യലംഘനത്തിന്)
·    സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് പിഴ ചുമത്താം
·    രണ്ടാമതുളള നിര്‍ദ്ദേശലംഘനത്തിന്, 25,000/- രൂപ
·    രണ്ടാമത് പിഴ ഈടാക്കിയശേഷമുളള ലംഘനം, 50,000/- രൂപ
·    (ഈടാക്കിയ പിഴ ട്രഷറിയില്‍ ഒടുക്കുവരുത്തണം.   ഒടുക്കുവരുത്തേണ്ട ട്രഷറി ഹെഡ് ഓഫ് അക്കൗണ്ട് 1425-800-93)
·    തുടര്‍ന്ന് പ്രവര്‍ത്തനാനുമതി റദ്ദാക്കല്‍

12
പിവിസി (PVC) ഫ്ളക്സ്
·      സ.ഉ(കൈ)നം.111/2019/ എല്‍എസ്ജിഡി തീയതി:29.08.2019 പ്രകാരം നിരോധിച്ചു
പരിശോധന

·   സര്‍ക്കാര്‍ പരിപാടികള്‍, മതപരമായ ചടങ്ങുകള്‍, സിനിമ, തെരഞ്ഞെടുപ്പ് പ്രചാരണം, മറ്റു പരസ്യങ്ങള്‍ ഉള്‍പ്പെടെ യാതൊരുവിധ പ്രചരണത്തിനും പി.വി.സി. ഫ്ളക്സ് ഉപയോഗിക്കുവാനോ പ്രിന്‍റ് ചെയ്യുവാനോ പാടില്ല.   
പ്രചാരണം, ബോധവല്‍ക്കരണം
ബി

·   തുണി, പേപ്പര്‍, പോളി എതിലീന്‍ തുടങ്ങി പുന:ചംക്രമണം സാദ്ധ്യമായ വസ്തുകള്‍ ഉപയോഗിക്കാം.

സി

ഇത്തരം മെറ്റീരിയല്‍സ് ഉപയോഗിക്കുമ്പോള്‍
·   "റീസൈക്ലബിള്‍, പിവിസി ഫ്രീ" എന്ന ലോഗോ ഉല്‍പ്പന്നത്തില്‍ രേഖപ്പെടുത്തണം;
·   ഉപയോഗം അവസാനിക്കുന്ന തീയതി (Expiry Date) പ്രിന്‍റ് ചെയ്യുന്ന സ്ഥാപനത്തിന്‍റെ പേര്, പ്രിന്‍റിംഗ് നമ്പര്‍ നിര്‍ബന്ധമായും ഉല്‍പ്പന്നത്തില്‍ രേഖപ്പെടുത്തണം.
·   തീയതി വച്ചുളള പ്രോഗ്രാം ബാനറുകള്‍ക്ക് പ്രോഗ്രാം അവസാനിക്കുന്ന തീയതി ഉപയോഗം അവസാനിക്കുന്നതാണ്.
·   തീയതി വയ്ക്കാത്ത പരസ്യങ്ങള്‍ക്ക് Expiry Date രേഖപ്പെടുത്താത്തവ 30 ദിവസങ്ങള്‍ക്കുശേഷം കാലാവധി അവസാനിച്ചതായി കണക്കാക്കാവുന്നതാണ്
·   ډ        സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്യേണ്ടതാണ് (കാലാവധി തീര്‍ന്ന് 7 ദിവസത്തിനുളളില്‍)
·   ډ        പ്രിന്‍റ് ചെയ്യിക്കുന്ന ഉപഭോക്താക്കളുടെ വിവരം പ്രിന്‍റിംഗ് സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് സൂക്ഷിക്കേണ്ടതാണ്.
അറിയിപ്പുകള്‍, ബോധവല്‍ക്കരണം
ഡി


എല്ലാ പ്രിന്‍റിംഗ് സ്ഥാപനങ്ങളും കമ്പോസ്റ്റബിള്‍ (Compostable materials) വസ്തുക്കള്‍ ഉപയോഗിച്ചുളള പ്രിന്‍റിംഗ് ജോലികള്‍ മാത്രമേ എറ്റെടുക്കുകയുളളൂ എന്ന് പൊതുജന ശ്രദ്ധ വരത്തക്കവിധം പ്രദര്‍ശിപ്പിക്കുക
·         അറിയിപ്പ്
·         ബോധവല്‍ക്കരണം
·         പരിശോധന
13
ഉത്തരവുകള്‍
i.   ജിഒ(എംഎസ്)നം.111/2019/എല്‍എസ്ജിഡി തീയതി:29.08.2019 (പിവിസി ഫ്ളക്സ് നിരോധനം)
ii.   ജിഒ(എംഎസ്)നം.6/2019/Envt തീയതി:27.11.2019 (ഒറ്റത്തവണ മാത്രം ഉപഭോഗമുളള പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് നിരോധനം
iii.   ജി.ഒ(എംഎസ്)നം.7/2019/ Envt തീയതി:17.12.2019 (ഒറ്റത്തവണ മാത്രം ഉപയോഗമുളള പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധനം - വ്യക്തത വരുത്തിക്കൊണ്ടുളള ഉത്തരവ്)
iv.   ജി.ഒ(ആര്‍റ്റി)128/2019/ Envt തീയതി: 31.12.2019
v.   ജി.ഒ(ആര്‍റ്റി)6/2020/ Envt തീയതി: 10.01.2020
vi.   ജി.ഒ(ആര്‍റ്റി)9/2020/ Envt തീയതി: 23.01.2020
vii.   ജി.ഒ(എംഎസ്)2/2020/ Envt തീയതി: 27.01.2020 (Ban of the use of compostable carry bags, alternative material that can be used as a substitute for 10 banned single use plastic item)
        ജി.ഒ(എംഎസ്)4/2020/ Envt തീയതി: 16.02.2020
ഉത്തരവ് നിര്‍ദ്ദേശങ്ങള്‍ പാലിക്കുക

2 comments:

  1. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് 5 വര്‍ഷത്തേക്ക് ലൈസന്‍സ് നല്കാമോ,ഭക്ഷ്യവസ്തുക്കള്‍ വില്ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കുന്നതിന് സാനിട്ടേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണോ

    ReplyDelete
    Replies
    1. സമർപ്പിച്ചിട്ടുള്ള രേഖകൾ പരിശോധിച്ചും വ്യവസ്ഥകൾ ഉൾപ്പെടുത്തിയും 5 വർഷക്കാലയളവിലേക്ക് ലൈസൻസ് അനുവദിക്കാവുന്നതാണ്.

      സാനിറ്റേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമല്ല. ബഹു.കേരള ഹൈക്കോടതിയുടെ 28-02-2017 ലെ WA 395/2017 ഉത്തരവ് പ്രകാരം സാനിറ്റേഷൻ സർട്ടിഫിക്കറ്റ് ഇല്ല എന്ന കാരണത്താൽ ലൈസൻസ് നൽകാതിരിക്കരുതെന്ന് ഉത്തരവുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വ്യക്തമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി ലൈസൻസ് അനുവദിക്കാവുന്നതാണ്.

      Delete