Saturday, October 31, 2020

CARE 2 - നിരോധിത പ്ലാസ്റ്റിക് പരിശോധന

പരിസ്ഥിതിയുടെ പുതുചൈതന്യം ആര്‍ജിക്കല്‍  സംയുക്ത നടപടിയുമായി കൊല്ലം ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍


  • നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളുടെ പരിശോധന കൊല്ലം ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും  Operation CARE രണ്ടാം ഘട്ടം എന്ന പേരില്‍ 30.10.2020 തീയതിയില്‍ ഒരേ സമയം നടന്നു. 
  • കൊല്ലം ജില്ലയിലെ 68 ഗ്രാമപഞ്ചായത്തുകളില്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ 117 ടീമുകള്‍ രൂപീകരിച്ച് പരിശോധന നടത്തി.
  • 4892 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.
  • രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് 2 മണിവരെ പരിശോധന തുടര്‍ന്നു.
  • 7.4 ക്വിന്‍റല്‍ നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.
  • 638 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
     കൊല്ലം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദ്ദേശാനുസരണം ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ 30.10.2020 വെള്ളിയാഴ്ച്ച രാവിലെ 9 മണിമുതലാണ് പരിശോധന ആരംഭിച്ചത്.  കോവിഡ് -19 മഹാമാരിയെ തുടര്‍ന്ന് പരിശോധനകളില്‍ ഉണ്ടായ കുറവുകാരണം  നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നു എന്ന പരാതി ഉയര്‍ന്നത് പ്രകാരമാണ് പരിശോധന ആസൂത്രണം ചെയ്തത്.   117 ടീമുകളാണ് പരിശോധനയില്‍ പങ്കെടുത്തത്. 
  
      Operation CARE ന്‍റെ ഭാഗമായി 10.03.2020 തീയതിയില്‍ നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തിട്ടുള്ളതും, ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുള്ളതുമാണെങ്കിലും പല സ്ഥലങ്ങളിലും രണ്ടാം ഘട്ട പരിശോധനാ വേളയിലും നിരോധിക്കപ്പെട്ട ഇനം പ്ലാസ്റ്റിക്കുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി.  ഇപ്രകാരം കണ്ടെത്തിയ നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ മുഴുവന്‍ ഗ്രാമപഞ്ചായത്തുകള്‍ പരിശോധനയുടെ ഭാഗമായി കണ്ടുകെട്ടുകയുണ്ടായി.   7.4 ക്വിന്‍റല്‍ നിരോധിത പ്ലാസ്റ്റിക്കുകളാണ് പരിശോധനയിലൂടെ പിടിച്ചെടുത്തത്.  
    
 കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന കാലഘട്ടമായതിനാല്‍ കുറ്റക്കാര്‍ക്ക് പിഴ ചുമത്തുകയുണ്ടായില്ല.  നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം പൂര്‍ണ്ണമായി അവസാനിക്കുന്നതുവരെ പരിശോധനകള്‍ തുടരുമെന്നും, തുടര്‍ന്നുള്ള പരിശോധനകളിലും നിരോധിത പ്ലാസ്റ്റിക്കുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ ഉയര്‍ന്ന പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള  നടപടികള്‍ സ്വീകരിക്കുമെന്നും, എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കും അറിയിപ്പ് നല്‍കി.  പരിസ്ഥിതിയുടെ പുതുചൈതന്യം വീണ്ടെടുക്കുന്നതിനുള്ള സംയുക്ത നടപടിയോട് എല്ലാവരും പൂര്‍ണ്ണമായും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

പരിശോധന സംബന്ധിച്ച ചിത്രങ്ങൾ കാണുന്നതിന് Click here
പത്രവാർത്തയ്ക്ക്   Click here


Thursday, October 29, 2020

CMO ONLINE MEETING

ബഹു. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ഇന്ന് രാവിലെ 11 മണിക്ക് നടത്താൻ തീരുമാനിച്ചിരുന്ന CMO ഓൺലൈൻ മീറ്റിംഗ് നാളെ(30/10/2020) വൈകിട്ട് 4 മണിക്ക് നടത്തുന്നതിലേക്കായി മാറ്റി വച്ചിട്ടുള്ള വിവരം CCG ജില്ലാ നോഡൽ ഓഫീസർ/സബ് കളക്ടർ അറിയിച്ചു.

മീറ്റിംഗ് മാറ്റി വച്ചത് സംബന്ധിച്ച അറിയിപ്പ് സെക്ടറൽ ഓഫീസർമാർക്കും, CMO മാർക്കും നൽകുവാൻ സെക്രട്ടറി / നോഡൽ ഓഫീസർ ശ്രദ്ധിക്കേണ്ടതാണ്.

Friday, October 23, 2020

LAPTOP FOR STUDENTS - ONLINE CLASS

വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ലാപ്ടോപ്പ് വാങ്ങി നൽകുമ്പോൾ BASE MODEL ആയ LAPTOP വാങ്ങി നൽകിയാൽ മതിയെന്ന് നിർദ്ദേശിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ്  സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക് സർക്കുലർ നമ്പരിൽ ക്ലിക്ക് ചെയ്താൽ മതിയാകുന്നതാണ്.

സർക്കുലർ നം.ഡിഎ1/208/2020-ത.സ്വ.ഭ.വ തീയതി 20/10/2020


SMART GARBAGE MONITERING SYSTEM

   ഹരിതകേരളം മിഷന് വേണ്ടി കെൽട്രോൺ വികസിപ്പിച്ചിട്ടുള്ള സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം സോഫ്റ്റ് വെയർ മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ/പദ്ധതികൾ മോണിറ്ററിംഗ് ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനുമുള്ള പദ്ധതിക്ക് അംഗീകാരം നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

20/10/2020 ലെ സർക്കാർ ഉത്തരവ് നം. GO(Rt)No.1967/2020/LSGD കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Monday, October 19, 2020

ചില്ലുവാതിലുകൾ സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്...

 കെട്ടിടങ്ങളിൽ ചില്ലുവാതലുകളും മറ്റും സ്ഥാപിക്കുമ്പോൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് 25/09/2020 ൽ പുറപ്പെടുവിച്ച ആർഎ 1/276/2020-തസ്വഭവ  നം. പരിപത്രം കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഖര -ദ്രവ മാലിന്യ സംസ്കരണ പ്ലാൻറുകൾക്ക് സാങ്കേതിക അനുമതി നൽകുന്നത്

തദ്ദേശ ഭരണ സ്ഥാപനങ്ങൾ വികസന ഫണ്ട്, തനത് ഫണ്ട്, ഇതര ഗ്രാൻറുകൾ, സംസ്ഥാനാവിഷ്കൃത പണ്ട്, കേന്ദ്രാവിഷ്കൃത ഫണ്ട്, സി.എസ്.ആർ ഫണ്ട് എന്നിവയിൽ നിന്നും തുക വകയിരുത്തി തയ്യാറാക്കുന്ന ശുചിത്വ മാലിന്യ സംസ്കരണ ഉപമേഖലയിൽ പെടുന്ന ഖര -ദ്രവ മാലിന്യ സംസ്കരണ പ്ലാൻറുകൾക്ക് സാങ്കേതിക അനുമതി നൽകുന്നതിനുള്ള അധികാരം പുതുക്കി നിശ്ചയിച്ചു.

വിശദ വിവരങ്ങൾക്ക് ഉത്തരവ് കാണുക. ഉത്തരവ് നമ്പരിൽ ക്ലിക്ക് ചെയ്താൽ മതിയാകും.

GO(Rt)No.1898/2020/LSGD തീയതി 14/10/2020

VIDEO DOCUMENTARY - തയ്യാറാക്കുന്നത് സംബന്ധിച്ച്

 തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ  ഭരണ സമിതികളുടെ കാലാവധി 2020 ൽ അവസാനിക്കുന്ന പശ്ചാത്തലത്തിൽ നിലവിലെ ഭരണസമിതികൾ നടത്തിയ ബഹുതല വികസന പരിപാടികൾ ഉൾച്ചേർത്ത് വീഡിയോ ഡോക്യുമെൻററി തയ്യാറാക്കുന്നതിന് KSFDC, C-DIT എന്നീ സ്ഥാപനങ്ങൾക്ക് ടെണ്ടർ കൂടാതെ ചുമതല നൽകുന്നതിന് 09/10/2020 ലെ സ.ഉ(സാധാ)നം.1853/2020 /ത.സ്വ.ഭ.വ ഉത്തരവ് പ്രകാരം അനുമതി നൽകിയിട്ടുണ്ട്.

ഉത്തരവ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വിഡിയോ ഡോക്യുമെൻററി തയ്യാറാക്കുന്നതിനുള്ള അനുമതി ഉത്തരവ് കാണുവാൻ സ.ഉ(സാധാ)നം.501/2020/തസ്വഭവ തീയതി 28/02/2020 . ഉത്തരവ് നമ്പരിൽ ക്ലിക്ക് ചെയ്യുക.


വീഡിയോ ഡോക്യുമെൻററി തയ്യാറാക്കുന്നതിന് തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നതിനുള്ള അനുമതി (ഭേദഗതി) ഉത്തരവ് നം.സ.ഉ(സാധാ)നം.1452/2020/തസ്വഭവ തീയതി 04/08/2020 കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.