Tuesday, July 21, 2020

നെൽവയൽ തണ്ണീർത്തട നിയമം - 2008

          
    കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രകാരം നിലം നികത്തി ഭവന നിർമ്മാണം നടത്തുന്നതിനായി സമർപ്പിക്കപ്പെടുന്ന അപേക്ഷകളിന്മേൽ തുടർ നടപടികൾ സ്വീകരിക്കുന്നതിന് പൊതുവായ തീരുമാനം കൈക്കൊള്ളുന്നത് സംബന്ധിച്ച് ബഹു.ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ 16/07/2020 ന് 12.00 മണിക്ക് കൊല്ലം ജില്ലാ കളക്ടറേറ്റിൽ വച്ച് നടന്ന യോഗം ചേർന്നിരുന്നു. ടി യോഗതീരുമാന പ്രകാരം 01/11/2020 ന് മുമ്പായി കൊല്ലം ജില്ലയിലെ എല്ലാ പ്രാദേശിക നിരീക്ഷണ സമിതികളും ഡേറ്റാ ബാങ്ക് അന്തിമമായി പ്രസിദ്ധപ്പെടുത്തേണ്ടതാണ്.

ചുവടെപ്പറയുന്ന സമയക്രമം പാലിക്കേണ്ടതാണ്.

1. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രകാരം ഡേറ്റാ ബാങ്ക് തയ്യാറാക്കുന്നതിന് ആവശ്യമായ നടപടികൾ പൂർത്തീകരിച്ച് പ്രാദേശിക നിരീക്ഷണ സമിതി 28/08/2020 ന് മുമ്പായി യോഗം ചേരേണ്ടതാണ്.

2. റവന്യൂ ഡിവിഷൻ ഓഫീസിൽ ഡേറ്റാ ബാങ്ക് ന്യൂനത സംബന്ധിച്ച് ലഭിക്കുന്ന അപേക്ഷകൾ 25/09/2020 ന് മുമ്പായി തീർപ്പാക്കണം

3. പ്രാദേശിക നിരീക്ഷണ സമിതി അംഗീകരിച്ച ഡേറ്റാ ബാങ്ക് അന്തിമ പ്രസിദ്ധീകരണത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൻറെ സെക്രട്ടറിക്ക് 05/10/2020 ന് മുൻപ് ലഭ്യമാക്കണം.


വിശദമായ മിനിട്സ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment