Tuesday, March 31, 2020

ഡിസാസ്റ്റർ മാനേജ്മെൻറ് പ്ലാൻ സമർപ്പിക്കേണ്ടതാണ്

എല്ലാ ഗ്രാമപഞ്ചായത്തുകളും ഡി.പി.സി അംഗീകരിച്ച ഡിസാസ്റ്റർ മാനേജ്മെൻറ് പ്ലാൻ സോഫ്റ്റ് കോപ്പിയായി ഈ ഓഫീസിലേക്ക് ddpklm@gmail.com എന്ന വിലാസത്തിലേക്ക് 01/04/2020 വൈകിട്ട് 4 മണിക്ക് മുൻപായി അയച്ച് നൽകേണ്ടതാണ്.

Wednesday, March 25, 2020

26/03/2020 ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസ്

 നാളെ രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മാർക്കും സെക്രട്ടറിമാർക്കും ബഹു.ഫിഷറീസ്, തുറമുഖ വകുപ്പ് മന്ത്രി ശ്രീമതി.ജെ.മേഴ്സിക്കുട്ടിയമ്മ പങ്കെടുക്കുന്ന വീഡിയോ കോൺഫറൻസ് ഉണ്ടായിരിക്കുന്നതാണ്. മീറ്റിംഗ് സംബന്ധിച്ച അറിയിപ്പ് പ്രസിഡൻറിന് നൽകേണ്ടതാണ്.  കഴിഞ്ഞ ZOOM വീഡിയോ കോൺഫറൻസിനായി കളക്ടറേറ്റ് ഐ.റ്റി സെല്ലിൽ നിന്നും ഇമെയിൽ ആയി അയച്ച് തന്ന ലിങ്ക് ഉപയോഗിച്ച് തന്നെയാണ് നാളത്തെ VC യിൽ പങ്കെടുക്കേണ്ടത്. പ്രസിഡൻറും , സെക്രട്ടറിയും വ്യത്യസ്തമായ ഫോൺ/കംപ്യൂട്ടർ എന്നിവ ഉപയോഗിക്കാതെ ഒരിടത്ത് നിന്ന് തന്നെ നിർബന്ധമായും വീഡിയോ കോൺഫറൻസിൽ പങ്കെടുക്കേണ്ടതാണ് എന്നും രാവിലെ 10.30 ന് വീഡിയോ കോൺഫറൻസിനായി തയ്യാറായിരിക്കേണ്ടതാണെന്നും കളക്ടറേറ്റ് ഐ.റ്റി സെല്ലിൽ നിന്നും അറിയിച്ചിട്ടുണ്ട്.


Tuesday, March 24, 2020

31/03/2020 വരെ ഇലക്ഷൻ പ്രവർത്തനങ്ങൾ നിർത്തിവച്ചു

കോവിഡ് 19 - പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് LOCK DOWN പ്രഖ്യാപിച്ച സാഹചര്യത്തിൽ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ ചെയ്യേണ്ട തുടർനടപടികൾ 31/03/2020 വരെ നിർത്തി വച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻറെ 24/03/2020 ലെ ബി1-30139-2019-സം.തി.ക കത്ത് കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

Sunday, March 22, 2020

മാതൃഭൂമി വാർത്ത (22/03/2020)

ഇന്ന് (22/03/2020) ന് ഡിഡിപി യുടെ ബ്ലോഗിനെക്കുറിച്ച് മാതൃഭൂമി ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്ത കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

Friday, March 20, 2020

കോവിഡ് 19 - പ്രതിരോധം - ഓഫീസ് പ്രവര്‍‍‍ത്തനം ക്രമീകരിച്ചിരിക്കുന്നു.

കോവിഡ് 19 രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നു.

വിശദമായ ഉത്തരവ് കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ആഫീസ് പ്രവര്‍ത്തനം ക്രമീകരിക്കുന്നതിന്  ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ കര്‍ശനനടപടി സ്വീകരിക്കേണ്ടതാണ്

Thursday, March 19, 2020

ISO 9001 : 2015

കൊല്ലം ജില്ലയിലെ 68 ഗ്രാമപഞ്ചായത്തുകളും ഡിഡിപി/എഡിപി ഓഫീസുകളും 2018 ഫെബ്രുവരി തന്നെ സദ്ഭരണ ഓഫീസുകളായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഗ്രാമപഞ്ചായത്തുകൾ എല്ലാം തന്നെ ലോകോത്തര നിലവാരമായ ISO സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള ശ്രമത്തിൽ ഏർപ്പെടുകയും, കൊല്ലം ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും ISO സർട്ടിഫിക്കേഷൻ നേടുകയും ചെയ്തു. ഇന്ന് ഡിഡിപി ഓഫീസിലെ ISO സർട്ടിഫിക്കേഷനായുള്ള രണ്ടാം ഓഡിറ്റ് വിജയകരമായി പൂർത്തീകരിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിനെ ഐ.എസ്.ഒ സർട്ടിഫിക്കേഷനായി ശുപാർശ ചെയ്തിട്ടുണ്ട്. ഇതോടെ കൊല്ലം ജില്ലയിലെ പഞ്ചായത്ത് വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളും ലോകോത്തര ഗുണനിലവാരമായ ISO സർട്ടിഫിക്കേഷൻ നേടിയ  വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.

Friday, March 13, 2020

എൻ.പി.എസ് അപാകത പരിഹരിക്കേണ്ടതാണ്.

     07/2018 മുത‍ല്‍ 03/2020 വരെയുള്ള സ്ഥാപന ഡിസ്ക്രിപന്‍സി ലിസ്റ്റ് പരിശോധിച്ചതില്‍  ദേശീയ പെന്‍ഷന്‍ പദ്ധതി ബാധകമായ ജീവനക്കാരുടെ എന്‍.പി.എസ് സംബന്ധിച്ച വിവരങ്ങള്‍ പഞ്ചായത്ത് ഡയറക്ടറേറ്റിലേക്ക് ഫോര്‍വേഡ് ചെയ്യാതെ ഗ്രാമ പഞ്ചായത്തുകളുടെ വിവിധ ലോഗിനുകളില്‍ പെന്‍റിംഗ് ആയിട്ടുള്ള വിവരങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്താൽ ലഭ്യമാകുന്നതാണ്.  ആയത് പരിശോധിച്ച്  പെൻഡിംഗ് ഡേറ്റാ അപാകത പരിഹരിച്ച് ബഹ.പഞ്ചായത്ത് ഡയറക്ടറുടെ ലോഗിനിലേക്ക് ട്രാൻസ്ഫർ ചെയ്യേണ്ടതാണ്. ആയത് സംബന്ധിച്ച്  16.03.2020 രാവിലെ 11  മണിക്ക് മുമ്പ് ddpkollam.a2@gmail.com എന്ന ഇമെയിലിൽ  റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുമാണ്.

എല്ലാ ഗ്രാമപഞ്ചായത്തുകളും സമയബന്ധിതമായി നടപടികൾ സ്വീകരിക്കുന്നുവെന്ന് അതത് പെർഫോമൻസ് ഓഡിറ്റ് സൂപ്പർ വൈസർമാർ പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്.

കൊറോണ (കോവിഡ്-19) വൈറസ് ബാധ - ജില്ലാതലയോഗം

കൊറോണ വൈറസ് ബാധ (കോവിഡ്19) സംബന്ധിച്ച് ബഹു.ഫിഷറീസ്-തുറമുഖ വകുപ്പ് മന്ത്രി ശ്രീമതി.മേഴ്സിക്കുട്ടിയമ്മയുടെ അദ്ധ്യക്ഷതയിൽ അടിയന്തിര അവലോകന യോഗം 14/03/2020 ശനിയാഴ്ച രാവിലെ 10.30 ന് ചേരുന്നു.

മുൻപ് അറിയിച്ചിരുന്നതിൽ നിന്ന് വ്യത്യസ്തമായി ZOOM വീഡിയോ കോണഫറൻസ് വഴിയാണ് യോഗം നടത്തുന്നത്. ആയതിനുള്ള ലിങ്ക് എല്ലാ പഞ്ചായത്തുകളുടെയും ഇമെയിലിലേക്ക് കളക്ടറേറ്റ് ഐ.ടി സെല്ലിൽ അയച്ച് നൽകിയിട്ടുണ്ട്. ലാപ്ടോപ്പ്/ഡെസ്ക്ടോപ്പ്/ആൻഡ്രോയ്ഡ് മൊബൈൽ ഫോൺ എന്നിവ വഴി വീഡിയോ കോൺഫറൻസിൽ പങ്കെടുക്കാവുന്നതാണ്.  JOIN WITH VIDEO എന്ന ഓപ്ഷനാണ് സെലക്ട് ചെയ്യേണ്ടത് അല്ലാത്തപക്ഷം നിങ്ങളുടെ വീഡിയോ കോൺഫറൻസിൽ ലഭ്യമാകില്ല.

ലാപ്ടോപ്പ്/ഡെസ്ക്ടോപ്പ് എന്നിവ ഉപയോഗിച്ച് കോൺഫറന്സിൽ പങ്കെടുക്കുന്നതിന് പ്രവർത്തന ക്ഷമമായി മൈക്ക് , കാമറ എന്നിവ ഉണ്ടായിരിക്കണം. നാളെ നടക്കുന്ന യോഗത്തിന് മുന്നോടിയായി ഒരു ഡെമോ കോൺഫറൻസ് ഇന്ന് വൈകിട്ട് 4 മണിക്ക് നടത്തുന്നതാണ്. എല്ലാ സെക്രട്ടറിമാരും ഇന്ന് വൈകിട്ടുള്ള ഡെമോ മീറ്റിംഗിൽ പങ്കെടുത്ത് ലാപ്ടോപ്പ്/ഡെസ്ക്ടോപ്പ്/ആൻഡ്രോയ്ഡ് മൊബൈൽ ഫോൺ എന്നിവ നാളത്തെ യോഗത്തിന് അനുയോജ്യമാണെന്ന് ഉറപ്പാക്കേണ്ടതാണ്. 

ലിങ്ക് കിട്ടിയിട്ടില്ലാത്തവർ അടിയന്തിരമായി കളക്ടറേറ്റ് ഐ.ടി സെല്ലിൽ ബന്ധപ്പെടേണ്ടതാണ്. സാങ്കേതിക സഹായം ആവശ്യമായി വരുന്ന പക്ഷം ഐ.ടി സെല്ലിൽ നിന്നും ആവശ്യമായ സഹായം ലഭ്യമാക്കുന്നതാണ്. ബന്ധപ്പെടേണ്ട നമ്പർ - 9895751250, 9387763080.


 എല്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരും സെക്രട്ടറിമാരും വീഡിയോ കോൺഫറൻസ് വഴി യഥാസമയം യോഗത്തിൽ പങ്കെടുക്കോണ്ടതാണ്.


Thursday, March 12, 2020

അക്ഷരമുത്തശ്ശിക്ക് പെൻഷൻറെ ഇരട്ടി മധുരം


നാരീശക്തി പുരസ്കാരത്തിന് അർഹയായ ഭാഗീരഥിയമ്മയ്ക്ക് സാങ്കേതിക തടസ്സങ്ങളെല്ലാം നീക്കി പെൻഷൻ അനുവദിച്ചു. പ്രതിമാസം 1500 രൂപ വീതം പെൻഷൻ അനുവദിച്ചുകൊണ്ടുള്ള അനുമതി പത്രം തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.കെ.ചന്ദ്രശേഖരൻ പിള്ളയുടെ സാന്നിദ്ധ്യത്തിൽ കൈമാറി.

വാർത്തകൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

Operation CARE (Combined Action to Rejuvenate Environment) പത്രവാർത്തകൾ



ഓപ്പറേഷൻ CARE സംബന്ധിച്ച് വിവിധ പത്രമാധ്യമങ്ങളിൽ വന്ന കൂടുതൽ വാർത്തകൾ കാണുന്നതിനായി ചുവടെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.

1. Malayalam News

2. English News


Tuesday, March 10, 2020

കൊല്ലം ജില്ല - നിരോധിത പ്ലാസ്റ്റിക് പരിശോധന



പരിസ്ഥിതിയുടെ പുതുചൈതന്യം ആര്‍ജ്ജിക്കല്‍
സംയുക്ത നടപടിയുമായി കൊല്ലം ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍.

  • ഓപ്പറേഷന്‍ (CARE – Combined Action to Rejuvenate Environment)  എന്ന
      പേരിലാണ്  പരിശോധന നടത്തിയത്.
  • കൊല്ലം ജില്ലയിലെ 68 ഗ്രാമപഞ്ചായത്തുകളിലും സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ടീമുകള്‍ രൂപീകരിച്ച്  ഒരേ  സമയം പരിശോധന നടത്തി.     
  • പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, അസി:ഡയറക്ടര്‍, ജില്ലാ ഓഫീസിലെ ഉദ്യോഗസ്ഥര്‍/ പെര്‍ഫോമന്‍സ്  ഓഡിറ്റ് വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
  • 3637 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.
  • രാവിലെ  9.00 മുതല്‍ ഉച്ചയ്ക്ക് 2.00 മണി വരെ പരിശോധന തുടര്‍ന്നു.
  • 5.2 ടണ്‍   നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു.
  • 64 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.  441 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി
  •  455000/- രൂപ പിഴ ചുമത്തപ്പെട്ടു.
  • പരിശോധനകള്‍ വരും ദിവസങ്ങളില്‍ തുടരും.
  • തുടര്‍ പരിശോധനകളില്‍  നിയമവിരുദ്ധ പ്ലാസ്റ്റിക് ഉപയോഗം തുടര്‍ന്നാല്‍  ഉയര്‍ന്ന പിഴയും കര്‍ശന നടപടികളും .


      ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ 10.03.2020 ചൊവ്വാഴ്ച രാവിലെ 9.00 മണി മുതലാണ് പരിശോധന ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍  വ്യാപകമായി ഉപയോഗിക്കുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ്  സമഗ്രമായ പരിശോധന ആസൂത്രണം ചെയ്തത്.  219 ടീമുകൾ പരിശോധനയ്ക്കായി സജ്ജമാക്കപ്പെട്ടിരുന്നു. 

     നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വിവരം സര്‍ക്കാർ ഉത്തരവിലൂടെ വ്യക്തമാക്കിയിരുന്നുവെങ്കിലും പല സ്ഥലങ്ങളിലും നിരോധിക്കപ്പെട്ട ഇനം പ്ലാസ്റ്റിക് ഉപയോഗിക്കുന്നതായി കണ്ടെത്തി.  ഇപ്രകാരം കണ്ടെത്തിയ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ മുഴുവന്‍ ഗ്രാമപഞ്ചായത്തുകള്‍ പരിശോധനയുടെ ഭാഗമായി കണ്ടുകെട്ടുകയും  കുറ്റക്കാര്‍ക്കെതിരെ പിഴ ചുമത്തുകയും ചെയ്തു.  5.2 ടണ്‍ നിരോധിത പ്ലാസ്റ്റിക് ആണ് വിവിധ ഗ്രാമപഞ്ചായത്തുകള്‍ ഒറ്റ ദിവസത്തെ പരിശോധനയിലൂടെ പിടിച്ചെടുത്തത്.

         പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പൂര്‍ണ്ണമായി നിരോധിച്ചിട്ടുണ്ട്.   തുണി കൊണ്ടോ പേപ്പര്‍ കൊണ്ടോ നിര്‍മ്മിച്ചിട്ടുളള ക്യാരിബാഗുകള്‍ മാത്രമേ പകരം ഉപയോഗിക്കാന്‍ കഴിയുകയുളളൂ.  ഇത്തരത്തിലുളള തുണി, പേപ്പര്‍ ക്യാരിബാഗുകളില്‍ യാതൊരുതരത്തിലുളള പ്ലാസ്റ്റിക് കോട്ടിംഗുകളും പാടില്ലാത്തതാണ്. എന്നാല്‍ കമ്പോസ്റ്റബിള്‍/ബയോഡിഗ്രേഡബിള്‍/100% പ്ലാസ്റ്റിക് ഫ്രീ എന്ന് ലേബല്‍ ചെയ്ത് QR Code ഉം രേഖപ്പെടുത്തിയ ക്യാരിബാഗുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തി.  ഇതും  നിയമവിരുദ്ധമാണ്. ഇത്തരത്തിലുളള കമ്പോസറ്റബിള്‍ ക്യാരിബാഗുകളും ഉപയോഗിക്കാന്‍ പാടില്ലാത്തതാണെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.   നിരോധനം നിലവില്‍ വരുന്നതിന് മുന്‍പ് വാങ്ങിയിട്ടുളള നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പല കടകളിലും കെട്ടി സൂക്ഷിച്ചിട്ടുളളതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.  ഇവ നിലവിൽ  ഉപയോഗിക്കുന്നില്ലെങ്കിലും ആയത് ഹരിതകര്‍മ്മ സേനയ്ക്ക് സ്ഥാപനങ്ങള്‍ കൈമാറിയിട്ടില്ല.  ഇത്തരം സ്ഥാപനങ്ങളുടെ പേരുകള്‍ ലിസ്റ്റ് ചെയ്യുകയും അടിയന്തിരമായി അവ ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. 

     നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം പൂര്‍ണ്ണമായി അവസാനിക്കുന്നത് വരെ പരിശോധന തുടരുമെന്നും, ആദ്യപരിശോധനയ്ക്ക് ശേഷം ഏതെങ്കിലും സ്ഥാപനം നിരോധിത പ്ലാസ്റ്റിക്കുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍  ഉയര്‍ന്ന പിഴ ഈടാക്കുന്നതുള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു.  എല്ലാ വ്യാപാരസ്ഥാപനങ്ങളും  പരിസ്ഥിതിയുടെ പുതുചൈതന്യം വീണ്ടെടുക്കുന്നതിനുളള  സംയുക്ത നടപടിയോട് പൂര്‍ണ്ണമായി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ അതാത് പ്രദേശങ്ങളില്‍  പരിശോധനയ്ക്ക്  നേതൃത്വം നല്‍കി. കൊല്ലം  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടര്‍, ജില്ലാ ഓഫീസിലെ സീനിയര്‍/ജൂനിയര്‍ സൂപ്രണ്ടുമാര്‍, പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസര്‍മാർ,  ജീവനക്കാര്‍ തുടങ്ങിയവര്‍   ജില്ലാതലത്തില്‍ നടത്തിയ പരിശോധനയില്‍ പങ്കെടുത്തു.

തിരഞ്ഞെടുപ്പ് - വോട്ടർ പട്ടിക പുതുക്കൽ - അധിക നിർദ്ദേശങ്ങൾ

    വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനോ , തിരുത്തുന്നതിനോ, സ്ഥാനമാറ്റത്തിനോ അപേക്ഷ നൽകിയിട്ടുള്ളവർക്ക് ഓഴിവാക്കാനാകാത്ത കാരണത്താൽ ഇ.ആർ.ഒ മുമ്പാകെ ഹാജരാകാൻ കഴിയാത്ത സാഹചര്യത്തിൽ നേർവിചാരണക്ക് ഹാജരാകാൻ അടുത്ത ബന്ധുക്കളെ അധികാരപ്പെടുത്താവുന്നതാണ്. വിശദവിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

Friday, March 06, 2020

പ്ലാസ്റ്റിക് നിരോധനം, പി.വി.ഫ്ലക്സ് നിരോധനം കാര്യക്ഷമമാക്കല്‍ - നിര്‍ദ്ദേശങ്ങള്‍


സി4þ2344/18

ക്രമ നം
നിരോധന ഇനം
നിരോധന വിവരം
സ്വീകരിക്കേണ്ട നടപടികള്‍
1
പ്ലാസ്റ്റിക്
ഒറ്റത്തവണ ഉപഭോഗമുളള പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണ്ണമായി നിരോധിച്ചു. വ്യക്തികളോ, കമ്പനികളോ, വ്യവസായങ്ങളോ, സ്ഥാപനമോ ഇത്തരം വസ്തുക്കള്‍ നിര്‍മ്മിക്കുകയോ കൊണ്ടുപോവുകയോ, സൂക്ഷിക്കുകയോ, വില്‍പ്പന നടത്തുകയോ ചെയ്യാന്‍ പാടില്ല.
പ്രാബല്യം : 01.01.2020
ഉത്തരവ് : GO(MS)No.6/2019/Envt. Dt:27.11.2019
·      പരിശോധനാ ടീം
·      പരിശോധനകള്‍
·      പിടിച്ചെടുത്ത നിരോധിത ഉല്‍പന്നങ്ങളുടെ വിവരം അളവു സഹിതം രേഖപ്പെടുത്തണം.
·      പിഴ ചുമത്തപ്പെടുന്നവരുടെ കൃത്യമായ വിവരം രേഖപ്പെടുത്തി സൂക്ഷിക്കുക
2
ക്യാരിബാഗുകള്‍    
ക്യാരിബാഗുകള്‍ക്ക് പൂര്‍ണ്ണ നിരോധനം
പ്ലാസ്റ്റിക് കോട്ടിംഗ് ഇല്ലാത്ത തുണി പേപ്പര്‍ ബാഗുകള്‍ മാത്രം ഉപയോഗിക്കാവുന്നതാണ്.
·      പരിശോധന
·      തുടര്‍പരിശോധനകള്‍
·      പിഴ ഈടാക്കല്‍
3.
നിരോധനം ബാധകമാകുന്ന ഒറ്റത്തവണ പ്ലാസ്റ്റിക് വസ്തുകള്‍
1.   പ്ലാസ്റ്റിക് ക്യാരിബാഗ് (കനം നോക്കാതെ)
2.  പ്ലാസ്റ്റിക് ഷീറ്റ്സ് (ടേബിളില്‍ വിരിക്കാന്‍ ആയി ഉപയോഗിക്കുന്ന)
3.  തെര്‍മോക്കോള്‍, സ്റ്റൈറോഫോം എന്നിവ ഉപയോഗിച്ചുണ്ടാകുന്ന പ്ലേറ്റുകള്‍, കപ്പുകള്‍, അലങ്കാരവസ്തുക്കള്‍ (7/2019)
4.  ഒറ്റത്തവണ ഉപഭോഗമുളള പ്ലാസ്റ്റിക് കപ്പുകള്‍, കപ്പുകളില്‍ ടംബറുകളും ഉള്‍പ്പെടും, പ്ലേറ്റുകള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, സ്ട്രോകള്‍, ഡിഷുകള്‍, സ്റ്റിറര്‍
5.  പ്ലാസ്റ്റിക് കോട്ടിംഗ് ഉളള പേപ്പര്‍ കപ്പുകള്‍, പ്ലാസ്റ്റിക് കോട്ടിംഗ് ഉളള പേപ്പര്‍ പ്ലേറ്റുകള്‍, പ്ലാസ്റ്റിക് കോട്ടിംഗ് ഉളള പേപ്പര്‍ ബൗള്‍, പ്ലാസ്റ്റിക് കോട്ടിംഗ് ഉളള പേപ്പര്‍ ബാഗുകള്‍
6.  നോണ്‍ വൂവണ്‍ ബാഗുകള്‍, പ്ലാസ്റ്റിക് ഫ്ളാഗുകള്‍, പ്ലാസ്റ്റിക് ബണ്ടിംഗ്
7.  പ്ലാസ്റ്റിക് വാട്ടര്‍ പൗച്ചസ്, ബ്രാന്‍ഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകള്‍
8.  പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകള്‍ (Extended producer Responsibility EPR ബാധകമാണ്) PET/PETE കുടിവെളള ബോട്ടിലുകള്‍ (500 മി.ലീ. കപ്പാസിറ്റിക് താഴെ) നിരോധനം കുടിവെളള ബോട്ടിലുകള്‍ക്ക് മാത്രം - 500 മി.ലീ.-ന് മുകളില്‍ വരുന്ന കുടിവെളള PET ബോട്ടിലുകളും എല്ലാ അളവിലുമുളള ബ്രാന്‍ഡഡ് ജ്യൂസ് ബോട്ടിലുകള്‍ക്കും ഇ.പി.ആര്‍. ബാധകം
9.  ഗാര്‍ബേജ് ബാഗ് (പ്ലാസ്റ്റിക്)
10. പിവിസി ഫ്ളക്സ് മെറ്റീരിയല്‍സ്
11. പ്ലാസ്റ്റിക് പാക്കറ്റ്സ്
         i.            ഉത്തരവുകള്‍ : .(കൈ)6/2019/പരി തീയതി:27.11.2019
        ii.            സ.ഉ(കൈ)നം.7/2019/പരി തീയതി: 17.12.2019
ബോധവല്‍ക്കരണ നടപടികള്‍
4
ഒറ്റത്തവണ ഉപയോഗമുളള പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുളള ഇനങ്ങള്‍
1.    പ്ലാസ്റ്റിക് വ്യവസായത്തില്‍ എക്പോര്‍ട്ട് ചെയ്യുന്നതിനായി നിര്‍മ്മിച്ചിട്ടുളള പ്ലാസ്റ്റിക് വസ്തുകള്‍
2.    ആരോഗ്യ പരിപാല രംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ / ഉപകരണങ്ങള്‍
3.    കമ്പോസ്റ്റബിള്‍ പ്ലാസ്റ്റിക്കില്‍ നിന്നും നിര്‍മ്മിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍
(ഖണ്ഡിക 10 കാണുക), Plastic Waste  (Management and handling) Rule 2016-ല്‍ നിഷ്കര്‍ഷിച്ചിരിക്കുന്നതുപോലെ ڇകമ്പോസ്റ്റബിള്‍ പ്ലാസ്റ്റിക്' ഗണത്തില്‍പ്പെടുന്ന Indian Standard IS On ISO 17088-2008 ലേബല്‍ പതിപ്പിച്ചതാകണം)
4.    മുന്‍കൂട്ടി അളന്നുവച്ചിരിക്കുന്ന ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, പഞ്ചസാര, ധാന്യപ്പൊടികള്‍, മുറിച്ചുവച്ചിരിക്കുന്ന മത്സ്യമാംസാദികള്‍ എന്നിവ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാക്കറ്റുകള്‍ Branded വസ്തുക്കള്‍ (Extended Producers Responsibility (EPR) Plan പാലിക്കണം.
പരിശോധനാ ടീം ശ്രദ്ധിക്കുക
5
പ്ലാസ്റ്റിക് അല്ലെങ്കില്‍ പ്ലാസ്റ്റിക് കോട്ടിംഗുളള പേപ്പര്‍  ഇല, പ്ലേറ്റുകള്‍
നിരോധനം ബാധകമാണ്.
·        കൃത്യമായ പരിശോധന
·        കല്യാണമണ്ഡപങ്ങള്‍, ചടങ്ങുകള്‍, അറിയിപ്പ്
·        ബോധവല്‍ക്കരണം.
6
Plastic Sapling Bag
(തൈ വളര്‍ത്തുന്ന പ്ലാസ്റ്റിക്)
പ്ലാസ്റ്റിക് ഇതര മെറ്റീരിയല്‍സ് (Non plastic materials പകരം ഉപയോഗിക്കാം)
പരിശോധനകള്‍
7
Grow Bags
Compostable materials പകരം ഉപയോഗിക്കാം
പരിശോധനകള്‍
8
Garbage bags
Compostable materials കൊണ്ടു നിര്‍മ്മിക്കുന്ന Garbage bags മാത്രമേ Biomedical waste ശേഖരിക്കുന്നതിനും വേര്‍തിരിക്കുന്നതിനും (Segregate) ഉപയോഗിക്കാന്‍ പാടുളളൂ.
പരിശോധനകള്‍
9
വ്യാജ കമ്പോസ്റ്റബിള്‍ ഉല്‍പന്നങ്ങള്‍ Fake Compostable Product
·       ക്യാരിബാഗുകളുടെ കാര്യത്തില്‍ പേപ്പര്‍, തുണി ബാഗുകള്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ.
·       പ്ലാസ്റ്റിക് കോട്ടിംഗ് ഉളള പേപ്പര്‍ തുണി ക്യാരിബാഗുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നതല്ല.
·       കമ്പോസ്റ്റിഗ് മെറ്റീരിയല്‍സ് ഉപയോഗിക്കുന്നതിന് അനുവദിച്ചിട്ടുളള പ്രോഡക്ട്സ് മാത്രമേ അവ ഉപയോഗിച്ച് നിര്‍മ്മിക്കാവൂ.Biodegradability അല്ലെങ്കില്‍ authensity  ഇവയുടെ കാര്യത്തില്‍ ഉറപ്പുവരുത്തുന്നതിന് NIIST, IIST and KSPCB ലാബുകളില്‍ പരിശോധനക്കു ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഉത്തരവ് 4/2020/Envt തീയതി:16.02.2020

പരിശോധനാ ടീം ശ്രദ്ധിക്കുക
10
കമ്പോസ്റ്റബിള്‍ പ്രോഡക്ട് ഉറപ്പാക്കേണ്ട സംഗതികള്‍
മാര്‍ക്കറ്റ് ചെയ്യുന്ന ഏജന്‍സിയുടെ പേര്, മെറ്റീരിയല്‍ സ്പെസിഫിക്കേഷന്‍, മാനുഫാക്ച്ചറിംഗ് തീയതി, ബാച്ച് നമ്പര്‍, കെപിസിബി അംഗീകാരം സംബന്ധിച്ച വിവരം, ലൈസന്‍സ് നമ്പര്‍,വാലിഡിറ്റി തുടങ്ങിയവ QR Code ഫോര്‍മാറ്റില്‍ ഉല്‍പന്നത്തില്‍ രേഖപ്പെടുത്തിയിരിക്കണം
ഇംഗ്ലീഷിലും മലയാളത്തിലും This is purely compostable product’’ എന്ന് രേഖപ്പെടുത്തണം

11
നിരോധനം ലംഘിച്ചാല്‍
·    നിയമലംഘനം നടത്തുന്ന നിര്‍മ്മാതാക്കള്‍, മൊത്ത വിതരണക്കാര്‍, ചെറുകിട വില്‍പ്പനക്കാര്‍, കടക്കാര്‍, വില്‍ക്കുന്നവര്‍, ഇവര്‍ക്കെതിരെ പിഴ ചുമത്താം.
·    പിഴ തുക 10,000/-(പതിനായിരം) രൂപ (ആദ്യലംഘനത്തിന്)
·    സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് പിഴ ചുമത്താം
·    രണ്ടാമതുളള നിര്‍ദ്ദേശലംഘനത്തിന്, 25,000/- രൂപ
·    രണ്ടാമത് പിഴ ഈടാക്കിയശേഷമുളള ലംഘനം, 50,000/- രൂപ
·    (ഈടാക്കിയ പിഴ ട്രഷറിയില്‍ ഒടുക്കുവരുത്തണം.   ഒടുക്കുവരുത്തേണ്ട ട്രഷറി ഹെഡ് ഓഫ് അക്കൗണ്ട് 1425-800-93)
·    തുടര്‍ന്ന് പ്രവര്‍ത്തനാനുമതി റദ്ദാക്കല്‍

12
പിവിസി (PVC) ഫ്ളക്സ്
·      സ.ഉ(കൈ)നം.111/2019/ എല്‍എസ്ജിഡി തീയതി:29.08.2019 പ്രകാരം നിരോധിച്ചു
പരിശോധന

·   സര്‍ക്കാര്‍ പരിപാടികള്‍, മതപരമായ ചടങ്ങുകള്‍, സിനിമ, തെരഞ്ഞെടുപ്പ് പ്രചാരണം, മറ്റു പരസ്യങ്ങള്‍ ഉള്‍പ്പെടെ യാതൊരുവിധ പ്രചരണത്തിനും പി.വി.സി. ഫ്ളക്സ് ഉപയോഗിക്കുവാനോ പ്രിന്‍റ് ചെയ്യുവാനോ പാടില്ല.   
പ്രചാരണം, ബോധവല്‍ക്കരണം
ബി

·   തുണി, പേപ്പര്‍, പോളി എതിലീന്‍ തുടങ്ങി പുന:ചംക്രമണം സാദ്ധ്യമായ വസ്തുകള്‍ ഉപയോഗിക്കാം.

സി

ഇത്തരം മെറ്റീരിയല്‍സ് ഉപയോഗിക്കുമ്പോള്‍
·   "റീസൈക്ലബിള്‍, പിവിസി ഫ്രീ" എന്ന ലോഗോ ഉല്‍പ്പന്നത്തില്‍ രേഖപ്പെടുത്തണം;
·   ഉപയോഗം അവസാനിക്കുന്ന തീയതി (Expiry Date) പ്രിന്‍റ് ചെയ്യുന്ന സ്ഥാപനത്തിന്‍റെ പേര്, പ്രിന്‍റിംഗ് നമ്പര്‍ നിര്‍ബന്ധമായും ഉല്‍പ്പന്നത്തില്‍ രേഖപ്പെടുത്തണം.
·   തീയതി വച്ചുളള പ്രോഗ്രാം ബാനറുകള്‍ക്ക് പ്രോഗ്രാം അവസാനിക്കുന്ന തീയതി ഉപയോഗം അവസാനിക്കുന്നതാണ്.
·   തീയതി വയ്ക്കാത്ത പരസ്യങ്ങള്‍ക്ക് Expiry Date രേഖപ്പെടുത്താത്തവ 30 ദിവസങ്ങള്‍ക്കുശേഷം കാലാവധി അവസാനിച്ചതായി കണക്കാക്കാവുന്നതാണ്
·   ډ        സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്യേണ്ടതാണ് (കാലാവധി തീര്‍ന്ന് 7 ദിവസത്തിനുളളില്‍)
·   ډ        പ്രിന്‍റ് ചെയ്യിക്കുന്ന ഉപഭോക്താക്കളുടെ വിവരം പ്രിന്‍റിംഗ് സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് സൂക്ഷിക്കേണ്ടതാണ്.
അറിയിപ്പുകള്‍, ബോധവല്‍ക്കരണം
ഡി


എല്ലാ പ്രിന്‍റിംഗ് സ്ഥാപനങ്ങളും കമ്പോസ്റ്റബിള്‍ (Compostable materials) വസ്തുക്കള്‍ ഉപയോഗിച്ചുളള പ്രിന്‍റിംഗ് ജോലികള്‍ മാത്രമേ എറ്റെടുക്കുകയുളളൂ എന്ന് പൊതുജന ശ്രദ്ധ വരത്തക്കവിധം പ്രദര്‍ശിപ്പിക്കുക
·         അറിയിപ്പ്
·         ബോധവല്‍ക്കരണം
·         പരിശോധന
13
ഉത്തരവുകള്‍
i.   ജിഒ(എംഎസ്)നം.111/2019/എല്‍എസ്ജിഡി തീയതി:29.08.2019 (പിവിസി ഫ്ളക്സ് നിരോധനം)
ii.   ജിഒ(എംഎസ്)നം.6/2019/Envt തീയതി:27.11.2019 (ഒറ്റത്തവണ മാത്രം ഉപഭോഗമുളള പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് നിരോധനം
iii.   ജി.ഒ(എംഎസ്)നം.7/2019/ Envt തീയതി:17.12.2019 (ഒറ്റത്തവണ മാത്രം ഉപയോഗമുളള പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധനം - വ്യക്തത വരുത്തിക്കൊണ്ടുളള ഉത്തരവ്)
iv.   ജി.ഒ(ആര്‍റ്റി)128/2019/ Envt തീയതി: 31.12.2019
v.   ജി.ഒ(ആര്‍റ്റി)6/2020/ Envt തീയതി: 10.01.2020
vi.   ജി.ഒ(ആര്‍റ്റി)9/2020/ Envt തീയതി: 23.01.2020
vii.   ജി.ഒ(എംഎസ്)2/2020/ Envt തീയതി: 27.01.2020 (Ban of the use of compostable carry bags, alternative material that can be used as a substitute for 10 banned single use plastic item)
        ജി.ഒ(എംഎസ്)4/2020/ Envt തീയതി: 16.02.2020
ഉത്തരവ് നിര്‍ദ്ദേശങ്ങള്‍ പാലിക്കുക