Wednesday, April 22, 2020

പ്രീമൺസൂൺ ക്ലീനിംഗ് പദ്ധതികൾക്ക് അംഗീകാരം ലഭിച്ച വിവരങ്ങൾ

പ്രീമൺസൂൺ ക്ലീനിംഗ് പദ്ധതികൾക്ക് അംഗീകാരം ലഭിച്ചത് സംബന്ധിച്ച വിവരങ്ങൾ അടിയന്തിരമായി സമർപ്പിക്കേണ്ടതാണ്.

1) പ്രീമൺസൂൺ ക്ലീനിംഗ് പദ്ധതികൾക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ 
    അംഗീകാരം ലഭിച്ചിട്ടുണ്ടോ/ സമർപ്പിച്ചിട്ടുണ്ടോ?

2)  അംഗീകാരം ലഭിച്ച/ സമർപ്പിച്ച തീയതി
3) സമർപ്പിച്ചിട്ടില്ലാത്തവർ എന്നാണ് ആയത് സമർപ്പിക്കുന്നത്

എന്നീ വിവരങ്ങളാണ് ഗൂഗിൾ ഷീറ്റ് മുഖേന ഇന്ന് രാവിലെ 10:10 ന് മുൻപായി സമർപ്പിക്കേണ്ടത്.


 വിവരങ്ങൾ സമർപ്പിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Monday, April 20, 2020

ജനന-മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച്

കോവിഡ് 19 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ജനന-മരണങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനുമുളള കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തവാകുന്നു - സര്‍ക്കുലര്‍--- കാണുന്നതിന്  ഇവിടെ ക്ലിക്ക്     ചെയ്യുക

Friday, April 17, 2020

കോവിഡ് 19 - പ്രതിരോധ പ്രവർത്തനങ്ങളിൽ നിതാന്ത ജാഗ്രതയോടെ പഞ്ചായത്ത് വകുപ്പ്

കോവിഡ് രോഗവ്യാപനത്തെ തുടർന്ന് രാജ്യം മുഴുവനും ലോക് ഡൌണിലായപ്പോഴും ഒരു ദിവസം പോലും ലോക്ക് ആകാതെ പ്രവർത്തിക്കുന്ന പഞ്ചായത്തുകൾക്കൊപ്പം നിതാന്ത്ര ജാഗ്രതയോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൊല്ലം ഡിഡിപി ഓഫീസിലെ വാർ റൂം.


കൊല്ലം ജില്ലയിലെ പഞ്ചായത്തുകൾ നടത്തിയ പ്രവർത്തനങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

കോവിഡുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളും സർക്കുലറുകളും , മാർഗ്ഗനിർദ്ദേശങ്ങളും കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Thursday, April 09, 2020

2020-21 വാർഷിക പദ്ധതി - അടിയന്തിര പ്രോജക്ടുകൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ

2020-21 വാർഷിക പദ്ധതി നിശ്ചിത സമയപരിധിയിൽ അംഗീകാരം വാങ്ങുന്നതിന് പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കഴിയാത്ത സാഹചര്യത്തിൽ അടിയന്തിര പ്രാധാന്യമുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന്  (കോവിഡ് 19 പ്രതിരോധ നടപടികൾ) 31/03/2020 ലെ സ.ഉ(കൈ)നം.59/2020/ത.സ്വ.ഭ.വ പ്രകാരം സർക്കാർ ഉത്തരവായിട്ടുണ്ട്. ടി ഉത്തരവിൻറെ വെളിച്ചത്തിൽ ജിവൻ രക്ഷാ ഔഷധങ്ങൾ അടക്കം ആരോഗ്യകേന്ദ്രങ്ങൾക്ക് ആവശ്യമായ മരുന്നുകൾ വാങ്ങുന്നതിന് മെഡിക്കൽ ഓഫീസർമാർ ആവശ്യപ്പെടുന്ന സമയത്ത് തന്നെ വികസന ഫണ്ട്/തനത് ഫണ്ട്/നോൺ റോഡ് മെയിൻറനൻസ് ഗ്രാൻറ് എന്നിവയിൽ നിന്നും ടി ഉത്തരവിലെ നിർദ്ദേശാനുസരണം തുക അനുവദിച്ച് നൽകുന്നതിന് സത്വര നടപടികൾ സ്വീകരിക്കേണ്ടതാണ്. ഉത്തരവ് കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

Wednesday, April 08, 2020

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ - മാലിന്യപരിപാലന സംവിധാനങ്ങളുടെ വിവരങ്ങൾ സമർപ്പിക്കേണ്ടതാണ്.

പഞ്ചായത്തുകളിലെ മാലിന്യപരിപാലന സംവിധാനങ്ങളുടെ പ്രവർത്തനം സംബന്ധിച്ച റിപ്പോർട്ട് ഗൂഗിൾ ഷീറ്റ് മുഖേന 09-04-2020 ന് വൈകിട്ട് 4 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്.

വിവരങ്ങൾ സമർപ്പിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Saturday, April 04, 2020

വീഡിയോ കോൺഫറൻസ് - കോവിഡ് 19 അവലോകനം

ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർക്കും സെക്രട്ടറിമാർക്കുമായി ഡിഡിപിയുടെ നേതൃത്വത്തിൽ ഇന്ന് (04/04/2020) ഉച്ചക്ക് 12 മണിക്ക് ZOOM വീഡിയോ കോൺഫറൻസ് നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്.


വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നവർ ചുവടെപ്പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

1. ഗ്രാമപഞ്ചായത്ത് പ്രസിഡൻറും  സെക്രട്ടറിയും നിർബന്ധമായും ഒരിടത്ത് നിന്ന് തന്നെ ലോഗിൻ ചെയ്യേണ്ടതാണ്.

2. മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ ഹെഡ്ഫോൺ നിർബന്ധമായും ഉപയോഗിക്കുക.

3. JOIN WITH AUDIO, JOIN WITH VIDEO എന്നിവ തിരഞ്ഞെടുത്ത് ലോഗിൻ ചെയ്യുക

4. മീറ്റിംഗ് ആരംഭിച്ച് കഴിഞ്ഞാൽ അനാവശ്യമായ സംസാരം ഒഴിവാക്കി പറയുന്ന വിവരങ്ങൾ ശ്രദ്ധാപൂർവ്വം കേൾക്കേണ്ടതും, അവസരം നൽകുമ്പോൾ UNMUTE ചെയ്ത് സംസാരിക്കുകയും ചെയ്യേണ്ടതാണ്.

5. ബഹളമയമായ അന്തരീക്ഷത്തിലിരുന്ന് വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കുക.